പണം സമ്പാദിക്കാൻ നിരവധി മാർഗങ്ങളുണ്ട്. എന്നാൽ സുരക്ഷിതമായി നിക്ഷേപിക്കാൻ ആളുകൾ സ്ഥിര നിക്ഷേപങ്ങളെയാണ് പലപ്പോഴും ആശ്രയിക്കുന്നത്. സ്ഥിര നിക്ഷേപം അഥവാ എഫ്ഡിയിൽ നിക്ഷേപിച്ചാൽ ചുരുങ്ങിയ കാലത്തേക്ക് നിങ്ങളുടെ പണം സുരക്ഷിതമായിരിക്കും, ഒപ്പം അതിനു പലിശ വരുമാനവും അധികമായി ലഭിക്കുന്നു. എന്നാൽ ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്ക് ഏതാണ്?
പലപ്പോഴും ചെറുകിട ധനകാര്യ ബാങ്കുകൾ ഇത്തരം നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യാറുണ്ട്. എന്നാൽ ഇത്തരം ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് അപകട സാധ്യതയുമുണ്ട്. പക്ഷേ അത്തരം റിസ്ക് എടുക്കാതെ ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ചില മുൻനിര ബാങ്കുകൾ ഉണ്ട്. ഈ ബാങ്കുകൾ 5 വർഷത്തെ കാലാവധിയിൽ സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. വിശദമായി അറിയാം;
ഉയർന്ന പലിശ നിരക്കുള്ള സ്ഥിര നിക്ഷേപങ്ങൾ
1. എച്ച്ഡിഎഫ്‌സി ബാങ്ക് : ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്ക് മികച്ച സ്ഥിര നിക്ഷേപ സ്കീം നൽകുന്നു. അഞ്ച് വർഷത്തെ കാലാവധിയിൽ സാധാരണ പൗരന്മാർക്ക് 6.4 ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.9 ശതമാനവും പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 2025 ജൂൺ 15 മുതൽ ഈ നിരക്ക് പ്രാബല്യത്തിൽ വന്നു.

2. ഐസിഐസിഐ ബാങ്ക് : ഈ സ്വകാര്യ ബാങ്ക് അഞ്ച് വർഷത്തെ കാലാവധിയിൽ സാധാരണ പൗരന്മാർക്ക് 6.6 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 7.10 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു.
3. കൊട്ടക് മഹീന്ദ്ര ബാങ്ക് : ഈ ബാങ്ക് മികച്ച എഫ്ഡി സ്കീം നൽകുന്നു. അഞ്ച് വർഷത്തെ എഫ്ഡിയിൽ സാധാരണ പൗരന്മാർക്ക് 6.25 ശതമാനം പലിശ നിരക്കും, മുതിർന്ന പൗരന്മാർക്ക് 6.75 ശതമാനം പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു.
4. ഫെഡറൽ ബാങ്ക് : ഈ സ്വകാര്യ ബാങ്ക് അഞ്ച് വർഷത്തെ കാലാവധിയുള്ള എഫ്ഡിയിൽ സാധാരണ നിക്ഷേപകർക്ക് 6.5 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു.
5. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്‌ബിഐ മികച്ച എഫ്ഡി സ്കീം വാഗ്ദാനം ചെയ്യുന്നു. അഞ്ച് വർഷത്തെ കാലാവധിയിൽ സാധാരണ നിക്ഷേപകർക്ക് 6.05 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.05 ശതമാനവും പലിശ നിരക്കാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്.
6. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ : ഈ പൊതുമേഖലാ ബാങ്ക് അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപത്തിൽ സാധാരണ പൗരന്മാർക്ക് 6.4 ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.9 ശതമാനവും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ഈ പൊതു, സ്വകാര്യ മേഖലാ ബാങ്കുകൾ മികച്ച നിരക്കിലാണ് സ്ഥിര നിക്ഷേപ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. ജോലിയിൽ നിന്നും വിരമിച്ചവർക്കും, 60 വയസ്സിനു മുകളിലുള്ളവർക്കും ഈ ബാങ്കുകളിലൂടെ സമ്പാദ്യം വളർത്താം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
