സമ്പത്ത് വളർത്താൻ ആഗ്രഹിക്കുന്നവർക്ക് പോസ്റ്റ് ഓഫീസ് നൽകുന്ന ചെറുകിട സമ്പാദ്യ പദ്ധതികൾ മികച്ച തിരഞ്ഞെടുപ്പായിരിക്കും. ഒരു റിട്ടയർമെൻ്റ് കോർപ്പസ് വളർത്താനോ അല്ലെങ്കിൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് പണം സമ്പാദിക്കാനോ പ്ലാൻ ചെയ്യുന്നവർക്ക് നിരവധി പദ്ധതികൾ പോസ്റ്റ് ഓഫീസ് ഉറപ്പാക്കുന്നുണ്ട്. സാധാരണ ഒരു ബാങ്ക് നിക്ഷേപത്തേക്കാൾ ഉയർന്ന പലിശയും സുരക്ഷയും ഇത്തരം സമ്പാദ്യ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നു.
സ്ത്രീകൾക്കും, മുതിർന്ന പൗരൻമാർക്കും, കുട്ടികൾക്കും നിക്ഷേപിക്കാവുന്ന മികച്ച പദ്ധതികളാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. ഈ സമ്പാദ്യ പദ്ധതികളെ കുറിച്ച് വിശദമായി അറിയാം;
1. സുകന്യ സമൃദ്ധി യോജന
10 വയസ്സും അതിനു താഴെയും പ്രായമുള്ള പെൺകുട്ടികൾക്ക് നിക്ഷേപിക്കാവുന്ന സ്കീമാണിത്. വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും. പ്രതിവർഷം 8.2% പലിശ നിരക്കാണ് ഈ സ്കീം ഉറപ്പാക്കുന്നത്. കുട്ടികൾ പ്രായപൂർത്തിയാവാത്തതിനാൽ അവരുടെ രക്ഷിതാവിന് അക്കൗണ്ട് തുറക്കാനും കൈകാര്യം ചെയ്യാനും സാധിക്കും.
21 വർഷത്തെ കാലാവധിയിൽ പ്രവർത്തിക്കുന്ന സുകന്യ സമൃദ്ധി യോജനയിൽ ആദ്യത്തെ 15 വർഷം വരെ നിക്ഷേപിക്കാം. പ്രതിവർഷം 1.5 ലക്ഷം വരെ നിക്ഷേപിക്കാം. നിക്ഷേപത്തിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന് നികുതി ഇളവുണ്ട്.
2. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ് ഒരു ദീർഘകാല നിക്ഷേപമാണ്. 15 വർഷത്തെ ലോക്ക്-ഇൻ കാലയളവിൽ പ്രവർത്തിക്കുന്ന പിപിഎഫ് ഒരു റിട്ടയർമെൻ്റ് സ്കീമായും കണക്കാക്കാം. 15 വർഷത്തിനു ശേഷം സമ്പാദ്യം വർദ്ധിപ്പിക്കണമെങ്കിൽ കാലാവധി നീട്ടാനും ഓപ്ഷനുണ്ട്. പ്രതിവർഷം 7.1% പലിശ വാഗ്ദാനം ചെയ്യുന്ന പിപിഎഫിൽ ഓരോ വർഷവും പരമാവധി 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. കൃത്യമായി നിക്ഷേപിച്ചാൽ 40 ലക്ഷത്തിലധികം സമ്പാദിക്കാനും പിപിഎഫിലൂടെ സാധിക്കും.

3. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC)
ഈ സമ്പാദ്യ പദ്ധതി 5 വർഷത്തെ കാലാവധിയിൽ നിക്ഷേപിക്കാവുന്നതാണ്. 7.7% വാർഷിക പലിശ നിരക്കാണ് ഈ പദ്ധതി പ്രകാരം ഉറപ്പാക്കുന്നത്. ഈ സ്കീമിൽ നിക്ഷേപിക്കാവുന്ന പണത്തിന് പരിധിയില്ല. അതിനാൽ നിങ്ങൾക്ക് എത്ര തുക വേണമെങ്കിലും ഒറ്റത്തവണയായി നിക്ഷേപിക്കാം.
4. സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (SCSS)
60 വയസ്സും അതിനു മുകളിലും പ്രായമുള്ള മുതിർന്ന പൗരൻമാർക്ക് നിക്ഷേപിക്കാവുന്ന പദ്ധതിയാണ് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം. സുരക്ഷിതമായ റിട്ടയർമെൻ്റ് നിക്ഷേപം ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച ഓപ്ഷനാണ്. പ്രതിവർഷം 8.2% എന്ന ഉയർന്ന പലിശ നിരക്കാണ് ഇതിലൂടെ ലഭിക്കുന്നത്. 30 ലക്ഷം രൂപ വരെ ഈ സ്കീമിൽ ഒറ്റത്തവണയായി നിക്ഷേപിക്കാം.
5. മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്
സ്ത്രീകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു സമ്പാദ്യ പദ്ധതിയാണിത്. രണ്ട് വർഷത്തെ കാലാവധിയിൽ സ്ത്രീകൾക്ക് 2 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കും. സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി രൂപപ്പെടുത്തിയത്. നിലവിൽ 7.5% വാർഷിക പലിശയാണ് സ്കീം വാഗ്ദാനം ചെയ്യുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications