നിക്ഷേപത്തിലൂടെ ലഭിക്കുന്ന ലാഭത്തിന് നികുതി ഇളവ് ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നവാണ് ഭൂരിഭാഗം ആളുകളും. എന്നാൽ എല്ലാ നിക്ഷേപങ്ങൾക്കും നികുതി ഇളവുകൾ ഇല്ല. സാധാരണക്കാരെ പോലെ മുതിർന്ന പൗരൻമാരും നികുതി ഇളവുകൾ പ്രതീക്ഷിക്കുന്നു. മുതിർന്ന പൗരന്മാരെ സംബന്ധിച്ചിടത്തോളം സുരക്ഷിത നേട്ടം ഉറപ്പുള്ള നിക്ഷേപങ്ങളിൽ ഇൻവെസ്റ്റ് ചെയ്യാനാണ് അവർ ലക്ഷ്യമിടുന്നത്. അതിനാൽ തന്നെ ഓഹരി വിപണിയുമായി ബന്ധമില്ലാത്ത ഇടങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ജോലിയിൽ നിന്ന് വിരമിച്ചു കഴിഞ്ഞാൽ മുതിർന്ന പൗരന്മാരുടെ വരുമാന സ്രോതസ്സ് കുറയും. അതിനാൽ തന്നെ ആകർഷകമായ പലിശയും ലഭിക്കുന്ന മികച്ച സമ്പാദ്യ ഓപ്ഷനുകളിലേക്ക് അവർ നീങ്ങും. നികുതി ഇളവുകളിലൂടെ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ മികച്ച രീതിയിൽ കൈവരിക്കാൻ സാധിക്കും. പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ, മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ള നികുതിദായകർക്ക് സർക്കാർ ഇപ്പോഴും ചില ഇളവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
മുതിർന്ന പൗരൻമാർക്ക് നികുതി ഇളവുകളോടെ ലാഭം ഉറപ്പാക്കാവുന്ന മികച്ച നിക്ഷേപങ്ങളെ കുറിച്ച് അറിയാം. ഇതിലൂടെ ഒരു ശക്തമായ റിട്ടയർമെൻ്റ് പ്ലാൻ നിർമ്മിക്കാനും ജോലിയിൽ നിന്ന് വിരമിച്ച ശേഷം ജീവിതം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ മുതിർന്ന പൗരൻമാർക്ക് സാധിക്കും. വിവിധ ഓപോഷനുകളെ കുറിച്ച് അറിയാം;
1) ELSS മ്യൂച്വൽ ഫണ്ടുകൾ
നികുതി ലാഭിക്കുന്ന ഏറ്റവും മകച്ച നിക്ഷേപങ്ങളിലൊന്നാണ് ELSS (ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ്സ് സ്കീം). മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിലൂടെ വമ്പൻ റിട്ടേണുകളും ഒപ്പം നികുതി ലാഭവും ഉറപ്പാക്കാം. ഈ ഫണ്ടുകളിൽ ശരിയായ രീതിയിൽ നിക്ഷേപിച്ചാൽ മുതിർന്ന പൗരന്മാർക്കും ELSS ഒരു മികച്ച ഓപ്ഷനാണ്. ELSS ഫണ്ടുകളിലെ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ഇളവ് ലഭിക്കും. എന്നിരുന്നാലും ELSS ഫണ്ടുകൾ ഇക്വിറ്റികളിൽ നിക്ഷേപിക്കുന്നു, അതിനാൽ ഇത്തരം നിക്ഷേപങ്ങൾക്ക് ചെറിയ അപകടസാധ്യതയുണ്ട്.
2) സ്ഥിര നിക്ഷേപങ്ങൾ
മുതിർന്ന പൗരൻമാരുടെ പ്രിയപ്പെട്ട നിക്ഷേപ ഓപ്ഷനാണ് എഫ്.ഡി അഥവാ സ്ഥിര നിക്ഷേപങ്ങൾ. സാധാരണ പൗരൻമാരേക്കാൾ മുതിർന്ന പൗരൻമാർക്ക് എഫ്.ഡിയിലൂടെ ഉയർന്ന പലിശ ലഭിക്കുന്നു. എഫ്.ഡിയിലൂടെ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരൻ്റി കോർപ്പറേഷൻ്റെ (DICGC) 5 ലക്ഷം രൂപ വരെയുള്ള ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. 1961-ലെ ആദായനികുതി നിയമം അനുസരിച്ച് നികുതി ലാഭിക്കുന്ന എഫ്.ഡികളിലൂടെ 1.5 ലക്ഷം രൂപ വരെ നികുതി ഇളവ് കിട്ടും. അത്തരം എഫ്.ഡികൾ 5 വർഷത്തെ ലോക്ക്-ഇൻ കാലയളവിലാണ് വരുന്നത്.

3) നികുതി രഹിത സർക്കാർ ബോണ്ടുകൾ
മുതിർന്ന പൗരന്മാർക്ക്, ഗവൺമെൻ്റ് ബോണ്ടുകൾ ഒരു മികച്ച നിക്ഷേപ ഓപ്ഷനാണ്. കാരണം ഇതിലൂടെ ഒരേ സമയം ഉറപ്പുള്ള റിട്ടേൺ ലഭിക്കുകയും നികുതി ഒഴിവാക്കുകയും ചെയ്യുന്നു. 10 മുതൽ 15 വർഷം വരെ ഈ ബോണ്ടുകളിൽ നിക്ഷേപം നടത്താം. ഡീമാറ്റ് അക്കൗണ്ട് ആവശ്യമുള്ള എക്സ്ചേഞ്ചുകളിൽ ഈ ബോണ്ടുകൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യാം.
4) പ്രധാനമന്ത്രി വയ വന്ദന യോജന
മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള കേന്ദ്ര ഗവൺമെൻ്റിൻ്റെ പ്രധാന പദ്ധതിയാണ് പ്രധാനമന്ത്രി വയ വന്ദന യോജന (പി.എം.വി.വി.വൈ). മുതിർന്ന പൗരൻമാർക്ക് സ്ഥിരമായ വരുമാനം വാഗ്ദാനം ചെയ്യുന്നതിനാണ് ഈ പദ്ധതി ആരംഭിച്ചത്. എൽഐസിക്കുള്ള സർക്കാർ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിൽ സബ്‌സ്‌ക്രിപ്‌ഷൻ തുകയുമായി ബന്ധിപ്പിച്ച് പെൻഷൻ നൽകുന്നതിലൂടെ വാർദ്ധക്യ സമയത്ത് വരുമാനം ഉറപ്പാക്കാം. പദ്ധതിക്ക് കീഴിലുള്ള പരമാവധി നിക്ഷേപ പരിധി 15 ലക്ഷം രൂപയാണ്.
5) നാഷണൽ പെൻഷൻ സിസ്റ്റം (NPS)
പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി (പി.എഫ്.ആർ.ഡി.എ) നടത്തുന്ന സർക്കാർ പിന്തുണയുള്ള വോളണ്ടറി റിട്ടയർമെൻ്റ് സേവിംഗ്സ് സ്കീമാണ് നാഷണൽ പെൻഷൻ സിസ്റ്റം ( എൻ.പി.എസ് ). സെക്ഷൻ 80CCE, 80CCD(1) എന്നിവ പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി ഇളവ് വാഗ്ദാനം ചെയ്യുന്ന സ്കീമിൽ 70 വയസ്സിന് താഴെയുള്ള മുതിർന്ന പൗരന്മാർക്ക് നിക്ഷേപം തുടരാം. ഇതിനുപുറമെ, അധികമായി 50,000 രൂപ വരെയുള്ള നിക്ഷേപങ്ങൾക്കും വകുപ്പ് 80CCD(1B) പ്രകാരം നികുതി ഒഴിവാക്കിയിട്ടുണ്ട്.
6) ഇൻഷുറൻസ്
ആരോഗ്യ ഇൻഷുറൻസ് മികച്ച നിക്ഷേപ ഓപ്ഷനാണ്. ഇവിടെ ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങൾ സെക്ഷൻ 80 ഡി പ്രകാരം നികുതി ഇളവുണ്ട്. മുതിർന്ന പൗരന്മാർക്ക് 30,000 രൂപ വരെയും അല്ലാത്തവർക്ക് 20,000 രൂപ വരെയും ഈ ഇളവ് പരിധിയുള്ളത്.
7) പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് (പി.പി.എഫ്)
പി.പി.എഫ് ഒരു ദീർഘകാല നിക്ഷേപ പദ്ധതിയാണ്. കുറഞ്ഞത് 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയും ഇവിടെ നിക്ഷേപിക്കാം. 15 വർഷ കാലാവധിയിൽ ഇവിടെ നിക്ഷേപിക്കാം. റിട്ടയർമെന്റ് കാലത്തേക്ക് നികുതി ഇളവോടെ സമ്പാദിക്കാവുന്ന മികച്ച ഓപ്ഷനാണ് ഇത്. പി.പി.എഫിന്റെ മെച്യൂരിറ്റി ആനുകൂല്യം പൂർണ്ണമായും നികുതി രഹിതമാണ്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications