സ്ഥിര നിക്ഷേപങ്ങൾ മറ്റു സമ്പാദ്യ മാർഗങ്ങളെ അപേക്ഷിച്ച് കൂടുതൽ ജനപ്രിയമാണ്. ഇത്തരത്തിൽ എഫ്.ഡിയിൽ നിക്ഷേപിക്കുന്നതിനു മുന്നേ എപ്പോഴും വിവിധ എഫ്.ഡികളുടെ പലിശ നിരക്കിനെ കുറിച്ച് വിശകലനം ചെയ്യേണം. ആർബിഐ റിപ്പോ നിരക്ക് കുറച്ചതോടെ രാജ്യത്തെ വിവിധ എഫ്.ഡികളുടെ പലിശ നിരക്ക് കുറച്ചിട്ടുണ്ട്. ഓരോ എഫ്.ഡിയുടേയും കാലാവധി വ്യത്യാസപ്പെടുന്നതിന് അനുസരിച്ച് പലിശ നിരക്കിൽ മാറ്റം വരും. 1 വർഷത്തെ കാലാവധിയുള്ള എഫ്.ഡികളെ കുറിച്ചും, മറ്റു ഹ്രസ്വകാല എഫ്.ഡികളെ കുറിച്ചും പരിശോധിക്കാം;
1. ഫെഡറൽ ബാങ്ക്
ഒരു വർഷത്തെ കാലാവധിയുള്ള എഫ്.ഡി നിക്ഷേപങ്ങളിൽ ഫെഡറൽ ബാങ്ക് സാധാരണ പൗരന്മാർക്ക് 6.85 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.35 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു. എന്നാൽ 444 ദിവസത്തെ നിക്ഷേപത്തിൽ, സാധാരണ പൗരന്മാർക്ക് 7.30 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.8 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു. ഈ നിരക്കുകൾ ഏപ്രിൽ 17, 2025 മുതൽ പ്രാബല്യത്തിൽ വന്നു.
2. എച്ച്ഡിഎഫ്സി ബാങ്ക്
ഒരു വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് എച്ച്ഡിഎഫ്സി ബാങ്ക് സാധാരണ നിക്ഷേപകർക്ക് 6.60 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.10 ശതമാനവും വാർഷിക പലിശ വാഗ്ദാനം ചെയ്യുന്നു. 15 മാസം മുതൽ 21 മാസം വരെയുള്ള കാലാവധിയിൽ സാധാരണ പൗരന്മാർക്ക് 7.05 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.55 ശതമാനവുമാണ് പലിശ കണക്കാക്കുന്നത്. ഏപ്രിൽ 19 മുതൽ ഈ പലിശ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.

3. ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് ഒരു വർഷത്തെ കാലാവധിയുള്ള നിക്ഷേപങ്ങളിൽ സാധാരണ പൗരന്മാർക്ക് 6.7 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.2 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു. ഇതേ ബാങ്ക് 18 മാസം മുതൽ രണ്ട് വർഷം വരെയുള്ള കാലാവധിയിൽ സാധാരണ പൗരന്മാർക്ക് 7.05 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.55 ശതമാനവും എഫ്.ഡിയ്ക്ക് പലിശ വാഗ്ദാനം ചെയ്യുന്നു.
4. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)
ഒരു വർഷത്തെ കാലാവധിയുള്ള എഫ്.ഡിയിൽ എസ്ബിഐ സാധാരണ പൗരന്മാർക്ക് 6.7 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.2 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു. എന്നാൽ 444 ദിവസത്തെ പ്രത്യേക പദ്ധതിയായ എസ്ബിഐ അമൃത് വൃഷ്ടി സാധാരണ പൗരന്മാർക്ക് 7.05 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.55 ശതമാനവും പലിശ നൽകുന്നു. ഏപ്രിൽ 15 മുതലാണ് ഈ പലിശ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്.
5. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
രാജ്യത്തെ പൊതു മേഖലാ ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഒരു വർഷത്തെ കാലാവധിയുള്ള എഫ്.ഡിയ്ക്ക് സാധാരണ നിക്ഷേപകർക്ക് 6.75 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.25 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു. എന്നാൽ 456 ദിവസത്തെ കാലാവധിയിൽ സാധാരണ നിക്ഷേപകർക്ക് 7.15 ശതമാനവും മുതിർന്ന പൗരൻമാർക്ക് 7.75 ശതമാനവും പലിശ ഉറപ്പാക്കുന്നു. ഏപ്രിൽ 25 മുതലാണ് ഈ പലിശ നിരക്കുകൾ നിലവിൽ വന്നത്.
6. ബാങ്ക് ഓഫ് ബറോഡ
ഒരു വർഷത്തെ കാലാവധിയുള്ള എഫ്ഡികൾക്ക് ബാങ്ക് ഓഫ് ബറോഡ സാധാരണ നിക്ഷേപകർക്ക് 6.85 ശതമാനവും മുതിർന്ന പൗരന്മാർക്കും 7.35 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു. എന്നാൽ 444 ദിവസത്തെ എഫ്ഡിക്ക് സാധാരണ നിക്ഷേപകർക്ക് 7.15 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.65 ശതമാനവും പലിശ ലഭിക്കും. ഏപ്രിൽ 7 മുതലാണ് ഈ പുതുക്കിയ പലിശ നിരക്കുകൾ നിലവിൽ വന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications