ഏറ്റവും സുരക്ഷിതമായ സാമ്പത്തിക നിക്ഷേപ പദ്ധതികളിലൊന്നാണ് സ്ഥിര നിക്ഷേപം. ഉറപ്പായ പലിശ, മികച്ച സുരക്ഷ എന്നതാണ് സ്ഥിര നിക്ഷേപങ്ങളുടെ ഗുണം. അതുകൊണ്ടുതന്നെ അപകട സാധ്യതകളില്ലാതെ സമ്പാദ്യം വളർത്താൻ ഉദ്ദേശിക്കുന്നവർക്ക് ഏറ്റവും അനുയോജ്യം സ്ഥിര നിക്ഷേപമാണ്. രാജ്യത്തെ നിരവധി ബാങ്കുകൾ ഇപ്പോഴും മുതിർന്ന പൗരന്മാർക്ക് (60 വയസും അതിൽ കൂടുതലുമുള്ളവർ) മൂന്ന് വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 8 ശതമാനം വരെ പലിശ വാഗ്ധാനം ചെയ്യുന്നുണ്ട്. പരമാവധി നിക്ഷേപ പരിധി 3 കോടി രൂപയാണ്.
മുതിർന്ന പൗരന്മാർക്ക് 8% വരെ പലിശ നിരക്ക് നൽകുന്ന ബാങ്കുകൾ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.
8 ശതമനം പലിശ: മുതിർന്ന പൗരന്മാർക്ക് മൂന്ന് വർഷത്തെ കാലാവധിയുള്ള എഫ്‌ഡികൾക്ക് ഉത്‌കർഷ് സ്‌മോൾ ഫിനാൻസ് ബാങ്ക് 8 ശതമാനം പലിശ നൽകുന്നു. അതുപോലെ ജന സ്‌മോൾ ഫിനാൻസ് ബാങ്കും മുതിർന്ന പൗരന്മാർക്ക് മൂന്ന് വർഷത്തെ കാലാവധിയുള്ള എഫ്‌ഡികൾക്ക് 8% പലിശ വാഗ്ദാനം ചെയ്യുന്നു.
7.7 ശതമാനം പലിശ: മുതിർന്ന പൗരന്മാർക്ക് മൂന്ന് വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് 7.7% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. അതേസമയം വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് എയു സ്മോൾ ഫിനാൻസ് ബാങ്ക് 7.6 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്മാൾ ഫിനാൻസ് ബാങ്കുകൾ സ്ഥിര നിക്ഷേപത്തിനായി തിരഞ്ഞെടുക്കുമ്പോൾ ഡി ഐ സി ജി സി കവറേജിന് കീഴിൽ ഉൾപ്പെട്ടിരിക്കുന്ന തുക നിക്ഷേപിക്കുന്നതാണ് കൂടുതൽ ഉചിതമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. ടെപോസിറ്റ് ഇൻഷുറൻസ് ക്രെഡിറ്റ് ഗ്യാരണ്ടി കർപ്പറേഷൻ 5 ലക്ഷം രൂപ വരെയുള്ള തുകയ്ക്കാണ് ഇൻഷുറൻസ് ഉറപ്പു നൽകുന്നത്. സ്മാൾ ഫിനാൻസ് ബാങ്കുകൾ റിസ്ക് ഉയർന്നതാണ്.
എപ്പോഴാണ് ടിഡിഎസ് കുറയ്ക്കുന്നത്..?
ബാങ്കിലെ സ്ഥിര നിക്ഷേപത്തിൽ (FD) നിന്നുള്ള പലിശ ഒരു ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ ബാങ്കുകൾ ഉറവിടത്തിൽ തന്നെ നികുതി കുറയ്ക്കേണ്ടതുണ്ട് (TDS) . ഓർക്കുക, ടിഡിഎസ് ഒരു അധിക നികുതിയല്ല. നിങ്ങൾ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ നിങ്ങൾക്ക് അത് റീഫണ്ടായി തിരികെ നേടാം അല്ലെങ്കിൽ നിങ്ങളുടെ മൊത്തം നികുതി ബാധ്യതയിൽ നിന്ന് അത് ഓഫ്‌സെറ്റ് ചെയ്യാം. കൂടാതെ, നിങ്ങൾക്ക് നികുതി റീഫണ്ടിന് അർഹതയുണ്ടെങ്കിൽ, ആ റീഫണ്ടിന് പലിശയും ലഭിക്കാൻ നിങ്ങൾക്ക് അർഹതയുണ്ടായിരിക്കാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
