മുടിയെല്ലാം നരച്ചോ? പ്രായം 60ലേക്ക് അടുത്തോ? എങ്കിൽ റിട്ടയർമെൻ്റ് ജീവിതം ആസ്വദിക്കാൻ സമയമായിരിക്കുന്നു. മുടി നരക്കുന്നതും, പ്രായമാവുന്നതുമൊന്നും നിങ്ങളുടെ ലക്ഷ്യങ്ങൾക്ക് ഒരു തടസ്സമാകില്ല. പണത്തിനെ കുറിച്ചുള്ള ആശങ്കയാണെങ്കിൽ അതും വേണ്ട, സുരക്ഷിതമായി സമ്പാദിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്ഥിര നിക്ഷേപങ്ങൾ തന്നെ പരിഗണിക്കൂ. അപകട സാധ്യത കുറഞ്ഞതും എന്നാൽ കുറഞ്ഞ കാലത്തിനുള്ളിൽ മികച്ച വരുമാനം ഉറപ്പാക്കുന്നു.
നിരവധി ബാങ്കുകൾ സ്ഥിര നിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സാധാരണ നിക്ഷേപകർക്കെന്ന പോലെ 60 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരൻമാർക്കും മികച്ച വരുമാനം നൽകുന്ന സ്ഥിര നിക്ഷേപം അഥവാ എഫ്ഡികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ നിങ്ങൾ ഏത് ബാങ്കിലാണ് റിട്ടയർമെൻ്റ് ജീവിതം സുരക്ഷിതമാക്കുന്നത്? മികച്ച ബാങ്കുകളും അവർ വാഗ്ദാനം എഫ്ഡി പദ്ധതികളും അറിയാം;
1. ഇൻഡസ്ഇൻഡ് ബാങ്ക്
മുതിർന്ന പൗരന്മാർക്ക് രണ്ട് വർഷത്തെ കാലാവധിയുള്ള എഫ്ഡികൾക്ക് ഈ സ്വകാര്യ ബാങ്ക് 7.5 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഈ പലിശ നിരക്ക് താരതമ്യേന ഉയർന്നതാണ്.
2. ആക്സിസ് ബാങ്ക്
മുതിർന്ന പൗരന്മാർക്ക് 5 മുതൽ 10 വർഷത്തെ കാലാവധിയിൽ ഈ ബാങ്ക് എഫ്ഡി പദ്ധതി ഉറപ്പാക്കുന്നു. ഈ കാലയളവിൽ നിക്ഷേപിച്ചാൽ നിങ്ങൾക്ക് 7.35 ശതമാനം പലിശ നിരക്ക് ലഭിക്കുന്നു.

3. കൊട്ടക് മഹീന്ദ്ര ബാങ്ക്
391 ദിവസം മുതൽ 23 മാസത്തിൽ താഴെ കാലാവധിയുള്ള എഫ്‌ഡികൾക്ക് മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന പലിശ നിരക്ക് 7.1 ശതമാനമാണ്.
4. ഐസിഐസിഐ ബാങ്ക്
മുതിർന്ന പൗരന്മാർക്ക് രണ്ട് വർഷം ഒരു ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള എഫ്‌ഡികൾക്ക് 7.10 ശതമാനം പലിശ നിരക്കാണ് ഐസിഐസിഐ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്
5. എച്ച്ഡിഎഫ്സി ബാങ്ക്
18-21 മാസം വരെ കാലാവധിയുള്ള എഫ്‌ഡികൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് 7.10 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
6. ബാങ്ക് ഓഫ് ബറോഡ
ഈ പൊതുമേഖലാ ബാങ്ക് 444 ദിവസത്തെ കാലാവധിയുള്ള എഫ്‌ഡികൾക്ക് 7.10 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
7. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
ഈ ബാങ്ക് മുതിർന്ന പൗരന്മാർക്ക് 456 ദിവസത്തെ കാലാവധിയുള്ള എഫ്ഡി വാഗ്ദാനം ചെയ്യുന്നു. 7.10 ശതമാനം പലിശ നിരക്കാണ് ഈ നിക്ഷേപത്തിലൂടെ ലഭിക്കുന്നത്.
8. പഞ്ചാബ് നാഷണൽ ബാങ്ക്
മുതിർന്ന പൗരന്മാർക്ക് 390 ദിവസത്തെ കാലാവധിയുള്ള എഫ്ഡി വാഗ്ദാനം ചെയ്യുന്ന ഈ ബാങ്ക് പലിശ നിരക്കായി നൽകുന്നത് 7.10 ശതമാനമാണ്.
9. എസ്ബിഐ
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ 5-10 വർഷത്തെ കാലാവധിയിൽ മുതിർന്ന പൗരൻമാർക്കും സ്ഥിര നിക്ഷേപം ഉറപ്പാക്കുന്നു. ഇതിലൂടെ നിങ്ങൾക്ക് 7.05 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
10. കാനറ ബാങ്ക്
മുതിർന്ന പൗരന്മാർക്ക് 444 ദിവസത്തെ കാലാവധിയുള്ള എഫ്‌ഡികൾക്ക് 7 ശതമാനം പലിശ നിരക്കാണ് ഈ പൊതുമേഖലാ ബാങ്ക് നൽകുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications