വ്യക്തിഗത വായ്പകൾ എടുക്കുവാൻ ആഗ്രഹിക്കുന്നവരുണ്ടോ? എങ്കിൽ അതിനു മുന്നേ പലിശ നിരക്കുകളെ കുറിച്ച് വിശദമായി മനസിലാക്കണം. കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന വ്യക്തിഗത വായ്പകളായിരിക്കും ആളുകൾ തിരയുന്നത്. രാജ്യത്തെ എല്ലാ ബാങ്കുകളും ബാങ്ക് ഇതര സ്ഥാപനങ്ങളും വ്യക്തിഗത വായ്പകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഓരോ സ്ഥാപനവും വ്യത്യസ്ത പലിശയും ചിലർ അമിത ചാർജുകളും ഈടാക്കുന്നു. ഓരോ വായ്പയും തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം.
ബാങ്കുകൾക്കു പുറമേ മൊബൈൽ ആപ്പുകളിലൂടെയും ഇത്തരം വായ്പകൾ എടുക്കാം. മിനിറ്റുകൾക്കുള്ളിൽ ലഭിക്കുന്ന ഇത്തരം വായ്പകൾ അമിത പലിശ നിരക്ക് ഈടാക്കാനുള്ള സാധ്യത കൂടുതലാണ്. ബാങ്ക് വായ്പകൾ കുറഞ്ഞ നിരക്കിലാണ് വാഗ്ദാനം ചെയ്യുന്നത്.
വ്യക്തിഗത വായ്പകൾ താരതമ്യേന കുറഞ്ഞ രേഖകൾ സമർപ്പിച്ച് ലളിതമായ പ്രക്രിയകളിലൂടെ പൂർത്തിയാക്കുന്ന വായ്പാ മാർഗമാണ്. സുരക്ഷിതമല്ലാത്ത വായ്പകൾ എന്നാണ് വ്യക്തിഗത വായ്പകൾ അറിയപ്പെടുന്നത്. കാരണം വ്യക്തിഗത വായ്പകൾക്ക് ഈട് നൽകേണ്ട ആവശ്യമില്ല. രാജ്യത്തെ എല്ലാ പൊതുമേഖലാ, സ്വകാര്യ മേഖലാ ബാങ്കുകളും വ്യക്തിഗത വായ്പകളെ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളുടെ സിബിൽ സ്കോറിനും ക്രെഡിറ്റ് ഹിസ്റ്ററിക്കും അനുസരിച്ച് പലിശ നിരക്കിൽ മാറ്റങ്ങൾ വന്നേക്കാം. എങ്കിലും നിലവിൽ കുറഞ്ഞ പലിശ നിരക്കോടെ വ്യക്തിഗത വായ്പ ലഭിക്കുന്ന ബാങ്കുകൾ ഇതാ.... വിശദമായി അറിയാം;
2025 ഏപ്രിൽ മാസത്തെ വ്യക്തിഗത വായ്പ പലിശ നിരക്കുകൾ;
1. എച്ച്.ഡി.എഫ്.സി ബാങ്ക്
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് എച്ച്.ഡി.എഫ്.സി. താരതമ്യേന കുറഞ്ഞ പലിശ നിരക്കാണ് എച്ച്.ഡി.എഫ്.സി ബാങ്ക് ഈടാക്കുന്നത്. വ്യക്തിഗത വായ്പകളിൽ നിന്നും പ്രതിവർഷം 10.90 ശതമാനം മുതൽ 24 ശതമാനം വരെ ഈടാക്കുന്നു. ഇതിനൊപ്പം പ്രോസസ്സിംഗ് ചാർജുകൾ ഏകദേശം 6,500 രൂപയും ജി.എസ്.ടിയും ഈടാക്കുന്നു.
2. ഐ.സി.ഐ.സി.ഐ ബാങ്ക്
രാജ്യത്തെ വലിയ സ്വകാര്യ ബാങ്കുകളിൽ പ്രധാനപ്പെട്ടതാണ് ഐ.സി.ഐ.സി.ഐ ബാങ്ക്. വ്യക്തിഗത വായ്പക്കാരിൽ നിന്ന് പ്രതിവർഷം 10.85 ശതമാനം മുതൽ 16.65 ശതമാനം വരെയാണ് പലിശ ഈടാക്കുന്നത്. വായ്പയുടെ 2 ശതമാനവും നികുതിയും പ്രോസസ്സിംഗ് ചാർജായി ഈടാക്കുന്നു.

3. കൊട്ടക് മഹീന്ദ്ര ബാങ്ക്
ഈ സ്വകാര്യ ബാങ്ക് നൽകുന്ന വ്യക്തിഗത വായ്പകൾക്ക് വാർഷിക പലിശ നിരക്ക് 10.99 മുതൽ 16.99 ശതമാനം വരെയാണ്. അതേസമയം, പ്രോസസ്സിംഗ് ചാർജുകൾ വായ്പ തുകയുടെ 5 ശതമാനം വരെയും ഒപ്പം നികുതിയും ചേർന്നതാണ്.
4. ഫെഡറൽ ബാങ്ക്
ഫെഡറൽ ബാങ്കിൽ നിങ്ങൾക്ക് വ്യക്തിഗത വായ്പയുണ്ടോ? ഈ സ്വകാര്യ ബാങ്ക് വായ്പക്കാരിൽ നിന്ന് പ്രതിവർഷം 11.49 മുതൽ 14.49 ശതമാനം വരെ പലിശ ഈടാക്കുന്നു.
5. ബാങ്ക് ഓഫ് ബറോഡ
ഈ പൊതുമേഖലാ ബാങ്ക് മികച്ച പലിശ നിരക്കാണ് നൽകുന്നത്. നിലവിലെ കണക്ക് പ്രകാരം സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരായ വായ്പക്കാർക്ക് പ്രതിവർഷം 13.05 മുതൽ 15.30 ശതമാനം വരെ പലിശ ഈടാക്കുന്നു.
6. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
ഈ പൊതുമേഖലാ ബാങ്ക് വ്യക്തിഗത വായ്പകൾക്ക് പ്രതിവർഷം 11.50 ശതമാനം മുതൽ 15.2 ശതമാനം വരെ പലിശ ഈടാക്കുന്നു.
ഈ ബാങ്കുകളെല്ലാം താരതമ്യേന കുറഞ്ഞ പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 2025 ഏപ്രിൽ മാസത്തിൽ പണത്തിന് ആവശ്യമുള്ളവർക്ക് ഈ ബാങ്കുകളിലൂടെ വായ്പ എടുക്കാവുന്നതാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications