മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് കൂടുതൽ ആളുകൾ തയ്യാറാകുന്ന കാലമാണിത്. മികച്ച മ്യൂച്വൽ ഫണ്ടുകൾ കണ്ടെത്തുകയും അവയിൽ കൃത്യമായ നിക്ഷേപം നടത്തുകയും ചെയ്താൽ വലിയ ലാഭം നേടാൻ സാധിക്കും. 32 വർഷം പഴക്കമുള്ള എസ്‌ബിഐ മ്യൂച്വൽ ഫണ്ട് ഹൗസ് 161 സ്കീമുകൾ നടത്തുന്നുണ്ട്. നിലവിൽ എസ്ബിഐ മ്യൂച്വൽ ഫണ്ട് ഹൗസിൻ്റെ ആസ്തി 1,11,1807 കോടി രൂപയാണ്. 10 വർഷത്തിനിടെ ഏറ്റവും ഉയർന്ന വാർഷിക എസ്ഐപി റിട്ടേണുകളുള്ള മികച്ച 7 എസ്ബിഐ മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ വിശദ വിവരങ്ങൾ നമുക്ക് പരിശോധിക്കാം.
1. എസ്ബിഐ സ്മോൾ ക്യാപ് ഫണ്ട് - ഡയറക്ട് പ്ലാൻ
10 വർഷ കാലയളവിൽ ഫണ്ട് 25.04 ശതമാനം വാർഷിക എസ്ഐപി റിട്ടേണുകൾ നൽകി. ഇതിന് 33,069 കോടി രൂപയുടെ ആസ്തിയുണ്ട്, അതേസമയം അതിൻ്റെ അറ്റ ആസ്തി മൂല്യം (NAV) 212.6824 രൂപയാണ്. ഫണ്ടിന്‍റെ ഏറ്റവും കുറഞ്ഞ എസ്ഐപി നിക്ഷേപം 500 രൂപയാണ്.
പ്രതിമാസം 10,000 രൂപ ഫണ്ടിൽ എസ്ഐപി വഴി നിക്ഷേപിച്ചിരുന്നെങ്കിൽ ആകെ നിക്ഷേപം 12 ലക്ഷം രൂപയായിരിക്കും. എന്നാൽ പലിശ കൂടി കൂട്ടിയാൽ ആകെ നിക്ഷേപം 45,22,348 രൂപയായിട്ടുണ്ടാകും.
2. എസ്ബിഐ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് - ഡയറക്ട് പ്ലാൻ
10 വർഷത്തെ സമയപരിധിക്കുള്ളിൽ ഫണ്ട് 23.41 ശതമാനം വാർഷിക എസ്ഐപി റിട്ടേണുകൾ നൽകി. ഇതിന് 4,790 കോടി രൂപയുടെ ആസ്തിയുണ്ട്, അറ്റ ആസ്തി മൂല്യം (NAV) 58.4826 രൂപയാണ്. 2013 ജനുവരിയിൽ ആരംഭിച്ചതുമുതൽ 17.73 ശതമാനം വാർഷിക വരുമാനം നൽകി.

3. എസ്ബിഐ കോൺട്രാ ഫണ്ട് - ഡയറക്ട് പ്ലാൻ
10 വർഷത്തെ കാലയളവിൽ ഫണ്ട് 23.23 ശതമാനം വാർഷിക എസ്ഐപി റിട്ടേണുകൾ നൽകി. ഇതിൻ്റെ എയുഎം 4,790 കോടി രൂപയും എൻഎവി 432.4123 രൂപയുമാണ്. 2013 ജനുവരിയിൽ ആരംഭിച്ചതിന് ശേഷം 17.73 ശതമാനം വാർഷിക വരുമാനം നൽകി.
4. എസ്ബിഐ ടെക്നോളജി ഓപ്പർച്യുണിറ്റീസ് ഫണ്ട് - ഡയറക്ട് പ്ലാൻ
10 വർഷത്തിനുള്ളിൽ ഫണ്ട് 23.29 ശതമാനം വാർഷിക എസ്ഐപി റിട്ടേണുകൾ നൽകി. ഇതിൻ്റെ എയുഎം 4,387 കോടി രൂപയും യൂണിറ്റ് വില 249.2105 രൂപയുമാണ്. 2013 ജനുവരിയിൽ അരങ്ങേറ്റം കുറിച്ചത് മുതൽ 22.61 ശതമാനം വാർഷിക വരുമാനം നൽകി.
5. എസ്ബിഐ കൺസപ്ഷൻ ഓപ്പർച്യുണിറ്റീസ് ഫണ്ട് - ഡയറക്ട് പ്ലാൻ
10 വർഷ കാലയളവിൽ ഫണ്ട് 22.39 ശതമാനം വാർഷിക എസ്ഐപി റിട്ടേണുകൾ നൽകി. ഇതിൻ്റെ ആസ്തി 2,854 കോടി രൂപയും എൻഎവി 396.8276 രൂപയുമാണ്. 2013 ജനുവരിയിൽ ആരംഭിച്ചതുമുതൽ 19.40 ശതമാനം വാർഷിക വരുമാനം നൽകി.

6. എസ്ബിഐ മാഗ്നം മിഡ്ക്യാപ് ഫണ്ട് - ഡയറക്ട് പ്ലാൻ
10 വർഷത്തിനുള്ളിൽ ഫണ്ട് 21.6 ശതമാനം വാർഷിക എസ്ഐപി റിട്ടേണുകൾ നൽകി. ഇതിൻ്റെ ആസ്തി 21,517 കോടി രൂപയും എൻഎവി 274.7331 രൂപയുമാണ്. 2013 ജനുവരിയിൽ ആരംഭിച്ചതുമുതൽ 21.54 ശതമാനം വാർഷിക വരുമാനം നൽകി.
7. എസ്ബിഐ പൊതുമേഖലാ ഫണ്ട് - ഡയറക്ട് പ്ലാൻ
10 വർഷത്തെ സമയപരിധിക്കുള്ളിൽ ഫണ്ട് 21.19 ശതമാനം വാർഷിക എസ്ഐപി റിട്ടേണുകൾ നൽകി. ഇതിൻ്റെ എയുഎം 4,851 കോടി രൂപയും യൂണിറ്റ് വില 35.8757 രൂപയുമാണ്. 2013 ജനുവരിയിൽ ആരംഭിച്ചതുമുതൽ 13.15 ശതമാനം വാർഷിക റിട്ടേണുകൾ നൽകി.
അറിയിപ്പ് :
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications