റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തുടർച്ചയായ മൂന്നാം തവണയും റിപ്പോ നിരക്ക് കുറച്ചതിനെത്തുടർന്ന് നിലവിലെ നിരക്ക് 5.50 ശതമാനമായി കുറഞ്ഞു. ജൂൺ 6 വെള്ളിയാഴ്ചയായിരുന്നു ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) തീരുമാനം ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിച്ചത്. റിപ്പോ നിരക്ക് കുറച്ചതോടെ നിരവധി ബാങ്കുകൾ ഇതിനകം തന്നെ അവരുടെ വായ്പാ നിരക്കും കുറക്കുന്നു.
വായ്പാ നിരക്കുകൾ മാത്രമല്ല, റിപ്പോ നിരക്ക് കുറക്കുന്നതിൻ്റെ ഫലമായി സ്ഥിര നിക്ഷേപ പലിശ നിരക്കുകളും കുറയുന്നു. പലിശ നിരക്ക് വീണ്ടും കുറഞ്ഞാൽ പ്രതിമാസ ഇഎംഐ ബാധ്യത കുറയും എന്നത് വായ്പ എടുക്കുന്നവർക്ക് ആശ്വാസമേകുന്നു. എന്നാൽ ഇത് നിക്ഷേപകർക്ക് ആശ്വാസകരമായ വാർത്തയല്ല. അതിനാൽ, വീണ്ടും നിരക്കുകൾ കുറയ്ക്കുന്നതിന് മുമ്പ് നിക്ഷേപകർ മികച്ച പലിശയുള്ള സ്ഥിര നിക്ഷേപങ്ങളിൽ ഇൻവെസ്റ്റ് ചെയ്യുന്നതാണ് നല്ലത്.
അതിനാൽ, നിങ്ങൾ ഒരു എഫ്.ഡിയിൽ നിക്ഷേപിക്കാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ സ്വകാര്യ, സർക്കാർ മേഖലയിലെ മുൻനിര ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ പരിശോധിക്കുക. 2025ൽ രണ്ടാം വട്ടം റിപ്പോ നിരക്ക് കുറച്ചപ്പോൾ വിവിധ ബാങ്കുകൾ വായ്പാ നിരക്കുകൾ കുറച്ചിട്ടുണ്ട്. ഇതിൽ താരതമ്യേന ഉയർന്ന നിരക്ക് നൽകുന്ന നിക്ഷേപങ്ങളെ പരിഗണിക്കുക.
ഏറ്റവും ഉയർന്ന പലിശ നിരക്ക് നൽകുന്ന പൊതു, സ്വകാര്യ ബാങ്കുകൾ...
1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ)
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്‌ബിഐ രണ്ട് മുതൽ മൂന്ന് വർഷം വരെ കാലാവധിയുള്ള നിക്ഷേപത്തിന് ഏറ്റവും ഉയർന്ന നിരക്കായ 6.7 ശതമാനം പലിശ നൽകുന്നു. ഒരു വർഷത്തെ കാലാവധിയുള്ള നിക്ഷേപത്തിന് 6.5 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. ഈ നിരക്കുകൾ 2025 മെയ് 16 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

2. എച്ച്ഡിഎഫ്സി ബാങ്ക്
ഇന്ത്യയിയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി 15-21 മാസത്തെ കാലാവധിയുള്ള എഫ്ഡിയിൽ സാധാരണ പൗരന്മാർക്ക് 6.85 ശതമാനം ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 50 ബേസിസ് പോയിന്റുകൾ അധികമായി ലഭിക്കും. 2025 മെയ് 23 മുതൽ ഈ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.
3. ഐസിഐസിഐ ബാങ്ക്
ഇന്ത്യയിലെ മറ്റൊരു വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ 2 മുതൽ 5 വർഷത്തെ കാലാവധിയുള്ള എഫ്ഡിയിൽ സാധാരണ പൗരന്മാർക്ക് 6.6 ശതമാനം എന്ന ഉയർന്ന പലിശ നൽകുന്നു. മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 7.1 ശതമാനം പലിശയും ലഭിക്കും.
4. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
ഈ പൊതുമേഖലാ ബാങ്ക് 456 ദിവസത്തെ എഫ്ഡിയിൽ പ്രതിവർഷം 7.15 ശതമാനം എന്ന ഏറ്റവും ഉയർന്ന പലിശ നൽകുന്നു. ഈ പുതിയ നിരക്കുകൾ 2025 ഏപ്രിൽ 25 മുതൽ പ്രാബല്യത്തിൽ വന്നു.
5. ബാങ്ക് ഓഫ് ബറോഡ (BOB)
444 ദിവസത്തെ എഫ്ഡിയിൽ (BOB സ്ക്വയർ ഡ്രൈവ് ഡെപ്പോസിറ്റ് സ്കീം) സാധാരണ നിക്ഷേപകർക്ക് 7 ശതമാനം എന്ന ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. എന്നാൽ മുതിർന്ന പൗരന്മാർക്ക് 50 ബേസിസ് പോയിന്റുകൾ അധികമായി ലഭിക്കും. 2025 മെയ് 29 മുതൽ ഈ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.
6. കൊട്ടക് മഹീന്ദ്ര ബാങ്ക്
കൊട്ടക് മഹീന്ദ്ര ബാങ്ക് എഫ്ഡി പലിശ നിരക്കുകൾ പരിഷ്കരിച്ചു. 391 ദിവസം മുതൽ 23 മാസം വരെ കാലാവധിയുള്ള എഫ്ഡിയിൽ സാധാരണ പൗരന്മാർക്ക് 6.6 ശതമാനം പലിശ നൽകുന്നു. ഇതാണ് കൊട്ടക് മഹീന്ദ്ര നൽകുന്ന ഉയർന്ന എഫ്ഡി പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് 50 ബേസിസ് പോയിന്റുകൾ അധികം നൽകുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
