സ്ഥിര നിക്ഷേപങ്ങളിലൂടെ പണം സമ്പാദിക്കാൻ നിങ്ങളും ആഗ്രഹിക്കുന്നില്ലേ? അപകട സാധ്യത കുറഞ്ഞ നിക്ഷേപങ്ങളായതിനാൽ നിരവധി നിക്ഷേപകർ ഇപ്പോഴും സ്ഥിര നിക്ഷേപങ്ങൾ പരിഗണിക്കുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ആർബിഐ കുറഞ്ഞ റിപ്പോ നിരക്കിൽ തന്നെ തുടരുന്നു. ഇതിനാൽ സ്ഥിര നിക്ഷേപത്തിൻ്റെ പലിശ നിരക്ക് കുറവാണ്.
ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കും നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാം. ഒരു വർഷത്തിനുള്ളിൽ നിക്ഷേപം വളർത്താൻ ആഗ്രഹിക്കുന്നവർക്കും മികച്ച എഫ്ഡി ഓപ്ഷനുകൾ നിലനിൽക്കുന്നുണ്ട്. 7 ജനപ്രിയ ബാങ്കുകൾ അവരുടെ ഒരു വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ വിശദമായി അറിയാം;
1. എച്ച്ഡിഎഫ്സി ബാങ്ക്: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ഒരു വർഷത്തെ കാലാവധിയുള്ള എഫ്ഡിയിൽ മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. സാധാരണ പൗരന്മാർക്ക് 6.25 ശതമാനം പലിശയും, മുതിർന്ന പൗരന്മാർക്ക് 6.75 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു.
2. ഐസിഐസിഐ ബാങ്ക് : ഒരു വർഷം മുതൽ 18 മാസം വരെ കാലാവധിയുള്ള എഫ്‌ഡിയിൽ ഐസിഐസിഐ ബാങ്ക് സാധാരണ പൗരന്മാർക്ക് 6.25 ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.75 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു. ഇത് മികച്ച പലിശ നിരക്കാണ്.

3. കൊട്ടക് മഹീന്ദ്ര ബാങ്ക് : ഈ ബാങ്ക് സാധാരണ പൗരന്മാർക്ക് ഒരു വർഷത്തെ കാലാവധിയുള്ള എഫ്ഡിയിൽ 6.25 ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.75 ശതമാനവും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഈ നിരക്കുകൾ 2025 ഓഗസ്റ്റ് 20 മുതൽ പ്രാബല്യത്തിൽ വന്നു.
4. ആക്സിസ് ബാങ്ക് : ഇവിടെ ഒരു വർഷത്തെ എഫ്ഡിയിൽ സാധാരണ പൗരന്മാർക്ക് 6.25 ശതമാനവും, മുതിർന്ന പൗരന്മാർക്ക് 6.75 ശതമാനവും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
5. ഫെഡറൽ ബാങ്ക് : ഈ സ്വകാര്യ ബാങ്ക് ഒരു വർഷത്തെ എഫ്‌ഡിക്ക് സാധാരണ പൗരൻമാർക്ക് 6.40 ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.90 ശതമാനവും പലിശ നൽകുന്നു.
സ്വകാര്യ ബാങ്കുകൾക്ക് പുറമേ പൊതുമേഖലാ ബാങ്കുകളും ഒരു വർഷത്തെ എഫ്ഡി വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൻ്റെ പലിശ നിരക്കും അറിയാം;
6. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ : എസ്ബിഐ സാധാരണ പൗരന്മാർക്ക് ഒരു വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് 6.25 ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.75 ശതമാനവും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
7. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ : ഈ പൊതുമേഖലാ ബാങ്ക് സാധാരണ പൗരന്മാർക്ക് 6.40 ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.90 ശതമാനവും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്.
ഈ സ്വകാര്യ, പൊതുമേഖലാ ബാങ്കുകളെല്ലാം മികച്ച പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ വലിയ തുക വരുമാനം ആഗ്രഹിക്കുന്നവർക്ക് 1 വർഷത്തെ സ്ഥിര നിക്ഷേപങ്ങൾ ഗുണം ചെയ്യില്ല. ദീർഘകാലത്തേക്ക് നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എസ്ഐപി പോലുള്ള നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലതാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications