സമ്പാദ്യം ഏത് പ്രായത്തിലും ആരംഭിക്കാം. പക്ഷേ സുരക്ഷിതമായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്ഥിര നിക്ഷേപങ്ങൾ നല്ല തിരഞ്ഞെടുപ്പാണ്. മറ്റു നിക്ഷേപ പദ്ധതികളേക്കാൾ അപകട സാധ്യത കുറഞ്ഞ നിക്ഷേപം എന്ന നിലയിലും സ്ഥിര നിക്ഷേപത്തോടെ ആളുകൾക്ക് താത്പര്യമുണ്ട്. സാധാരണ നിക്ഷേപകർക്കും മുതിർന്ന പൗരൻമാർക്കും ഒരുപോലെ നേട്ടം നൽകുന്ന സ്ഥിര നിക്ഷേപം അഥവാ എഫ്ഡിയിൽ നിങ്ങളും നിക്ഷേപിക്കുന്നില്ലേ?
ഓരോ ബാങ്കും വ്യത്യസ്ത പലിശ നിരക്കാണ് സ്ഥിര നിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്. ആർബിഐ അടിസ്ഥാന പലിശ നിരക്ക് കുറച്ചതിനാൽ എഫ്ഡിയുടെ പലിശ നിരക്കുകളും കുറഞ്ഞിട്ടുണ്ട്. എങ്കിലും പ്രമുഖ ബാങ്കുകളെല്ലാം താരതമ്യേന മികച്ച പലിശ ഉറപ്പാക്കുന്നു. പ്രധാന സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഉയർന്ന പലിശ നിരക്കുള്ള സ്ഥിര നിക്ഷേപങ്ങളെ കുറിച്ച് അറിഞ്ഞിരിക്കാം;

മുൻനിര ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന എഫ്ഡി നിരക്കുകൾ
എച്ച്ഡിഎഫ്സി ബാങ്ക്: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി, 18-21 മാസത്തെ കാലാവധിയുള്ള എഫ്ഡിയിൽ സാധാരണ നിക്ഷേപകർക്ക് 6.6 ശതമാനവും, മുതിർന്ന പൗരന്മാർക്ക് 7.10 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു. ഈ നിരക്കുകൾ ജൂൺ 25 മുതൽ പ്രാബല്യത്തിൽ വന്നു.
ഐസിഐസിഐ ബാങ്ക് : ഈ സ്വകാര്യ ബാങ്ക് 2 വർഷത്തിൽ കൂടുതൽ കാലാവധിയുള്ള എഫ്ഡിക്ക് സാധാരണ നിക്ഷേപകർക്ക് 6.6 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.10 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു.
കൊട്ടക് മഹീന്ദ്ര ബാങ്ക് : 391 ദിവസം മുതൽ 23 മാസം വരെ കാലാവധിയുള്ള എഫ്ഡിക്ക് സാധാരണ പൗരന്മാർക്ക് 6.6 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.1 ശതമാനവുമാണ് ഈ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഈ ഉയർന്ന നിരക്കുകൾ ഓഗസ്റ്റ് 20 മുതൽ പ്രാബല്യത്തിൽ വന്നു.
പൊതുമേഖലാ ബാങ്കുകൾ
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ : പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് മൂന്ന് വർഷത്തെ നിക്ഷേപത്തിന് പ്രതിവർഷം 6.6 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഈ നിരക്കുകൾ ഓഗസ്റ്റ് 20 മുതൽ പ്രാബല്യത്തിൽ വന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐ 2-3 വർഷം വരെയുള്ള എഫ്ഡിക്ക് സാധാരണ പൗരന്മാർക്ക് 6.45 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 6.95 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു. ഈ നിരക്കുകൾ 2025 ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വന്നു.
ബാങ്ക് ഓഫ് ബറോഡ : ഈ ബാങ്ക് വാഗ്ദാനം ചെയ്യുന്ന 444 ദിവസത്തെ BOB സ്ക്വയർ ഡ്രൈവ് ഡെപ്പോസിറ്റ് സ്കീമിൽ സാധാരണ നിക്ഷേപകർക്ക് 6.60 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.10 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു. ഈ നിരക്കുകൾ 2025 സെപ്റ്റംബർ 12 മുതൽ പ്രാബല്യത്തിൽ വന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications