ബാങ്കുകളും വായ്പാ സ്ഥാപനങ്ങളും വിവിധ ആവശ്യങ്ങൾക്കായി പേഴ്സണൽ ലോണുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഈ വായ്പകൾക്ക് ഈട് ആവശ്യമില്ല. അതിനാൽതന്നെ വളരെ എളുപ്പത്തിൽ ലഭിക്കും. വ്യത്യസ്ത ബാങ്കുകൾ വ്യത്യസ്ത വായ്പാ തുകകൾ, പലിശ നിരക്കുകൾ, തിരിച്ചടവ് നിബന്ധനകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ, വരുമാന നിലവാരം, അപേക്ഷിക്കുന്ന വായ്പ തുക തുടങ്ങിയ ഘടകങ്ങൾ പേഴ്സണൽ ലോൺ അപേക്ഷകൾ സ്വീകരിക്കുന്നതിനെ സ്വാധീനിക്കും. വിവിധ ബാങ്കുകളിലെ പേഴ്സണൽ ലോണുകളെക്കുറിച്ച് കൂടുതൽ അറിയാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ): പലിശ നിരക്കുകൾ 11.45% ൽ ആരംഭിക്കുന്നു. 30 ലക്ഷം വരെ വായ്പയായി ലഭിക്കും. 6 വർഷം വരെ കാലാവധിയുണ്ട്.
എച്ച്ഡിഎഫ്‌സി ബാങ്ക്: പലിശ നിരക്ക് 10.85% മുതൽ ആരംഭിക്കുന്നു. 40 ലക്ഷം വരെയുള്ള പേഴ്സണൽ ലോണായി കിട്ടും. 5 വർഷം വരെയാണ് തിരിച്ചടവ് കാലാവധി.
ഐസിഐസിഐ ബാങ്ക്: പലിശ നിരക്ക് 10.85% മുതൽ ആരംഭിക്കുന്നു. 50 ലക്ഷം വരെയാണ് വായ്പയായി കിട്ടുക. 6 വർഷം വരെയാണ് തിരിച്ചടവ് കാലാവധി.

ആക്സിസ് ബാങ്ക്: പലിശ നിരക്ക് 11.1% മുതൽ തുടങ്ങുന്നു. 40 ലക്ഷം വരെയുള്ള വായ്പകൾക്ക് 7 വർഷം വരെയാണ് കാലാവധി.
കൊട്ടക് മഹീന്ദ്ര ബാങ്ക്: 10.99% മുതൽ പലിശ നിരക്ക് തുടങ്ങുന്നു. 35 ലക്ഷം വരെയാണ് വായ്പയായി നൽകുക. 6 വർഷം വരെയാണ് കാലാവധി.
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്: പലിശ നിരക്കുകൾ 10.99% മുതൽ ആരംഭിക്കുന്നു. 1 കോടി വരെ വായ്പയായി ലഭിക്കും. 7 വർഷം വരെയാണ് തിരിച്ചടവ് കാലാവധി.
ബാങ്ക് ഓഫ് ബറോഡ: പലിശ നിരക്ക് 11.15% മുതൽ ആരംഭിക്കുന്നു. 20 ലക്ഷം വരെ പേഴ്സണൽ ലോൺ ലഭിക്കും. തിരിച്ചടവ് കാലാവധി 7 വർഷം വരെയാണ്.
യെസ് ബാങ്ക്: പലിശ നിരക്ക് 11.25% മുതൽ ആരംഭിക്കുന്നു. 40 ലക്ഷം വരെയുള്ള വായ്പയ്ക്ക് 5 വർഷം വരെയാണ് കാലാവധി.
എസ്ഐപിയിൽ നിക്ഷേപിക്കുന്നത് നിർത്തിക്കോ! ഇതാ 5 കാരണങ്ങൾ
പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി): പലിശ നിരക്കുകൾ 11.40% ൽ ആരംഭിക്കുന്നു. 20 ലക്ഷം വരെ വായ്പയായി കിട്ടും. 7 വർഷം വരെ തിരിച്ചടവ് കാലാവധിയുണ്ട്.
നിങ്ങളുടെ യോഗ്യതയെയും മുൻഗണനകളെയും ആശ്രയിച്ച് ശരിയായ ബാങ്ക് തിരഞ്ഞെടുക്കണം. കുറഞ്ഞ പലിശ നിരക്കുകൾക്കാണ് മുൻഗണന നൽകുന്നതെങ്കിൽ എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് എന്നിവ നല്ല തിരഞ്ഞെടുപ്പുകളായിരിക്കാം. കാലാവധി കൂടുതൽ ആവശ്യമുണ്ടെങ്കിൽ പിഎൻബി അല്ലെങ്കിൽ ബാങ്ക് ഓഫ് ബറോഡ നല്ല ഓപ്ഷനുകളാണ്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് വായ്പ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. സ്വന്തം റിസ്‌കില്‍ മാത്രം വായ്പ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
