സ്ഥിര നിക്ഷേപം അഥവാ എഫ്.ഡിയുടെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് നിക്ഷേപകന്, അവന് അനുയോജ്യമായ കാലാവധി തിരഞ്ഞെടുക്കാമെന്നതാണ്. കാരണം ഹ്രസ്വകാല, ദീർഘകാല നിക്ഷേപകർക്ക് ബാങ്കുകൾ 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപം വാഗ്ദാനം ചെയ്യുന്നു. ഹ്രസ്വകാല നിക്ഷേപ കാലയളവ് 7 ദിവസം മുതൽ 12 മാസം വരെയാകാം. ദീർഘകാല നിക്ഷേപം 1 വർഷം മുതൽ 10 വർഷം വരെയാണ്. വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ കാലാവധിയെ ആശ്രയിച്ച് ഓരോ ബാങ്കിനും വ്യത്യാസപ്പെടും.
ഹ്രസ്വകാല സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് സേവിംഗ്സ് അക്കൗണ്ടുകളേക്കാൾ കൂടുതലാണ്, അതേസമയം ദീർഘകാല നിക്ഷേപങ്ങളേക്കാൾ കുറവാണ്. എന്തായാലും ഹ്രസ്വകാല എഫ്ഡികളിൽ മുൻനിര ബാങ്കുകൾ നൽകുന്ന പലിശനിരക്ക് നമുക്ക് നോക്കാം.
1. എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി ബാങ്ക് സാധാരണ പൗരന്മാർക്ക് 7 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെയുള്ള കാലയളവിലേക്ക് 3% മുതൽ 6.00% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
2. ഐസിഐസിഐ ബാങ്ക്
സാധാരണ പൗരന്മാർക്ക് 7 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെയുള്ള കാലയളവിലേക്ക് 3% മുതൽ 6.00% വരെ പലിശ നിരക്ക് ഐസിഐസിഐ ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

3. യെസ് ബാങ്ക്
യെസ് ബാങ്ക് സാധാരണ പൗരന്മാർക്ക് 7 ദിവസം മുതൽ ഒരു വർഷം വരെയുള്ള കാലയളവിലേക്ക് 3.25% മുതൽ 7.25% വരെ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു.
4. എസ്ബിഐ
എസ്ബിഐ സാധാരണ പൗരന്മാർക്ക് 7 ദിവസം മുതൽ ഒരു വർഷം വരെയുള്ള കാലയളവിലേക്ക് 3% മുതൽ 5.75% വരെ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു.
5. പഞ്ചാബ് നാഷണൽ ബാങ്ക്
സാധാരണ പൗരന്മാർക്ക് 7 ദിവസം മുതൽ ഒരു വർഷം വരെയുള്ള കാലയളവിൽ 3% മുതൽ 7% വരെ പലിശ നിരക്കുകൾ പഞ്ചാബ് നാഷണൽ ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

6. കാനറ ബാങ്ക്
കാനറ ബാങ്ക് സാധാരണ പൗരന്മാർക്ക് 7 ദിവസം മുതൽ ഒരു വർഷം വരെയുള്ള കാലയളവിൽ 4% മുതൽ 6.85% വരെ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു.
7. യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് സാധാരണ പൗരന്മാർക്ക് 7 ദിവസം മുതൽ ഒരു വർഷം വരെയുള്ള കാലയളവിൽ 4.50% മുതൽ 7.85% വരെ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു.
8. ജന സ്മോൾ ഫിനാൻസ് ബാങ്ക്
ജന സ്മോൾ ഫിനാൻസ് ബാങ്ക് സാധാരണ പൗരന്മാർക്ക് 7 ദിവസം മുതൽ ഒരു വർഷം വരെയുള്ള കാലാവധിയിൽ 3% മുതൽ 8.50% വരെ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു.
9. സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് സാധാരണ പൗരന്മാർക്ക് 7 ദിവസം മുതൽ ഒരു വർഷം വരെയുള്ള കാലയളവിന് 4% മുതൽ 6.85% വരെ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു.
റേറ്റിംഗ് പരിശോധിക്കുന്നത് നല്ലത്
വെറുതെ ഏതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപിക്കുന്നത് ബുദ്ധിയല്ല. സ്ഥാപനത്തെ കുറിച്ച് വ്യക്തമായി മനസ്സിലാക്കണം. ക്രിസില്‍, കെയര്‍ തുടങ്ങിയ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവരുടെ പ്രവര്‍ത്തന ചരിത്രം വിലയിരുത്തി റേറ്റിംഗ് നല്‍കാറുണ്ട്. ക്രിസില്‍ എഫ്എഎ പ്ലസ്, കെയര്‍ എ എ റേറ്റിംഗുകളാണ് ഏറ്റവും മികച്ചത്. നിങ്ങളുടെ നിക്ഷേപം സുരക്ഷിതമാക്കാന്‍ ഇതിലൂടെ കഴിയും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications