ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായിരിക്കും പലർക്കും സ്വന്തമായി ഒരു വീട്. അതിനായി ഭീമമായ തുക ആവശ്യമാണ്. വലിയ രീതിയിലുള്ള വരുമാനവും സമ്പാദ്യവും ഇല്ലാത്തവർക്ക് ഇത്തരം ഘട്ടങ്ങളിൽ ആശ്വാസമാകുന്നത് ഭവന വായ്പകളാണ്. ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഭവന വായ്പകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. തരതമ്യേന മറ്റ് വായ്പകളെക്കാൾ വായ്പ തുകയും പലിശ നിരക്കും കൂടുതലാണ് എന്നതിനാൽ തിരിച്ചടവ് കാലാവധിയും തിരിച്ചടവ് തുകയും കൂടുതലാണ്. ഇത് ദീർഘകാലത്തേക്ക് നിങ്ങളുടെ സാമ്പത്തിക ആസൂത്രണത്തിലും സുപ്രധാന സ്വാധീനം ചെലുത്തുന്നതിനാൽ ഒരു ഹോം ലോൺ തിരഞ്ഞെടുക്കുന്നതിന് മുൻപ് വ്യക്തമായ അവലോകനവും തരതമ്യ പഠനങ്ങളും നടത്തേണ്ടത് അനിവാര്യമാണ്.
ചില ബാങ്കുകൾ ഫ്ലോട്ടിംഗ് റേറ്റ് ലോണുകൾ വാഗ്ദാനം ചെയ്യുന്നു. ഇത്തരത്തിലുള്ള വായ്പകളിൽ, പലിശ നിരക്ക് വായ്പ ദാതാവിന്റെ ബെഞ്ച്മാർക്ക് നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു. ബെഞ്ച്മാർക്ക് നിരക്കിൽ മാറ്റമുണ്ടെങ്കിൽ, അതിനനുസരിച്ച് പലിശ നിരക്കും മാറുന്നു. ഫിക്‌സഡ്-റേറ്റ് ലോണുകൾ ലോൺ കാലയളവിലുടനീളം ഒരു നിശ്ചിത പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഹൈബ്രിഡ് വായ്പകൾ ഫിക്സഡ്, ഫ്ലോട്ടിംഗ് റേറ്റ് ലോണുകളുടെ സംയോജനമാണ്. ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിന് മുമ്പ്, ഓരോ വായ്പയുടെയും ഗുണങ്ങളും ദോഷങ്ങളും നിങ്ങൾ മനസിലാക്കേണ്ടതുണ്ട്. അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക, അതിനെ ആശ്രയിച്ച് പലിശ നിരക്ക് വ്യത്യാസപ്പെടാം.

അനുയോജ്യമായ ഭവന വായ്പ തിരഞ്ഞെടുക്കുന്നതിന് മുൻപ് പലിശ നിരക്കാണ് ഏറ്റവും ആദ്യം താരതമ്യം ചെയ്യേണ്ടത്. 30 ലക്ഷം രൂപ വരെയുള്ള ഹോം ലോണുകൾക്ക് വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കാണ് ചുവടെ ചേർക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ ദേശസാൽകൃത ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഥവ എസ്ബിഐയിൽ 8.50 ശതമാനം മുതൽ 9.85 ശതമാനം വരെയാണ് പലിശ നിരക്ക്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലും കുറഞ്ഞ പലിശ നിരക്കാണ് ഈടാക്കുന്നത്. 8.45 ശതമാനം കുറഞ്ഞ പലിശ നിരക്കും 9.80 ശതമാനം ഉയന്ന പലിശ നിരക്കുമാണ്. ബാങ്ക് ഓഫ് ബറോഡയിൽ 9.15 ശതമാനത്തിനും 10.65 ശതമാനത്തിനും ഇടയിലാണ് പലിശ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ 8.35നും 10.75നും ഇടയിൽ ഹോൺ ലോൺ വാഗ്ദാനം ചെയ്യുന്നു.
പഞ്ചാബ് നാഷ്ണൽ ബാങ്കിൽ കുറഞ്ഞ ഹോം ലോൺ പലിശ നിരക്ക് 8.45 ശതമാനമാണ്. ഇവിടെ ഉയർന്ന പലിശ നിരക്ക് 10.25 ശതമാനവുമാണ്. ബാങ്ക് ഓഫ് ഇന്ത്യയിലെ പലിശ നിരക്ക് 8.45 ശതമാനത്തിനും 10.85 ശതമാനത്തിനും ഇടയിലാണ്. കാനറ ബാങ്കിൽ 8.50 ശതമാനം മുതൽ 11.25 ശതമാനത്തിൽ ഉപഭോക്താക്കൾക്ക് ഹോം ലോൺ പ്രയോജനപ്പെടുത്താവുന്നതാണ്. സ്വകാര്യ ബാങ്കുകളിൽ കൊടക് മഹീന്ദ്ര ബാങ്കും സൗത്ത് ഇന്ത്യൻ ബാങ്കുമാണ് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. രണ്ട് ബാങ്കിലും 8.70 ശതമാനം മുതലാണ് ഹോം ലോൺ പലിശ നിരക്ക് ആരംഭിരക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
