പ്രായം 60 കഴിഞ്ഞാൽ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങും. ഈ സമയത്ത് സാമ്പത്തിക സുരക്ഷയോടെ സമാധാനപരമായ ഒരു റിട്ടയർമെൻ്റ് ജീവിതം ആഗ്രഹിക്കുന്നുണ്ടോ? എന്നാൽ സുരക്ഷിതമായി മുതിർന്ന പൗരൻമാർക്ക് സമ്പാദിക്കാവുന്ന മാർഗമാണ് സ്ഥിര നിക്ഷേപം അഥവാ എഫ്ഡി. മുതിർന്ന പൗരൻമാർക്ക് താരതമ്യേന ഉയർന്ന പലിശ ലഭിക്കും.
ഈ തുക നിങ്ങളുടെ ബാക്കിയുള്ള ജീവിതം ആസ്വദിക്കാൻ ഗുണപരമാവുന്നു. ജോലിയിൽ നിന്നും വിരമിക്കുമ്പോൾ സമ്പാദ്യം വളർത്താൻ പദ്ധതിയുള്ളവർക്ക് എഫ്ഡി സ്കീമുകൾ ആകർഷകമായ നേട്ടം നൽകുന്നു.
നിലവിൽ ആർബിഐ അടിസ്ഥാന പലിശ നിരക്ക് വെട്ടിക്കുറച്ചതിനാൽ വായ്പകളുടെയും നിക്ഷേപങ്ങളുടെയും പലിശ നിരക്കും കുറയുന്നു. വായ്പ എടുക്കുന്നവർക്ക് ആശ്വാസമുണ്ടെങ്കിലും നിക്ഷേപകർക്ക് പലിശ നിരക്ക് കുറക്കുന്നത് ആശ്വാസകരമല്ല. ചില പൊതുമേഖലാ ബാങ്കുകൾ മുതിർന്ന പൗരൻമാർക്ക് പ്രതിവർഷം 8% വരെ എഫ്ഡി നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു, പ്രത്യേകിച്ച് 400 മുതൽ 555 ദിവസം വരെയുള്ള മിഡ്-ടേം കാലാവധികളിൽ.
2025 ജൂണിൽ ഏറ്റവും മികച്ച മുതിർന്ന പൗരൻമാർക്കുള്ള എഫ്ഡി നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന അഞ്ച് പൊതുമേഖലാ ബാങ്കുകളെ കുറിച്ചും പലിശ നിരക്കിനെ കുറിച്ചും അറിയാം.. ഏത് എഫ്ഡിയിൽ നിങ്ങൾ നിക്ഷേപിക്കും?

2025 ജൂണിലെ ഏറ്റവും ഉയർന്ന സീനിയർ സിറ്റിസൺ എഫ്ഡി പലിശ നിരക്കുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) : 1 ദിവസം മുതൽ 10 വർഷം വരെയുള്ള സാധാരണ എഫ്ഡിയിൽ 7% - 7.40% വരെ പലിശ ഉറപ്പാക്കാം.
പഞ്ചാബ് & സിന്ധ് ബാങ്ക് : 1 വർഷം, 555 ദിവസത്തെ സ്പെഷ്യൽ എഫ്ഡിയിൽ നിക്ഷേപിച്ചാൽ 7.25% - 7.75% വരെ പലിശ നിരക്ക് ലഭിക്കും.
ബാങ്ക് ഓഫ് മഹാരാഷ്ട്ര : 1 മുതൽ 5 വർഷം വരെ കാലാവധിയുള്ള എഫ്ഡിയിൽ നിക്ഷേപിച്ചാൽ 7.30% - 7.95% വരെ പലിശ ലഭിക്കും.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ : 1 മുതൽ 5 വർഷം വരെയുള്ള എഫ്ഡിയിൽ നിക്ഷേപിച്ചാൽ 7.10% - 7.75% നിരക്കിൽ പലിശ നേടാം.
ഇന്ത്യൻ ബാങ്ക് : 1 വർഷം, 400-555 ദിവസത്തെ കാലാവധിയുള്ള എഫ്ഡിയിൽ മുതിർന്ന പൗരൻമാർക്ക് 7.25% - 7.65% വരെ പലിശ നേടാം.
ബാങ്ക് ഓഫ് ബറോഡ : 1 മുതൽ 5 വർഷം വരെ (നോൺ കോളബിൾ എഫ്ഡി) കാലാവധിയുള്ള എഫ്ഡിയ്ക്ക് 7.25% - 7.80% വരെ പലിശ നേടാം.
ഈ പലിശ നിരക്കുകൾ നിങ്ങൾ തിരഞ്ഞെടുക്കുന്ന കാലാവധി വ്യത്യാസപ്പെടുമ്പോൾ വ്യത്യാസപ്പെട്ടേക്കാം. മുതിർന്ന പൗരന്മാർ നിക്ഷേപിക്കുന്നതിന് മുമ്പ് അതത് ബാങ്കുമായി ബന്ധപ്പെട്ട് പലിശ നിരക്കുകൾ കൃത്യമായി പരിശോധിക്കണം. ഈ നിരക്കുകൾ 2025 ജൂൺ 10 മുതൽ നിലവിൽ വന്നു. ഓരോ ബാങ്കും വ്യത്യസ്ത പലിശ നിരക്ക് നൽകുന്നു.
പൊതുമേഖലാ ബാങ്കുകൾ പോലെ സ്വകാര്യ ബാങ്കുകളും ചെറുകിട സമ്പാദ്യ ബാങ്കുകളും മികച്ച പലിശ നിരക്കുള്ള സ്ഥിര നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്നു. 8 ശതമാനം വരെ പലിശ നൽകുന്ന പൊതുമേഖലാ ബാങ്ക് എഫ്ഡികളിൽ നിക്ഷേപിക്കുന്നില്ലേ..? സുരക്ഷിതമായ നേട്ടവും ഉയർന്ന പലിശയും ഒരുപോലെ വാഗ്ദാനം ചെയ്യുന്നതിനാൽ മുതിർന്ന പൗരൻമാർക്ക് ഇതൊരു മികച്ച അവസരമായിരിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications