സ്ഥിര നിക്ഷേപങ്ങൾ എല്ലാവർക്കും സ്ഥിരമായതും ഉറപ്പുള്ളതുമായ വരുമാനം നൽകുന്നു. പ്രായപൂർത്തിയായ ഏതൊരു വ്യക്തിക്കും സ്ഥിര നിക്ഷേപങ്ങളിൽ നിക്ഷേപിക്കാം. ഉയർന്ന പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന എഫ്.ഡികൾ തിരഞ്ഞെടുത്താൽ നിക്ഷേപത്തിനേക്കാൾ അധികം നേട്ടം പലിശയിലൂടെ ലഭിക്കും. സാധാരണ പൗരൻമാർക്കും മുതിർന്ന പൗരൻമാർക്കും നിക്ഷേപിക്കാവുന്നതു പോലെ സൂപ്പർ സീനിയർ പൗരന്മാർക്കും എഫ്.ഡിയിൽ നിക്ഷേപിക്കാം. ഒപ്പം ഉയർന്ന പലിശയും ഉറപ്പാണ്.
എസ്.ബി.ഐ , എച്ച്.ഡി.എഫ്.സി ബാങ്ക് , ഐ.ഡി.ബി.ഐ ബാങ്ക് എന്നിവയുൾപ്പെടെ ഇന്ത്യയിലെ മുൻനിര ബാങ്കുകൾ സൂപ്പർ സീനിയർ പൗരൻമാർക്ക് ചില പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികൾ ആരംഭിക്കുന്നു. ഓരോ ബാങ്കുകളും പ്രത്യേക എഫ്.ഡികൾ നൽകാറുണ്ട്.
ഉദാഹരണത്തിന്, ഐ.ഡി.ബി.ഐ ബാങ്ക് 80 വയസ്സും അതിനു മുകളിലുമുള്ള നിക്ഷേപകർക്കായി പ്രത്യേകം തുടങ്ങിയ എഫ്.ഡിയാണ് ചിരഞ്ജീവി-സൂപ്പർ സീനിയർ സിറ്റിസൺ എഫ്ഡി. ഇതിന്റെ പലിശ നിരക്കുകൾ 7.85 മുതൽ 8.05 ശതമാനം വരെയാണ്. ഇതുപോലെ എസ്.ബി,ഐ ഇത്തരം നിക്ഷേപകർക്കായി പ്രത്യേകം എഫ്.ഡി അവതരിപ്പിച്ചിട്ടുണ്ട്, അതാണ് 'എസ്ബിഐ പാട്രൺ'. ഈ എഫ്.ഡിയിൽ സൂപ്പർ സീനിയർ പൗരൻമാർക്ക് മുതിർന്ന പൗരന്മാർക്ക് ബാധകമായ കാർഡ് നിരക്കിന് മുകളിൽ 10 ബി.പി.എസ് പലിശ നിരക്ക് ലഭിക്കും.
സൂപ്പർ സീനിയർ പൗരൻമാരുടെ എഫ്.ഡി
80 വയസ്സും അതിൽ കൂടുതലുമുള്ള നിക്ഷേപകരാണ് സൂപ്പർ സീനുയർ പൗരൻമാർ. ഇത്തരം പ്രത്യേക നിക്ഷേപത്തിലൂടെ സൂപ്പർ സീനിയർ പൗരൻമാർക്ക് സുരക്ഷിതത്വവും ഉറപ്പുള്ള വരുമാനവും വാഗ്ദാനം ചെയ്യുന്നു. സാധാരണ പൗരൻമാരേയും, മുതിർന്ന പൗരൻമാരേയും അപേക്ഷിച്ച് സൂപ്പർ സീനിയർ പൗരൻമാർക്ക് ഉയർന്ന പലിശനിരക്ക് ലഭിക്കും. നിലവിൽ കുറച്ച ബാങ്കുകൾ മാത്രമാണ് ഇത്തരത്തിൽ പ്രത്യേക നിക്ഷേപ ഓപ്ഷനുകൾ നൽകുന്നത്. പ്രായമേറിയാലും വരുമാനം ലഭിക്കുമെന്നതാണ് ഇത്തരം സ്കീമുകളുടെ നേട്ടം.

വിവിധ കാലാവധിയുള്ള എഫ്.ഡി ഓപ്‌ഷനുകളാണ് ഓരോ ബാങ്കും ഉറപ്പ് നൽകുന്നത്. അതിനാൽ, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് ചേരുന്ന ഒരു കാലാവധി തിരഞ്ഞെടുക്കുക. ഹ്രസ്വകാല എഫ്.ഡികൾ ലിക്വിഡിറ്റി വാഗ്ദാനം ചെയ്യുന്നു. ദീർഘകാല എഫ്.ഡികൾ മികച്ച പലിശ നിരക്കുകൾ നൽകുന്നു, പക്ഷേ ഫണ്ടുകൾ ലോക്ക് ഇൻ ചെയ്യുന്നു.
സൂപ്പർ സീനിയർ പൗരൻമാർക്ക് വിവിധ ബാങ്കുകൾ നൽകുന്ന എഫ്.ഡി പലിശ നിരക്കുകൾ
- സിറ്റി യൂണിയൻ ബാങ്ക് - 333 ദിവസത്തേക്കുള്ള എഫ്.ഡിയ്ക്ക് 8.10% പലിശ നൽകുന്നു.
- ആർ.ബി.എൽ ബാങ്ക് - 500 ദിവസത്തെ എഫ്.ഡിയ്ക്ക് 9.25% പലിശ ലഭിക്കും.
- ബാങ്ക് ഓഫ് ബറോഡ - 400 ദിവസത്തെ എഫ്.ഡിയ്ക്ക് 7.90% പലിശ നേടാം.
- ബാങ്ക് ഓഫ് ഇന്ത്യ - 400 ദിവസത്തേക്ക് 7.95% പലിശ നൽകും
- കാനറ ബാങ്ക് - 3 വർഷം മുതൽ 5 വർഷം വരെയുള്ള എഫ്.ഡിയ്ക്ക് 8.00% പലിശ ഉറപ്പാണ്
- ഇന്ത്യൻ ബാങ്ക് - 1 വർഷം മുതൽ 375 ദിവസം വരെയുള്ള എഫ്.ഡിയ്ക്ക് 8.05% പലിശയുണ്ട്
- ഇന്ത്യൻ ഓവർസീസ് ബാങ്ക് - 444 ദിവസത്തേക്ക് 8.05% പലിശ ലഭിക്കും
- പഞ്ചാബ് നാഷണൽ ബാങ്ക് - 400 ദിവസത്തേക്ക് നിങ്ങൾക്ക് 8.05% പലിശ നേടാം
- പഞ്ചാബ് & സിന്ദ് ബാങ്ക് - 555 ദിവസ കാലാവധിയിൽ പലിശ നിരക്ക് 8.10 ശതമാനമാണ്
- യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ - 456 ദിവസത്തേക്ക് 8.05% പലിശയുണ്ട്
എഫ്.ഡികളിൽ നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാം,....
1. നേരത്തെയുള്ള പിൻവലിക്കൽ: മിക്ക ബാങ്കുകളും കാലാവധിക്കു മുന്നേ പണം പിൻവലിക്കുന്നതിന് പിഴ ചുമത്തുന്നു. ഇത് നിങ്ങൾക്ക് ലഭിക്കുന്ന പലിശ കുറയ്ക്കും.
2. നികുതി ചുമത്തൽ: സ്ഥിര നിക്ഷേപത്തിലൂടെ ലഭിക്കുന്ന പലിശയ്ക്ക് നികുതി ബാധകമാണ്. സൂപ്പർ സീനിയർ പൗരന്മാർക്ക് നികുതി ഇളവ് പരിധി കൂടുതലാണ്.
3. നോമിനേഷൻ സൗകര്യം: മുതിർന്ന പൗരന്മാർ എഫ്.ഡികളിൽ ഒരു നോമിനിയെ നൽകണം. കാലാവധിക്കു മുന്നേ നിക്ഷേപകൻ മരണപ്പെട്ടാൽ ആ പണം നോമിനിക്ക് ഉപയോഗിക്കാം.
More From GoodReturns

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications