സാമ്പത്തിക വളർച്ച ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിക്ഷേപങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. ഏതെങ്കിലും പദ്ധതിയിൽ നിക്ഷേപിച്ചാൽ നിങ്ങൾക്ക് പ്രതീക്ഷിക്കുന്ന നേട്ടം ലഭിക്കണമെന്നില്ല. വലിയ തുക ലക്ഷ്യമില്ലാത്തവർക്ക് ഹ്രസ്വകാല നിക്ഷേപങ്ങളാണ് ഏറ്റവും ഉചിതം. അപകട സാധ്യതകൾ ഇല്ലാതെ, ഉറപ്പുള്ള വരുമാനം ആഗ്രഹിക്കുന്നവർക്ക് സ്ഥിര നിക്ഷേപങ്ങളാണ് എപ്പോഴും മികച്ചത്.
7 ദിവസം മുതൽ 10 വർഷം വരെ സ്ഥിര നിക്ഷേപങ്ങളുടെ കാലാവധി കണക്കാക്കാം. ഹ്രസ്വകാല നേട്ടത്തിന് 2 വർഷത്തെ കാലാവധിയുള്ള എഫ്ഡികൾ മികച്ച വരുമാനം ഉറപ്പാക്കും. രാജ്യത്തെ എല്ലാ സ്വകാര്യ, പൊതു മേഖലാ ബാങ്കുകളും സ്ഥിര നിക്ഷേപം അഥവാ എഫ്ഡി സ്കീമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ രണ്ട് വർഷത്തേക്ക് 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ എത്ര രൂപ വരുമാനം ലഭിക്കുമെന്ന് അറിയാം. ബാങ്ക്ബസാർ ഡാറ്റ പ്രകാരമുള്ള കണക്കുകളാണ് താഴെ നൽകിയിരിക്കുന്നത്;
1. ഇൻഡസ്ഇൻഡ് ബാങ്ക്
സ്വകാര്യ ബാങ്കുകളിൽ താരതമ്യേന ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത് ഇൻഡസ്ഇൻഡ് ബാങ്കാണ്. ഏറ്റവും പുതിയ നിരക്കുകൾ അനുസരിച്ച് രണ്ട് വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് 7 ശതമാനം പലിശ നിരക്കാണ് ഈ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 2 വർഷത്തേക്ക് 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ നിക്ഷേപം 1,14,000 രൂപയായി വളരും.
2. ആക്സിസ് ബാങ്ക്
ഈ സ്വകാര്യ ബാങ്ക് രണ്ട് വർഷത്തെ എഫ്ഡിക്ക് നിലവിൽ 6.6 ശതമാനം പലിശ നിരക്ക് ഉറപ്പാക്കുന്നു. ഈ കാലാവധിയിൽ 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ ലഭിക്കുന്ന മെച്യൂരിറ്റി തുക 1,13,200 രൂപയായി വളരുന്നു.

3. എച്ച്ഡിഎഫ്സി ബാങ്ക്
ഈ ബാങ്കും 2 വർഷത്തെ എഫ്ഡിക്ക് 6.6 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇവിടെ 2 വർഷത്തേക്ക് 1 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്നത് മൊത്തം 1,13,200 രൂപയായിരിക്കും.
4. കൊട്ടക് മഹീന്ദ്ര ബാങ്ക്
ഈ സ്വകാര്യ ബാങ്ക് നിലവിൽ 2 വർഷത്തെ എഫ്ഡിയിൽ 6.6 ശതമാനം പലിശ നിരക്ക് ഉറപ്പാക്കുന്നു. അതായത് ഈ കാലളവിൽ 1 ലക്ഷം നിക്ഷേപിച്ചാൽ അത് 1,13,200 രൂപയായി വളരുന്നു.
5. ഐസിഐസിഐ ബാങ്ക്
രണ്ട് വർഷത്തെ എഫ്ഡിക്ക് 6.40 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഈ സ്വകാര്യ ബാങ്കിൽ 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ അത് 1,12,800 രൂപയായി വളരും.
6. പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ
ഈ രണ്ട് പൊതുമേഖലാ ബാങ്കുകളും രണ്ട് വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് 6.6 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഈ സ്കീമിൽ 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ ലഭിക്കുന്ന മെച്യൂരിറ്റി തുക 1,13,200 രൂപയായിരിക്കും.
7. കാനറ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
ഈ ബാങ്കുകൾ രണ്ട് വർഷത്തെ കാലാവധിയുള്ള എഫ്ഡിക്ക് 6.5 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ ഈ എഫ്ഡിയിൽ 1 ലക്ഷം നിക്ഷേപിച്ചാൽ ലഭിക്കുന്ന മെച്യൂരിറ്റി തുക 1,13,000 രൂപയായിരിക്കും.
8. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ഈ പൊതുമേഖലാ ബാങ്ക് 6.45 ശതമാനം പലിശ നിരക്കാണ് 2 വർഷത്തെ എഫ്ഡിക്ക് വാഗ്ദാനം ചെയ്യുന്നത്. ഈ കാലാവധിയിൽ 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ അത് 1,12,900 രൂപയായി വളരും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications