2025ൽ തുടർച്ചയായ മൂന്ന് തവണയും ആർബിഐ റിപ്പോ നിരക്ക് കുറച്ചു. മൊത്തം 100 ബേസിസ് പോയിന്റാണ് കുറച്ചത്. ഇതോടെ വിവിധ വായ്പകളുടെ പലിശ നിരക്ക് കുറച്ചു. പ്രധാനമായും ഭവന വായ്പകളുടെയും കാർ വായ്പകളുടെയും പലിശ നിരക്കാണ് കുറഞ്ഞത്. വായ്പക്കൊപ്പം സ്ഥിര നിക്ഷേപങ്ങളുടെയും പലിശ കുറഞ്ഞിട്ടുണ്ട്.
വായ്പകളുടെ പലിശ കുറഞ്ഞതോടെ ഭവന, കാർ വായ്പകൾ എടുക്കുന്നവർക്ക് ആശ്വാസമായി. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും വായ്പകളുടെ പലിശ നിരക്ക് കുറച്ചു. പക്ഷേ വ്യക്തിഗത വായ്പകൾക്ക് ഈ മാറ്റം ബാധകമാവണമെന്നില്ല. എമർജൻസി ആവശ്യങ്ങൾക്കും മറ്റുമാണ് പലരും വ്യക്തിഗത വായ്പകളെ പരിഗണിക്കുന്നത്. മറ്റു ജാമ്യ വ്യവസ്ഥകളില്ലാതെ വേഗത്തിൽ തന്നെ പണം ഉറപ്പാക്കാം എന്നതാണ് വ്യക്തിഗത വായ്പകളെ ജനപ്രിയമാക്കുന്നതിന് കാരണം.
സാധാരണ വായ്പകളേക്കാൾ വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് പൊതുവേ കൂടുതലാണ്. അതിനാൽ വിവിധ സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ വ്യക്തിഗത വായ്പകൾക്ക് ഈടാക്കുന്ന പലിശ നിരക്കുകൾ പരിശോധിക്കാം;

വ്യക്തിഗത വായ്പയുടെ ഏറ്റവും പുതിയ പലിശ നിരക്കുകൾ
ഐസിഐസിഐ ബാങ്ക് : ഈ സ്വകാര്യ ബാങ്ക് വ്യക്തിഗത വായ്പകൾക്ക് പ്രതിവർഷം 10.80 ശതമാനം മുതൽ 16.50 ശതമാനം വരെ പലിശ ഈടാക്കുന്നു.
എച്ച്ഡിഎഫ്സി ബാങ്ക് : രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് വ്യക്തിഗത വായ്പകൾക്ക് പ്രതിവർഷം 10.90 മുതൽ 24 ശതമാനം വരെ പലിശ ഈടാക്കുന്നു.
കൊട്ടക് മഹീന്ദ്ര ബാങ്ക് : വ്യക്തിഗത വായ്പകൾക്ക് ഈ ബാങ്ക് പ്രതിവർഷം 10.99 ശതമാനം പലിശ ഈടാക്കുന്നു.
ഫെഡറൽ ബാങ്ക് : ഈ സ്വകാര്യ ബാങ്ക് വ്യക്തിഗത വായ്പകൾക്ക് പ്രതിവർഷം 11.49 മുതൽ 14.49 ശതമാനം വരെ പലിശ ഈടാക്കുന്നു.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ : രാജ്യത്തെ പ്രധാന പൊതുമേഖലാ ബാങ്ക് വ്യക്തിഗത വായ്പകൾക്ക് പ്രതിവർഷം 12.35 മുതൽ 14.45 ശതമാനം വരെ പലിശ ഈടാക്കുന്നു.
ബാങ്ക് ഓഫ് ബറോഡ : വ്യക്തിഗത വായ്പകൾക്ക് ഈ പൊതുമേഖലാ ബാങ്ക് പ്രതിവർഷം 11.25 മുതൽ 18.30 ശതമാനം വരെ പലിശ ഈടാക്കുന്നു.
ഈ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന വ്യക്തിഗത വായ്പകളിൽ താരതമ്യേന കുറഞ്ഞ പലിശ നിരക്ക് നൽകുന്നത് ഐസിഐസിഐ ബാങ്കാണ്. എന്നാൽ വ്യക്തിഗത വായ്പകൾ ഓരോ വ്യക്തിയുടെയും ക്രെഡിറ്റ് ഉപയോഗത്തിന് അനുസരിച്ച് പലിശ വ്യത്യാസപ്പെടുന്നു. അതിനാൽ എപ്പോഴും ഉയർന്ന ക്രെഡിറ്റ് സ്കോർ നിലനിർത്തുക.
കുറഞ്ഞ പലിശ നിരക്കിൽ വ്യക്തിഗത വായ്പ
നിങ്ങൾ വ്യക്തിഗത വായ്പക്ക് അപേക്ഷിക്കുമ്പോൾ കുറഞ്ഞ പലിശ നിരക്ക് ആഗ്രഹിക്കാറുണ്ടോ? എന്നാൽ കുറഞ്ഞ നിരക്ക് ലഭിക്കാൻ നിങ്ങളുടെ ക്രെഡിറ്റ് ഉപയോഗം മെച്ചപ്പെടുത്തണം. ഉയർന്ന ക്രെഡിറ്റ് സ്കോറുള്ളവർക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഉറപ്പാക്കാം. മാത്രമല്ല കാലാവധിയിലെ ഇളവുകളും ഉറപ്പാക്കാം.
720 ൽ കൂടുതൽ ക്രെഡിറ്റ് സ്കോർ നിലനിർത്താൻ ശ്രദ്ധിക്കുക. ഇത്രയും ഉയർന്ന നിരക്ക് ലഭിക്കാൻ, നിങ്ങളുടെ പ്രതിമാസ തിരിച്ചടവ് കൃത്യമായി അടക്കേണ്ടതുണ്ട്. തിരിച്ചടവുകൾ കൃത്യമാവുകയും കൃത്യമായ സാമ്പത്തിക ഇടപാടുകൾ നടത്തുകയും ചെയ്യുന്ന വ്യക്തിയുടെ ക്രെഡിറ്റ് സ്കോർ ഉയർന്നിരിക്കും. മാത്രമല്ല സാമ്പത്തികമായ പ്ലാനിംഗ് ഇല്ലാതെ വായ്പ എടുത്ത് അവയുടെ തിരിച്ചടവുകൾ മുടങ്ങിയാൽ അത് നിങ്ങളുടെ ക്രെഡിറ്റ് ഹെൽത്ത് തകർക്കാനും കാരണമായേക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications