രാജ്യത്തെ എല്ലാ ബാങ്കുകളും സ്ഥിര നിക്ഷേപ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ആർബിഐ റിപ്പോ നിരക്ക് കുറച്ചതിനു പിന്നാലെ നിലവിൽ പല ബാങ്കുകളും അവരുടെ എഫ്.ഡി പലിശ നിരക്കുകൾ കുറച്ചിട്ടുണ്ട്. എങ്കിലും സ്ഥിര നിക്ഷേപങ്ങളോടുള്ള ജനപ്രീതി ഇപ്പോഴും കുറയുന്നില്ല. സാധാരണ നിക്ഷേപകർക്കും മുതിർന്ന പൗരൻമാർക്കും ഒരുപോലെ നേട്ടം നൽകുന്ന വിവിധ എഫ്.ഡി പദ്ധതികൾ നിലവിലുണ്ട്. സാധാരണയായി 7 ദിവസം മുതൽ 10 വർഷം വരെയാണ് എഫ്.ഡി പദ്ധതികളുടെ കാലാവധി.
പലപ്പോഴും ഹ്രസ്വകാലത്തേക്ക് എഫ്ഡിയിൽ നിക്ഷേപിക്കാനാണ് ആളുകൾക്ക് ഇഷ്ടം. അതിനാൽ ഉയർന്ന പലിശ നിരക്കുള്ള സ്കീമിൽ കുറഞ്ഞ കാലാവധിയിൽ നിക്ഷേപിക്കും. പക്ഷേ നിങ്ങൾ ദീർഘകാലത്തേക്ക് നിക്ഷേപിച്ചാൽ സമ്പത്ത് ഗണ്യമായി വളരും. പലിശ നിരക്കിൽ നിന്നും നിക്ഷേപത്തിൻ്റെ ഇരട്ടിയിലധികം വരെ വരുമാനം നേടാനും സാധിക്കും. ഏറ്റവും കുറഞ്ഞത് 5 വർഷത്തേക്ക് എങ്കിലും ബാങ്ക് എഫ്ഡിയിൽ നിക്ഷേപിക്കുന്നതാണ് നല്ലത്.
5 വർഷത്തെ കാലാവധിയിൽ രാജ്യത്തെ പ്രമുഖ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന എഫ്.ഡി നിരക്കുകൾ എത്രയാണ്?. സാധാരണ നിക്ഷേപകരുടെയും മുതിർന്ന പൗരൻമാരുടെയും പലിശ നിരക്കുകൾ അറിയാം....

എച്ച്ഡിഎഫ്സി ബാങ്ക് എഫ്ഡി: സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ബാങ്കാണ് എച്ച്ഡിഎഫ്സി. ഈ എഫ്ഡിയിൽ 5 വർഷത്തെ കാലാവധിയിൽ നിക്ഷേപിച്ചാൽ സാധാരണ പൗരന്മാർക്ക് 6.65 ശതമാനം പലിശ നേടാം. അതേ സമയം മുതിർന്ന പൗരന്മാർക്ക് 7.15 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.
ഐസിഐസിഐ ബാങ്ക് എഫ്ഡി : സ്വകാര്യ മേഖലയിലെ മറ്റൊരു വലിയ സ്വകാര്യ ബാങ്കാണ് ഇത്. ഈ എഫ്ഡിയിൽ 5 വർഷത്തെ കാലാവധിയിൽ സാധാരണ പൗരന്മാർക്ക് 6.75 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.25 ശതമാനവും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരൻമാർക്ക് പലിശ നിരക്കിൽ 50 ബേസിസ് പോയിന്റുകൾ അധികമായി നൽകിയിട്ടുണ്ട്.
കൊട്ടക് മഹീന്ദ്ര ബാങ്ക് എഫ്ഡി: ഈ സ്വകാര്യ ബാങ്ക് അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപത്തിന് സാധാരണ പൗരന്മാർക്ക് 6.2 ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.7 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) എഫ്ഡി: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപത്തിൽ സാധാരണ പൗരന്മാർക്ക് 6.3 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.30 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു. ഇതിൽ എസ്‌ബിഐ വി-കെയർ ഡെപ്പോസിറ്റ് സ്കീമിന് കീഴിൽ 50 ബേസിസ് പോയിന്റുകളുടെ അധിക പ്രീമിയം ഉൾപ്പെടുന്നു.
ബാങ്ക് ഓഫ് ബറോഡ എഫ്ഡി: ഈ പൊതുമേഖലാ ബാങ്ക് സാധാരണ പൗരന്മാർക്ക് അഞ്ച് വർഷത്തെ എഫ്ഡിയ്ക്ക് 6.55 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.15 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എഫ്ഡി: രാജ്യത്തെ മറ്റൊരു പൊതുമേഖലാ ബാങ്കാണിത്. ഇവിടെ 5 വർഷത്തെ സ്ഥിര നിക്ഷേപത്തിൽ സാധാരണ പൗരന്മാർക്ക് 6.5 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. എന്നാൽ മുതിർന്ന പൗരന്മാർക്ക് 7 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.
എഫ്ഡിയിൽ നിക്ഷേപിക്കുന്നത് സുരക്ഷിതമാണ്, വിപണിയുമായി ബന്ധപ്പെട്ട അപകട സാധ്യതയും ഇല്ല. പക്ഷേ നിക്ഷേപകർക്ക് ലഭിക്കുന്ന വരുമാനം ആദായനികുതിക്ക് വിധേയമാണ്. അതിനാൽ, ഉയർന്ന നികുതി പരിധിയിൽ വരുന്ന നികുതിദായകർ സ്ഥിര നിക്ഷേപങ്ങളിൽ വലിയ തുക നിക്ഷേപിക്കുന്നത് തെറ്റായ തീരുമാനമായിരിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications