പ്രായമായവർ സാമ്പത്തിക സുരക്ഷക്കായി പൊതുവേ സ്ഥിര നിക്ഷേപങ്ങളെ കൂടുതലും ആശ്രയിക്കുന്നു. ഇതിൻ്റെ കാരണം കുറഞ്ഞ അപകട സാധ്യതയാണ്. പ്രായം 60 കഴിഞ്ഞാൽ സ്റ്റോക്ക്, മ്യൂച്വൽ ഫണ്ട് പോലുള്ള അപകട സാധ്യത ഉയർന്ന നിക്ഷേപങ്ങളെ ആരും പരിഗണിക്കുന്നില്ല. രാജ്യത്തെ എല്ലാ ബാങ്കുകളും സ്ഥിര നിക്ഷേപം അഥവാ എഫ്ഡി വാഗ്ദാനം ചെയ്യുന്നുണ്ട്.
സാധാരണ നിക്ഷേപകരെ അപേക്ഷിച്ച് പലിശ നിരക്കിൽ 50 ബേസിസ് പോയിന്റ് അധികമായി മുതിർന്ന പൗരൻമാർക്ക് ലഭിക്കാറുണ്ട്. അതായത് സാധാരണ നിക്ഷേപകരേക്കാളും ഉയർന്ന വരുമാനമാണ് സ്ഥിര നിക്ഷേപത്തിലൂടെ മുതിർന്ന പൗരൻമാർക്ക് ലഭിക്കുന്നത്. ഇവിടെ നിങ്ങൾ 3 വർഷത്തേക്ക് 5 ലക്ഷം നിക്ഷേപിച്ചാൽ ലഭിക്കുന്ന മൊത്തം വരുമാനത്തിൽ 7,500 രൂപയോളം അധികമായി ലഭിക്കുന്നു. ഇത് 50 ബേസിസ് പോയിൻ്റ് അധികമായി ലഭിക്കുന്നതിനാലാണ്.
മൂന്ന് വർഷത്തെ കാലാവധിയുള്ള എഫ്ഡികളിൽ നിക്ഷേപിക്കുന്നോ? മുതിർന്ന പൗരൻമാർക്കായി വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന എഫ്ഡിയും അവയുടെ പലിശ നിരക്കുകളും പരിശോധിക്കാം.
1. എച്ച്ഡിഎഫ്‌സി ബാങ്ക് : മുതിർന്ന പൗരന്മാർക്ക് മൂന്ന് വർഷത്തെ കാലാവധിയുള്ള എഫ്‌ഡികൾക്ക് ഈ ബാങ്ക് 6.95% പലിശ വാഗ്ദാനം ചെയ്യുന്നു. സാധാരണ പൗരന്മാർക്ക് പ്രതിവർഷം 6.45% പലിശ നിരക്കാണ് നൽകുന്നത്.

2. ഐസിഐസിഐ ബാങ്ക് : ഈ സ്വകാര്യ ബാങ്ക് മൂന്ന് വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് മുതിർന്ന പൗരൻമാർക്ക് 7.1% പലിശ വാഗ്ദാനം ചെയ്യുന്നു. എന്നാൽ സാധാരണ പൗരന്മാർക്ക് 6.6% പലിശ നൽകുന്നു.
3. കൊട്ടക് മഹീന്ദ്ര ബാങ്ക്: മുതിർന്ന പൗരന്മാർക്ക് 3 വർഷത്തെ എഫ്ഡിക്ക് ഈ സ്വകാര്യ ബാങ്ക് വാഗ്ദാനം ചെയ്യുന്നത് 6.90% പലിശ നിരക്കാണ്. എന്നാൽ സാധാരണ പൗരന്മാർക്ക് 6.4 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
4. ഫെഡറൽ ബാങ്ക് : ഈ സ്വകാര്യ ബാങ്ക് മുതിർന്ന പൗരന്മാർക്ക് 3 വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7% പലിശ വാഗ്ദാനം ചെയ്യുന്നു, അതേസമയം സാധാരണ പൗരന്മാർക്ക് 6.5% പലിശ വാഗ്ദാനം ചെയ്യുന്നു.
5. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്‌ബിഐ മുതിർന്ന പൗരന്മാർക്ക് 3 വർഷത്തെ എഫ്ഡിക്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 6.8 ശതമാനമാണ്. ഈ ബാങ്ക് സാധാരണ പൗരന്മാർക്ക് നൽകുന്നത് 6.3 ശതമാനം പലിശ നിരക്കാണ്.
6. കാനറ ബാങ്ക് : ഈ പൊതുമേഖലാ ബാങ്ക് മൂന്ന് വർഷത്തെ കാലാവധിയുള്ള എഫ്ഡിക്ക് മുതിർന്ന പൗരന്മാർക്ക് നൽകുന്ന പലിശ നിരക്ക് 6.75 ശതമാനവും, സാധാരണ പൗരന്മാർക്ക് നൽകുന്നത് 6.25% പലിശയും.
7. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ : മുതിർന്ന പൗരന്മാർക്ക് 3 വർഷത്തെ കാലാവധിൽ നിക്ഷേപിക്കാവുന്ന എഫ്ഡിക്ക് ഈ ബാങ്ക് പ്രതിവർഷം നൽകുന്ന പലിശ നിരക്ക് 7.1 ശതമാനമാണ്. എന്നാൽ സാധാരണ നിക്ഷേപകർക്ക് ലഭിക്കുന്നത് 6.6 ശതമാനവും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്



Click it and Unblock the Notifications
