കടബാധ്യത വേ​ഗം തന്നെ ഒഴിവാക്കിക്കോളൂ; ക്രെഡിറ്റ് കാർഡ് ചെലവുകൾ നിയന്ത്രിക്കാനുള്ള മികച്ച 5 വഴികൾ

ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് വിതരണവും അതിൻ്റെ വളർച്ചയും ചെലവും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഒരു വ്യക്തിക്ക് തന്നെ ഒന്നിലധികം കാർഡുകൾ ഉണ്ട്. ബാങ്ക് വായ്പകളേക്കാൾ എളുപ്പത്തിൽ കടം വാങ്ങാൻ സഹായിക്കുന്ന മാർ​ഗമാണ് ക്രെഡിറ്റ് കാർഡുകൾ. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കാൻ ക്രെഡിറ്റ് കാർഡ് ചെലവുകൾ ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടത് നിർണായകമാണ്. ക്രെഡിറ്റ് കാർഡിൻ്റെ ഉപയോ​ഗം ഒരേ സമയം ലളിതവും എന്നാൽ അപകടം നിറഞ്ഞതുമാണ്. നിങ്ങളുടെ ഉപയോ​ഗത്തിന് അനുസരിച്ചാണ് ഇവ മികച്ചതാവുന്നത്.

ക്രെഡിറ്റ് കാർഡ് കടത്തിന്റെ അപകടങ്ങളെക്കുറിച്ചും ഈ കടത്തിന്മേലുള്ള പലിശ തിരിച്ചടവ് സമയത്തെ പ്രതിസന്ധികളെ കുറിച്ചും ക്രെഡിറ്റ് കാർഡ് ഉടമകളെ ബോധവാന്മാരാകണം. ക്രെഡിറ്റ് ഉപയോ​ഗത്തെ കുറിച്ചും ക്രെഡിറ്റ് ഹെൽത്തിനെ കുറിച്ചും ആളുകൾ കൃത്യമായി പഠിക്കണം. ഇല്ലെങ്കിൽ അത് സാമ്പത്തികമായി പല തരത്തിലുള്ള ബാധ്യതകളിലേക്ക് നിങ്ങളെ നയിച്ചേക്കാം. ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ക്രെഡിറ്റ് മാനേജ്മെന്റിനെക്കുറിച്ച് വിശദമായി മനസിലാക്കാം.

ഇന്ത്യൻ ഉപയോക്താക്കളെ അവരുടെ ക്രെഡിറ്റ് കാർഡ് ചെലവ് നിയന്ത്രിക്കാൻ സഹായിക്കുന്ന അഞ്ച് പ്രധാന വഴികൾ ഇതാ:

1. ക്രെഡിറ്റ് വിനിയോഗം ശരിയായി മനസ്സിലാക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുക.

ക്രെഡിറ്റ് കാർഡ് ചെലവുകൾ കൈകാര്യം ചെയ്യുന്നതിലെ ഏറ്റവും നിർണായകമായ കാര്യമായ ആരോഗ്യകരമായ ക്രെഡിറ്റ് ഉപയോഗ അനുപാതം നിലനിർത്തുക എന്നത്. നിലവിലെ ക്രെഡിറ്റ് കാർഡ് പരിധിയെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. അതിനനുസരിച്ച് എപ്പോഴും നിങ്ങളുടെ ക്രെഡിറ്റ് ഉപയോ​ഗ അനുപാതം 30% എന്ന നിരക്കിൽ മാത്രം നിർത്തുക. ഉയർന്ന പലിശ നിരക്കുകൾ ഒഴിവാക്കുന്നതിനും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ സംരക്ഷിക്കുന്നതിനും ഈ അനുപാതം നിങ്ങളെ സഹായിക്കും. നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈലും ക്രെഡിറ്റ് സ്കോറും മികച്ചതാക്കാൻ ഉപയോ​ഗത്തിൽ നിയന്ത്രണം വെക്കേണ്ടി വരും.

ഉദാഹരണത്തിന്: നിങ്ങളുടെ ക്രെഡിറ്റ് പരിധി 1 ലക്ഷം രൂപയാണെങ്കിൽ നിങ്ങളുടെ കുടിശ്ശിക ബാലൻസ് 30,000 രൂപ അല്ലെങ്കിൽ അതിൽ താഴെയായി പരിമിതപ്പെടുത്തുക.

മികച്ച സാമ്പത്തിക ക്ഷേമത്തിനായി നിങ്ങളുടെ ക്രെഡിറ്റ് പരിധിയുടെ 10-15% മാത്രം ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്. ഇത്തരത്തിൽ നിയന്ത്രിക്കുമ്പോൾ നിങ്ങൾക്ക് സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കമുണ്ടെന്ന് വായ്പ നൽകുന്നയാൾക്ക് ബോധ്യപ്പെടുകയും നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈൽ കൂടുതൽ മെച്ചപ്പെടുകയും ചെയ്യുന്നു. ഇതുവഴി ഭാവിയിൽ മറ്റൊരു വായ്പക്ക് അപേക്ഷിക്കുമ്പോൾ കുറഞ്ഞ പലിശയിൽ വലിയ തുക നേടാൻ സാധിച്ചേക്കാം.

ഉദാഹരണത്തിന്: നിങ്ങളുടെ ക്രെഡിറ്റ് പരിധി 1 ലക്ഷം രൂപയാണെങ്കിൽ നിങ്ങളുടെ ചെലവ് പരിധി 10,000 രൂപ വരെ മാത്രം നിലനിർത്തുക. അതായത്, ഈ സാഹചര്യത്തിൽ എല്ലായ്‌പ്പോഴും 30,000 രൂപയിൽ താഴെയായി ചെലവ് നിലനിർത്തുക. ഇത് സ്ഥിരമായി പരിശീലിക്കുന്നത് നിങ്ങൾക്ക് ആരോഗ്യകരമായ ഒരു ക്രെഡിറ്റ് പ്രൊഫൈലും ശക്തമായ ഒരു ക്രെഡിറ്റ് സ്കോറും നൽകുന്നതിൽ വളരെയധികം സഹായിക്കും.

2. ഒരു ബജറ്റ് തയ്യാറാക്കി ചെലവുകൾ ട്രാക്ക് ചെയ്യുക...

ക്രെഡിറ്റ് കാർഡ് ചെലവുകൾ നിയന്ത്രിക്കുന്നതിന് മറ്റൊരു പ്രധാനപ്പെട്ട ഘട്ടമാണ് ഒരു ബജറ്റ് സൃഷ്ടിക്കുന്നതും നിങ്ങളുടെ ചെലവുകൾ ട്രാക്ക് ചെയ്യുന്നതും. എപ്പോഴും നിങ്ങളുടെ പ്രതിമാസ സ്റ്റേറ്റ്‌മെന്റുകൾ ശരിയായി പരിശോധിക്കുക. ഒപ്പം വരും മാസങ്ങളിൽ എവിടെയെല്ലാം ചെലവ് കുറയ്ക്കാൻ കഴിയുമെന്നതിനെ കുറിച്ച് തിരിച്ചറിയുക.

നിങ്ങൾക്ക് സ്വയം നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിൽ നിങ്ങളുടെ ഇടപാടുകൾ നിരീക്ഷിക്കുന്നതിനും നിശ്ചിത ബജറ്റിനുള്ളിൽ തന്നെ ഇടപാടുകൾ തുടരുന്നുവെന്നും ഉറപ്പാക്കുന്നതിന് നിങ്ങൾക്ക് എസ്.എം.എസ് അലേർട്ടുകളോ ഫോൺ അലാറങ്ങളോ ഉപയോഗിക്കാം. എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യം അനാവശ്യ ചെലവുകളെ നിയന്ത്രിക്കുക എന്നതാണ്. അത്തരം ചെലവുകൾ ഒഴിവാക്കിയാൽ ദീർഘകാലത്തേക്ക് സാമ്പത്തിക നേട്ടം ഉറപ്പാക്കാം.

കടബാധ്യത വേ​ഗം തന്നെ ഒഴിവാക്കിക്കോളൂ; ക്രെഡിറ്റ് കാർഡ് ചെലവുകൾ നിയന്ത്രിക്കാനുള്ള മികച്ച 5 വഴികൾ

3. പേയ്‌മെന്റുകൾ ഓട്ടോമേറ്റ് ചെയ്യുക, പ്രതിമാസ തവണകൾ നേരത്തെ അടക്കുക

പ്രതിമാസ തിരിച്ചടവുകൾ മറക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ അത്തരം ആളുകൾക്ക് ക്രെഡിറ്റ് കാർഡിലെ ഓട്ടോപേ സൗകര്യം തിരഞ്ഞെടുക്കാം. വൈകിയ ഫീസും ഉയർന്ന പലിശ നിരക്കുകളും ഒഴിവാക്കാൻ ഈ സംവിധാനം നിങ്ങളെ സഹായിക്കുന്നു. പ്രതിമാസ തവണകൾ കൃത്യമായി തിരിച്ചടച്ചില്ലെങ്കിൽ അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കും. അതുവഴി ഉയർന്ന പലിശ നിരക്കിലേക്ക് എത്താനും സാധ്യത കൂടുതലാണ്.

കൂടാതെ ഒരു ക്രെഡിറ്റ് കാർഡ് എടുക്കുമ്പോൾ അതിൻ്റെ ഫീസിനെ കുറിച്ച് മനസിലാക്കുക. വാർഷിക ഫീസുകളില്ലാത്ത ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുക്കുക. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ചെലവുകളെ കുറക്കുന്നു. മാത്രമല്ല നിങ്ങളുടെ പ്രതിമാസ നിരക്കുകൾ വർദ്ധിപ്പിക്കുന്ന തരത്തിലുള്ള അനാവശ്യ ആഡ്-ഓൺ ഓഫറുകളിൽ നിന്നും അകലം പാലിക്കുക.

4. വലിയ പർച്ചേസുകൾ ഇ.എം.ഐകളാക്കി മാറ്റുക...

ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ച് എല്ലാ തരത്തിലുള്ള പർച്ചേസും നടത്താൻ സാധിക്കും. എന്നാൽ വലിയ പർച്ചേസുകൾ നടത്തുമ്പോൾ ഒറ്റത്തവണയായി പണം അടക്കുന്നതിനു പകരം ഇ.എം.ഐ തവണകളാക്കി മാറ്റാം. അതിനാൽ ഒറ്റയടിക്ക് നിങ്ങളുടെ പോക്കറ്റ് കാലിയാവില്ല. മാത്രമല്ല പ്രതിമാസത്തേക്ക് താരതമ്യേന ചെറിയ തുകയാണ് നൽകേണ്ടി വരുന്നത്. സാധ്യമെങ്കിൽ അവ നോ-കോസ്റ്റ് ഇഎംഐകളാക്കി മാറ്റുന്നതാവും കൂടുതൽ നല്ലത്. അതായത് അധിക പലിശയില്ലാതെ ഇത്തരം പർച്ചേസുകൾ നടത്തുക.

നിങ്ങളുടെ ആ​ഗ്രഹത്തിനൊത്ത് സാധനം വാങ്ങാം. എന്നാൽ പർച്ചേസിന് അധിക നികുതിയോ പലിശ ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കുക. ഇത്രയും ചെയ്തു കഴിഞ്ഞാൽ മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കുക എന്നത്. നിങ്ങളുടെ സാമ്പത്തിക ആരോഗ്യം കൃത്യമായി മെച്ചപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ പതിവായി ക്രെഡിറ്റ് റിപ്പോർട്ട് നിരീക്ഷിക്കുക. ഇത് ഭാവിയിലെ സാമ്പത്തിക ഇടപാടുകൾക്കും കൂടുതൽ വായ്പകൾ നേടുന്നതിനും അത്യാവശ്യമായ ഒരു നല്ല ക്രെഡിറ്റ് സ്കോർ നിലനിർത്താൻ സഹായിക്കുന്നു.

5. ചെലവ് അച്ചടക്കം നടപ്പിലാക്കൽ

ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ അച്ചടക്കവും കടം സംബന്ധിച്ച ശരിയായ ജാഗ്രതയും പ്രധാനമാണ്. അത്യാവശ്യ ചെലവുകൾക്ക് മാത്രം നിങ്ങളുടെ കാർഡ് ഉപയോഗിക്കുക. അനാവശ്യമായ പർച്ചേസുകളെ ഒഴിവാക്കുക. ദീർഘകാല ക്രെഡിറ്റ് ഹിസ്റ്ററി നിലനിർത്താൻ എപ്പോഴും പഴയ ക്രെഡിറ്റ് കാർഡുകൾ സജീവമാക്കുക, ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ഉയർത്താൻ സഹായിക്കും.

നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ചെലവുകൾ ഫലപ്രദമായി കൈകാര്യം ചെയ്യുവാനും സാമ്പത്തിക സ്ഥിരത നിലനിർത്താനും ഈ 5 കാര്യങ്ങളും കൃത്യമായി പാലിക്കുക. കൃത്യമായി ഇവയെല്ലാം പാലിച്ചാൽ നിങ്ങൾക്ക് ഉയർന്ന ക്രെഡിറ്റ് സ്കോർ ഉറപ്പാക്കാനും സാധിക്കും.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X