ഏറ്റവും ജനപ്രിയവും സുരക്ഷിതവുമായി സാമ്പത്തിക നിക്ഷേപമാണ് സ്ഥിര നിക്ഷേപം. ഒരു നിശ്ചിത കാലയളവിലേക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കുകയും അതിന് കൃത്യമായ പലിശ നേടുകയും ചെയ്യുക എന്നതാണ് സ്ഥിര നിക്ഷേപം കൊണ്ട് ഉദ്ദേശിക്കുന്നത്. നിക്ഷേപകർക്ക് അവർക്ക് അനുയോജ്യമായ കാലാവധി തിരഞ്ഞെടുക്കുകയും ചെയ്യാം. സാധാരണയായി 7 ദിവസം മുതൽ 10 വർഷം വരെയാണ് സ്ഥിര നിക്ഷേപങ്ങളുടെ കാലാവധി.
നിക്ഷേപ കാലാവധിക്കനുസരിച്ചും ബാങ്കുകൾക്കനുസരിച്ചും ലഭിക്കുന്ന പലിശ നിരക്കിൽ മാറ്റമുണ്ടാകും. അതുകൊണ്ടു തന്നെ നിക്ഷേപ ലക്ഷ്യം എന്താണെന്ന് മനസ്സിലാക്കി അതിന് ഏറ്റവും അനുയോജ്യമായ കാലാവധി തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഒരു വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് ഏറ്റവും മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന മുൻനിര ബാങ്കുകൾ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.
സ്മോൾ ഫിനാൻസ് ബാങ്കുകൾ
1. എയു സ്മോൾ ഫിനാൻസ് ബാങ്ക് - 7.25%
2. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് - 8.2%
3. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് - 6%
4. സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് - 6.85
5. ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് - 8.25%
6. യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് - 7.85%

സ്വകാര്യമേഖലാ ബാങ്കുകൾ
1. ആക്സിസ് ബാങ്ക് - 6.7%
2. ബന്ധൻ ബാങ്ക് - 7.25%
3. സിറ്റി യൂണിയൻ ബാങ്ക് - 7%
4. ഫെഡറൽ ബാങ്ക് - 6.8%
5. എച്ച്ഡിഎഫ്സി ബാങ്ക് - 6.6%
6. ഐസിഐസിഐ ബാങ്ക് - 6.7%
7. കരൂർ വൈശ്യ ബാങ്ക് - 7%
8. കൊട്ടക് മഹീന്ദ്ര ബാങ്ക് - 7.1%
9. യെസ് ബാങ്ക് - 7.25%
പൊതുമേഖലാ ബാങ്കുകൾ
1. ബാങ്ക് ഓഫ് ബറോഡ - 6.85%
2. ബാങ്ക് ഓഫ് ഇന്ത്യ - 6.8%
3. ബാങ്ക് ഓഫ് മഹാരാഷ്ട്ര - 6.75%
4. കാനറ ബാങ്ക് - 6.85%
5. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ - 6.85%
6. ഇന്ത്യൻ ബാങ്ക് - 6.1%
7. ഇന്ത്യൻ ഓവർസീസ് ബാങ്ക് - 6.9%
8 പഞ്ചാബ് നാഷണൽ ബാങ്ക് - 6.8%
9. പഞ്ചാബ് & സിന്ദ് ബാങ്ക് - 6.3%
10. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ - 6.8%
11. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ - 6.8%

വിദേശ ബാങ്കുകൾ
1. ഡച്ച് ബാങ്ക് - 7%
2. എച്ച്എസ്ബിസി ബാങ്ക് - 4%
3. സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് - 7.5%
എളുപ്പത്തില്‍ സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കാം
ഇക്കാലത്ത് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുക എന്നത് ഒട്ടും സങ്കീര്‍ണമായ പ്രക്രിയ അല്ല. ഏതൊരാള്‍ക്കും എളുപ്പം പൂര്‍ത്തിയാക്കാവുന്ന കാര്യമാണിത്. ബാങ്കില്‍ നേരിട്ട് ചെല്ലുകയോ, മണിക്കൂറുകള്‍ നീണ്ട് ക്യൂവില്‍ നില്‍ക്കുകയോ ഒന്നും ഇപ്പോള്‍ സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുവാന്‍ ആവശ്യമില്ല. ഈ ഇന്റര്‍നെറ്റ് കാലത്ത് മൊബൈല്‍ ഫോണിലോ കമ്പ്യൂട്ടറിലോ കുറച്ചു മിനുട്ടുകള്‍ ചിലവഴിച്ചാല്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുവാന്‍ സാധിക്കും. മികച്ച പലിശ നിരക്കിന് പുറമേ ഇന്‍ഷുറന്‍സ് സേവനം, ആദായ നികുതി നേട്ടങ്ങള്‍ തുടങ്ങിയവയും സ്ഥിര നിക്ഷേപങ്ങളില്‍ നിന്ന് നിക്ഷേപകര്‍ക്ക് ലഭിക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications