ഫ്രീയായി എയർപോർട്ട് ലോഞ്ച് ആക്സസ് ചെയ്യാം: 8 മികച്ച ക്രെഡിറ്റ് കാർഡുകൾ ഇതാ.....

വിമാന യാത്രകൾ നടത്തുന്ന വ്യക്തിയാണോ നിങ്ങൾ? വിമാനം സമയം തെറ്റി പുറപ്പെടുമ്പോൾ അധിക സമയം, ചിലപ്പോൾ മണിക്കൂറുകളോളം എയർപോർട്ടുകളിൽ ഇരിക്കേണ്ടി വരും. ഇത്തരം സാഹചര്യങ്ങളിൽ എന്തു ചെയ്യും.? സാധാരണയായി എയർപോർട്ടിൽ നിന്നും ഭക്ഷണം വാങ്ങുവാൻ ആളുകൾ രണ്ടാമതൊന്ന് ആലോചിക്കും. കാരണം എയർപോർട്ടുകളിൽ എല്ലാത്തിനും വില അധികമാണ്. എന്നാൽ ഫ്രീയായി എയർപോർട്ടിലെ എല്ലാം സൗകര്യങ്ങളും ആസ്വദിക്കാൻ സാധിക്കും. അതിന് ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.

എയർപോർട്ട് ലോഞ്ചുകളിലാണ് നിങ്ങൾക്ക് വിശ്രമിക്കാനുള്ള വിശാല സൗകര്യമുള്ളത്. അവിടെ യാത്രക്കാർക്ക് കോംപ്ലിമെൻ്ററി ഭക്ഷണ പാനീയങ്ങൾ, വൈഫൈ തുടങ്ങിയ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ചില എയർപോർട്ട് ലോഞ്ചുകൾ ഗെയിമിംഗ് സോൺ, ഷവർ, സ്പാ, മസാജ് തുടങ്ങിയ അധിക സൗകര്യങ്ങളും നൽകുന്നു.

എയർപോർട്ട് ലോഞ്ചുകൾക്ക് അമിതമായ തുക നൽകേണ്ടി വരും. എന്നാൽ സൗജന്യമായി ഈ സേവനങ്ങൾ സ്വന്തമാക്കാൻ ചില ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ തുടങ്ങിയവയിലൂടെ നിങ്ങൾക്ക് കോംപ്ലിമെൻ്ററി ആക്സസ് ലഭിക്കും. വിമാന യാത്രക്കാരുടെ എണ്ണം ​ഗണ്യമായി വർദ്ധിച്ചു വരികയാണ്. അതിനാൽ തന്നെ ഇത്തരം സേവനങ്ങൾ കൂടുതൽ ആളുകളെ വിമാന യാത്രകളിലേക്ക് ആകർഷിക്കും. ചിലർ എയർപോർട്ട് ലോഞ്ച് ആക്‌സസ്സിന് മാത്രമായി ക്രെഡിറ്റ് കാർഡ് എടുക്കുന്നു.

കോംപ്ലിമെൻ്ററി എയർപോർട്ട് ലോഞ്ച് ആക്സസ് എങ്ങനെ ആക്സസ് ചെയ്യാം?

മിക്ക ബാങ്കുകളും ക്രെഡിറ്റ് കാർഡുകൾക്കുമായി കോംപ്ലിമെൻ്ററി എയർപോർട്ട് ലോഞ്ച് ആക്സസ് വാ​ഗ്ദാനം ചെയ്യുന്നു. അതിൽ പല ക്രെഡിറ്റ് കാർഡുകളും ചെലവ് മാനദണ്ഡങ്ങളില്ലാതെ കോംപ്ലിമെൻ്ററി എയർപോർട്ട് ലോഞ്ച് ആക്സസ് നൽകുന്നു. ഈ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ബാങ്കുകൾ കോംപ്ലിമെൻ്ററി എയർപോർട്ട് ലോഞ്ച് ആക്സസ് നൽകുന്നതിൽ അർത്ഥമുണ്ട്.

1. മാരിയറ്റ് ബോൺവോയ് എച്ച്.ഡി.എഫ്.സി ബാങ്ക് ക്രെഡിറ്റ് കാർഡ്

ഇന്ത്യയിലെ ആഭ്യന്തര, അന്തർദേശീയ ടെർമിനലുകളിലെ എയർപോർട്ട് ലോഞ്ചുകളിലേക്ക് മാരിയറ്റ് ബോൺവോയ് എച്ച്.ഡി.എഫ്.സി ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ ഓരോ വർഷവും 12 കോംപ്ലിമെൻ്ററി ലോഞ്ച് ആക്‌സസ് നൽകുന്നു. അന്താരാഷ്ട്ര ലോഞ്ചുകളിലേക്ക് പ്രതിവർഷം 12 കോംപ്ലിമെൻ്ററി ആക്സസ് കാർഡ് നൽകുന്നു.

2. അമേരിക്കൻ എക്സ്പ്രസ് പ്ലാറ്റിനം ട്രാവൽ ക്രെഡിറ്റ് കാർഡ്

അമേരിക്കൻ എക്സ്പ്രസ് പ്ലാറ്റിനം ട്രാവൽ ക്രെഡിറ്റ് കാർഡ് ഇന്ത്യയിലെ എയർപോർട്ട് ലോഞ്ചുകളിലേക്ക് പ്രതിവർഷം 8 കോംപ്ലിമെൻ്ററി ലോഞ്ച് ആക്സസ് നൽകുന്നു. ഓരോ പാദത്തിലും രണ്ട് ആക്സസ് ലഭിക്കും

ഫ്രീയായി എയർപോർട്ട് ലോഞ്ച് ആക്സസ് ചെയ്യാം: 8 മികച്ച ക്രെഡിറ്റ് കാർഡുകൾ ഇതാ.....

3. സ്റ്റാൻഡേർഡ് ചാർട്ടേഡ് ഈസ്മൈട്രിപ്പ് ക്രെഡിറ്റ് കാർഡ്

സ്റ്റാൻഡേർഡ് ചാർട്ടേഡ് EaseMyTrip ക്രെഡിറ്റ് കാർഡ് ഒരു കലണ്ടർ വർഷത്തിൽ രണ്ട് കോംപ്ലിമെൻ്ററി ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ച് ആക്സസ് നൽകുന്നു.

4. ഇക്സി​ഗോ എ.യു ക്രെഡിറ്റ് കാർഡ്

ഇക്സി​ഗോ എ.യു ക്രെഡിറ്റ് കാർഡ് എല്ലാ വർഷവും 16 കോംപ്ലിമെൻ്ററി ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ച് ആക്സസും റെയിൽവേ ലോഞ്ചിലേക്കുള്ള പ്രവേശനവും നൽകുന്നു. മാത്രമല്ല ഇതിലൂടെ എല്ലാ വർഷവും ഒരു കോംപ്ലിമെൻ്ററി ഇൻ്റർനാഷണൽ ലോഞ്ച് ആക്സസും നൽകുന്നു.

5. ആക്സിസ് ബാങ്ക് അറ്റ്ലസ് ക്രെഡിറ്റ് കാർഡ്

ആക്‌സിസ് ബാങ്ക് അറ്റ്‌ലസ് ക്രെഡിറ്റ് കാർഡ് കോംപ്ലിമെൻ്ററി എയർപോർട്ട് ലോഞ്ചുകളുടെ ആക്സസ് കാർഡ് ഹോൾഡറുടെ മെമ്പർഷിപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു.

6. എച്ച്.ഡി.എഫ്.സി ബാങ്ക് Tata Neu ഇൻഫിനിറ്റി ക്രെഡിറ്റ് കാർഡ്

എച്ച്.ഡി.എഫ്.സി ബാങ്ക് Tata Neu ഇൻഫിനിറ്റി ക്രെഡിറ്റ് കാർഡ് ഒരു കലണ്ടർ വർഷത്തിൽ 8 കോംപ്ലിമെൻ്ററി ഡൊമസ്റ്റിക് ലോഞ്ച് ആക്സസ് നൽകുന്നു (ഒരു പാദത്തിൽ രണ്ട് എന്ന കണക്കിൽ). മാത്രമല്ല ഒരു കലണ്ടർ വർഷത്തിൽ (പാദത്തിൽ ഒന്ന്) 4 കോംപ്ലിമെൻ്ററി ഇൻ്റർനാഷണൽ ലോഞ്ച് ആക്‌സസും കാർഡ് നൽകുന്നു.

7. എച്ച്.എസ്.ബി.സി ലൈവ്+ ക്രെഡിറ്റ് കാർഡ്

എച്ച്.എസ്.ബി.സി ലൈവ്+ ക്രെഡിറ്റ് കാർഡ് പ്രതിവർഷം 4 കോംപ്ലിമെൻ്ററി ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ച് ആക്സസ് നൽകുന്നു (ഒരു പാദത്തിൽ ഒന്ന്).

8. ഇൻഡസ്ഇൻഡ് ഈസിഡൈനർ ക്രെഡിറ്റ് കാർഡ്

ഇൻഡസ്ഇൻഡ് EazyDiner ക്രെഡിറ്റ് കാർഡ് ഒരു കലണ്ടർ പാദത്തിൽ രണ്ട് കോംപ്ലിമെൻ്ററി ഡൊമസ്റ്റിക എയർപോർട്ട് ലോഞ്ച് ആക്സസ് നൽകുന്നു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X