സാമ്പത്തിക സുരക്ഷ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ഫലപ്രദമായി തിരഞ്ഞെടുക്കാവുന്നത് സ്ഥിര നിക്ഷേപങ്ങൾ അഥവാ എഫ്ഡി തന്നെയാണ്. അപകട സാധ്യത കുറഞ്ഞതും, സ്ഥിരമായതുമായ വരുമാനം ലഭിക്കാൻ ഇതിലൂടെ സാധിക്കും. ആർബിഐ അടിസ്ഥാന പലിശ നിരക്ക് കുറച്ചതോടെയാണ് എഫ്ഡിയുടെ പലിശ നിരക്ക് കുറയുന്നത്. എന്നിട്ടും നിക്ഷേപകർക്ക് ഇപ്പോഴും സ്ഥിര നിക്ഷേപത്തോടുള്ള പ്രിയം അവസാനിച്ചിട്ടില്ല.
രാജ്യത്തെ എല്ലാ ബാങ്കകളും, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും സ്ഥിര നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ബാങ്കുകൾ മാറുന്നതിന് അനുസരിച്ച് അവ നൽകുന്ന പലിശ നിരക്കിലും മാറ്റമുണ്ട്. അതിനാൽ നിങ്ങൾക്ക് ഉയർന്ന പലിശ നിരക്കുള്ള എഫ്ഡി ആവശ്യമുണ്ടെങ്കിൽ തീർച്ചയായും വിവിധ ബാങ്കുകളുടെ എഫ്ഡി നിരക്കും പരിശോധിക്കണം.
ഇന്ത്യയിലെ മുൻനിര ബാങ്കുകൾ 3 വർഷത്തെ കാലാവധിയിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന പലിശയുള്ള എഫ്ഡികൾ അറിയാം;
1. എച്ച്ഡിഎഫ്സി ബാങ്ക് : രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി മൂന്ന് വർഷത്തെ എഫ്ഡിക്ക് സാധാരണ പൗരന്മാർക്ക് 6.45% പലിശയും, മുതിർന്ന പൗരന്മാർക്ക് 6.95% പലിശയും വാഗ്ദാനം ചെയ്യുന്നു.

2. ഐസിഐസിഐ ബാങ്ക്: ഈ സ്വകാര്യ മേഖലാ ബാങ്ക് സാധാരണ പൗരന്മാർക്ക് മൂന്ന് വർഷത്തെ സ്ഥിര നിക്ഷേപത്തിന് 6.6% പലിശയും മുതിർന്ന പൗരന്മാർക്ക് 7.2% പലിശയും വാഗ്ദാനം ചെയ്യുന്നു.
3. കൊട്ടക് മഹീന്ദ്ര ബാങ്ക് : മൂന്ന് വർഷത്തെ കാലാവധിയിൽ സാധാരണ പൗരൻമാർക്ക് 6.4 ശതമാനവും, മുതിർന്ന പൗരൻമാർക്ക് 6.9 ശതമാനവും പലിശ നിരക്കാണ് ഈ എഫ്‍ഡി വാഗ്ദാനം ചെയ്യുന്നത്. പക്ഷേ 391 ദിവസം മുതൽ രണ്ട് വർഷത്തിൽ താഴെ വരെ കാലാവധിയുള്ള എഫ്ഡിക്ക് 7.2% വരെ പലിശ നൽകുന്നുണ്ട്.
4. ഫെഡറൽ ബാങ്ക് : ഈ ബാങ്ക് സാധാരണ പൗരന്മാർക്ക് മൂന്ന് വർഷത്തെ എഫ്ഡിയിൽ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 6.7 ശതമാനമാണ്. എന്നാൽ മുതിർന്ന പൗരന്മാർക്ക് 7.2% നിരക്ക് ഉറപ്പാക്കുന്നു.
5. എസ്ബിഐ: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൂന്ന് വർഷത്തെ എഫ്ഡിക്ക് സാധാരണ പൗരന്മാർക്ക് 6.3% പലിശയും മുതിർന്ന പൗരന്മാർക്ക് 6.8% പലിശയും വാഗ്ദാനം ചെയ്യുന്നു.
6. കാനറ ബാങ്ക് : ഈ പൊതുമേഖലാ ബാങ്ക് മൂന്ന് വർഷത്തെ എഫ്ഡിക്ക് സാധാരണ പൗരന്മാർക്ക് 6.25% പലിശയും മുതിർന്ന പൗരന്മാർക്ക് 6.75% പലിശയും നൽകുന്നു. പക്ഷേ ഈ ബാങ്ക് 444 ദിവസത്തെ കാലാവധിയുള്ള എഫ്ഡിക്ക് 7% വരെ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.
7. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ : മൂന്ന് വർഷത്തെ കാലാവധിയിൽ ഈ ബാങ്ക് സാധാരണ പൗരന്മാർക്ക് 6.6% പലിശയും മുതിർന്ന പൗരന്മാർക്ക് 7.1% പലിശയും വാഗ്ദാനം ചെയ്യുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
