വിദ്യാഭ്യാസം ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവുകൾ സൃഷ്ടിക്കുന്നു. നിങ്ങളുടെ കരിയർ രൂപപ്പെടുത്തുന്നതിനുള്ള അടിത്തറ കെട്ടിപ്പടുക്കുന്നതിൽ വിദ്യാഭ്യാസത്തിന് നിർണായക പങ്കുണ്ട്. ഭാവിയിൽ ഏത് മേഖലയിൽ ജോലി ചെയ്യണമെന്ന് ആഗ്രഹിക്കുന്നോ ആ മേഖലയിലേക്ക് എത്തണമെങ്കിൽ ശരിയായ വിദ്യാഭ്യാസം വേണം. എന്നാൽ പലർക്കും തങ്ങളുടെ മോശം സാമ്പത്തിക സ്ഥിതി മൂലം വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിക്കാറില്ല.
വിദ്യാഭ്യാസം പൂർത്തിയാക്കി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നിരവധി വായ്പാ ഓപ്ഷനുകളുണ്ട്. എന്നാൽ ഏത് വായ്പയാണ് മികച്ചത് എന്നും താരതമ്യേന നേട്ടം ഉറപ്പാക്കാൻ സാധിക്കുന്നതെന്നും പലർക്കും അറിവില്ല. വിദ്യാഭ്യാസത്തിനുള്ള പേഴ്സണൽ ലോൺ സൗകര്യം നിങ്ങൾക്ക് നേടാം. ഏതൊരു വിദ്യാർത്ഥിക്കും വിദ്യാഭ്യാസത്തിനായി പേഴ്സണൽ ലോൺ ലഭിക്കും. ഈ വായ്പയിലൂടെ പെട്ടെന്ന് തന്നെ വായ്പാ തുക ലഭിക്കുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത.
സാധാരണയായി ലോൺ അംഗീകരിക്കാൻ ഒരു ജാമ്യക്കാരൻ ആവശ്യമാണ്. എന്നാൽ വിദ്യാർത്ഥികൾക്കുള്ള ലോണുകൾ സാധാരണ പേഴ്സണൽ ലോണുകളിൽ നിന്ന് അല്പം വ്യത്യസ്തമാണ്. ഇതിനെ കുറിച്ച് വിശദമായി അറിയാം.
വിദ്യാർത്ഥികൾക്കുള്ള പേഴ്സണൽ ലോണിന്റെ പ്രത്യേകത എന്താണ്?
സാധാരണ വിദ്യാഭ്യാസ വായ്പകളിൽ നിന്നും വ്യത്യസ്തമാണ് വിദ്യാർത്ഥികൾക്കുള്ള പേഴ്സണൽ ലോൺ. ട്യൂഷൻ ഫീസും കോഴ്‌സും അടിസ്ഥാനമാക്കിയാണ് സാധാരണ വിദ്യാഭ്യാസ വായ്പ നൽകുന്നത്. അതിനാൽ എല്ലാ കോഴ്സുകൾക്കും ചിലപ്പോൾ വായ്പ ലഭിക്കണമെന്നില്ല. എന്നാൽ അത്തരം വായ്പകളേക്കാൾ എളുപ്പത്തിൽ അപേക്ഷിക്കാവുന്നതും സുരക്ഷിതമല്ലാത്തുമായ വായ്പയാണ് വിദ്യാർത്ഥി പേഴ്സണൽ ലോൺ.
നിങ്ങളുടെ വിവിധ ആവശ്യങ്ങൾക്കായി പേഴ്സണൽ ലോൺ എടുക്കാം. ഒരുപക്ഷേ വിദ്യാഭ്യാസത്തിനായി ഒരു കമ്പ്യൂട്ടർ എടുക്കാൻ പോലും പേഴ്സണൽ ലോണുകളെ ആശ്രയിക്കാം. ഈ വിദ്യാർത്ഥി പേഴ്സണൽ ലോണുകൾക്ക് അപേക്ഷിക്കാൻ ഈട് നൽകേണ്ട. അതിനാൽ കാര്യമായ ആസ്തികളൊന്നും ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ഈ വായ്പകൾ പ്രയോജനപ്പെടുത്താം.
പക്ഷേ പലപ്പോഴും വായ്പയ്ക്ക് അപേക്ഷിക്കാൻ ഒരു ജാമ്യക്കാരനെ ആവശ്യമായി വന്നേക്കാം. ഏതെങ്കിലും സാഹചര്യത്തിൽ നിങ്ങൾക്ക് കൃത്യസമയത്ത് തവണകൾ തിരിച്ചടയ്ക്കാൻ സാധിച്ചില്ലെങ്കിൽ പണം തിരിച്ചടയ്ക്കാൻ ഈ ഈ ജാമ്യക്കാരൻ ബാധ്യസ്ഥനായിരിക്കും. അതിനാണ് ജാമ്യക്കാരന്റെ സഹായം തേടുന്നത്.

വിദ്യാർത്ഥികൾക്കുള്ള വിവിധ പേഴ്സണൽ ലോണുകൾ
1. ആക്സിസ് ബാങ്ക്
വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പരമാവധി വായ്പ തുക: 10 ലക്ഷം വരെ
പരമാവധി ലോൺ കാലാവധി: 6 മാസം മുതൽ 5 വർഷം വരെ
പ്രോസസ്സിംഗ് ഫീസ്: 2% വരെ
2. ഇൻഡസ്ഇൻഡ് ബാങ്ക്
പരമാവധി വായ്പ തുക: 50 ലക്ഷം വരെ
ലോൺ കാലാവധി: 1 മുതൽ 7 വർഷം വരെ
പ്രോസസ്സിംഗ് ഫീസ്: 4% വരെ
3. ഐ.ഡി.എഫ്.സി ബാങ്ക്
നിങ്ങൾക്ക് ലഭിക്കുന്ന പരമാവധി വായ്പ തുക: 10 ലക്ഷം വരെ
ലോൺ കാലാവധി: 5 വർഷം വരെ
പ്രോസസ്സിംഗ് ഫീസ്: 2% വരെ
4. എച്ച്.ഡി.എഫ്.സി ബാങ്ക്
വായ്പയായി ലഭിക്കുന്ന പരമാവധി തുക: 40 ലക്ഷം വരെ
ലോൺ കാലാവധി: 6 വർഷം വരെ
പ്രോസസ്സിംഗ് ഫീസ്: 6,500 രൂപ വരെ
5. ഐ.സി.ഐ.സി.ഐ ബാങ്ക്
പരമാവധി വായ്പ തുക: 50 ലക്ഷം വരെ
കാലാവധി: 1 മുതൽ 6 വർഷം വരെ
പ്രോസസ്സിംഗ് ഫീസ്: 2% വരെ
6. കൊട്ടക് മഹീന്ദ്ര ബാങ്ക്
പരമാവധി വായ്പ തുക: 35 ലക്ഷം വരെ
കാലാവധി: 6 ലക്ഷം വരെ
പ്രോസസ്സിംഗ് ഫീസ്: 5% വരെ
വിദ്യാർത്ഥികൾക്കുള്ള പേഴ്സണൽ ലോണുകൾ കരിയർ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ നിങ്ങളെ സഹായിക്കും. പക്ഷേ ഈ ലോണുകൾ നിങ്ങൾക്ക് സാമ്പത്തിക ബാധ്യതയില്ലാതെ കൃത്യസമയത്ത് തിരിച്ചടയ്ക്കാൻ കഴിയുമെന്ന് ഉറപ്പാക്കിയ ശേഷം മാത്രം വായ്പയെടുക്കുക. വിപണിയിലെ മറ്റ് വായ്പകളെ അപേക്ഷിച്ച് പേഴ്സണൽ ലോണുകൾക്ക് ഉയർന്ന പലിശനിരക്കുണ്ട്. അതിനാൽ ആവശ്യത്തിനൊത്ത് മാത്രം വായ്പയെടുക്കൂ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications