വിമാന യാത്രകൾക്ക് പരിധിയില്ലാത്ത സൗജന്യ ലോഞ്ച് ആക്‌സസ് ഉറപ്പാക്കാം; മികച്ച ക്രെഡിറ്റ് കാർഡുകൾ ഇതാ....

ക്രെഡിറ്റ് കാർഡ് ഉപയോ​ഗിക്കാത്തവർ ആരുണ്ട്? എല്ലാവരുടെയും ജീവിതശൈലിയുമായി ക്രെഡിറ്റ് കാർഡ് ബന്ധപ്പെട്ടിരിക്കുന്നു. ഓരോ ക്രെഡിറ്റ് കാർഡും വ്യത്യസ്ത സ്വഭാവമുള്ളവയാണ്. അതിനാൽ നിങ്ങളുടെ ആവശ്യകതക്ക് അനുസരിച്ച് ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക. വിവിധ ആവശ്യങ്ങൾക്കായി വ്യത്യസ്ത നഗരങ്ങളിലും രാജ്യങ്ങളിലും പതിവായി യാത്ര ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ എയർപോർട്ട് ലോഞ്ച് ആക്സസ് കിട്ടുന്ന ക്രെഡിറ്റ് കാർഡുകളായിരിക്കും നിങ്ങൾക്ക് യോജിച്ചത്.

പല ക്രെഡിറ്റ് കാർഡുകളും സൗജന്യ ലോഞ്ച് ആക്‌സസ് വാഗ്ദാനം ചെയ്യുന്നു. എന്നാൽ മറ്റു ചിലത് ഫീസ് ഈടാക്കുകയും ചെയ്യുന്നു. ഒരു ലോഞ്ചിൽ പ്രവേശിച്ചാൽ സൗജന്യ ലഘുഭക്ഷണങ്ങൾ, വൈ-ഫൈ, തുടങ്ങി നിരവധി സേവനങ്ങൾ ലഭ്യമാവും. എന്നാൽ ഇത്തരം കാർഡുകൾക്ക് അപേക്ഷിക്കുന്നതിനു മുന്നേ ഈ ആനുകൂല്യങ്ങളെ കുറിച്ച് വിശദമായി മനസിലാക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ....

  • എല്ലാ ലോഞ്ച് ആക്‌സസും പരിധിയില്ലാത്ത ഓഫറുകൾ നൽകുന്നില്ല. ചില ക്രെഡിറ്റ് കാർഡുകൾ പ്രതിവർഷം പരിമിതമായ സൗജന്യ ആക്സസ് വാഗ്ദാനം ചെയ്യുന്നു.
  • പല കാർഡുകളും പ്രയോറിറ്റി പാസ് പ്രോഗ്രാം വഴി ആക്‌സസ് നൽകുന്നു. എന്നാൽ കാർഡിന്റെ നിബന്ധനകൾ അനുസരിച്ച് ചില ലോഞ്ച് ആക്സസുകൾക്ക് ഫീസ് ഈടാക്കാൻ സാധ്യതയുണ്ട്.
  • വാർഷിക ഫീസ് ഒരു സുപ്രധാന ഘടകമാണ്. ലോഞ്ച് ആക്‌സസ് വാഗ്ദാനം ചെയ്യുന്ന പ്രീമിയം കാർഡുകൾക്ക് ഉയർന്ന ഫീസ് ഈടാക്കാൻ സാധ്യതയുണ്ട്.
  • നിങ്ങൾ സ്ഥിരമായി വിമാന യാത്ര നടത്തുന്ന വ്യക്തിയല്ലെങ്കിൽ ഇത്തരം പ്രീമിയം കാർഡുകളുടെ ആവശ്യകത ഉണ്ടായിരിക്കില്ല. ചില അടിസ്ഥാന കാർഡുകൾ ലോഞ്ച് ആക്‌സസും വാഗ്ദാനം ചെയ്യും, പക്ഷേ പരമിതമായിരിക്കും.

നിങ്ങളുടെ വിമാന യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതും, ചെലവ് കുറയ്ക്കുന്നതും, പണം ലാഭിക്കാൻ സഹായിക്കുന്നതുമായ ഒരു ക്രെഡിറ്റ് കാർഡ് വേണം. അത്തരത്തിൽ ആഭ്യന്തര, അന്താരാഷ്ട്ര എയർപോർട്ട് ലോഞ്ചുകളിൽ പ്രവേശനം നേടുന്നതിനായി വിവിധ ക്രെഡിറ്റ് കാർഡുകളുണ്ട്. ഓരോന്നും വിശദമായി മനസിലാക്കാം.

1. AU ഇക്സിഗോ ക്രെഡിറ്റ് കാർഡ്

പ്രതിവർഷം 16 സൗജന്യ ആഭ്യന്തര എയർപോർട്ട്, റെയിൽവേ ലോഞ്ച് ആക്സസ് ലഭിക്കും. വാർഷിക ഫീസ് ഈടാക്കുന്നില്ല. അതായത് ആജീവനാന്തം സൗജന്യമായിരിക്കും. ഒപ്പം പ്രതിവർഷം ഒരു സൗജന്യ അന്താരാഷ്ട്ര ലോഞ്ച് ആക്സസും ലഭിക്കുന്നു.

വിമാന യാത്രകൾക്ക് പരിധിയില്ലാത്ത സൗജന്യ ലോഞ്ച് ആക്‌സസ് ഉറപ്പാക്കാം; മികച്ച ക്രെഡിറ്റ് കാർഡുകൾ ഇതാ...

2. ആക്സിസ് അറ്റ്ലസ് ക്രെഡിറ്റ് കാർഡ്

പ്രതിവർഷം 18 ആഭ്യന്തര എയർപോർട്ട് ലോഞ്ച് ആക്സസ് വരെ ലഭിക്കും. ജോയിനിം​ഗിനും കാർഡ് പുതുക്കുന്നതിനും 5,000 രൂപ ഈടാക്കും. മാത്രമല്ല വെൽകം ബോണസായി 2,700 എഡ്ജ് മൈലുകൾ ഉറപ്പാക്കാം. ഈ പ്രീമിയം കാർഡ് പ്രതിവർഷം 12 അന്താരാഷ്ട്ര ലോഞ്ച് ആക്സസ് നൽകുന്നു.

3. എച്ച്.ഡി.എഫ്.സി റീഗാലിയ ഗോൾഡ്

ആഭ്യന്തര, അന്തർദേശീയ യാത്രകൾക്ക് 12 സൗജന്യ എയർപോർട്ട് ലോഞ്ച് ആക്സസ് വാ​ഗ്ദാനം ചെയ്യുന്നു. ഈ കാർഡിൻ്റെ ജോയിനിംഗ് ഫീസ് 2,500 രൂപയാണ്. കഴിഞ്ഞു പോയ വർഷം 4 ലക്ഷം രൂപ വരെ ചെലവഴിച്ചാൽ പുതുക്കൽ ഫീസ് ഒഴിവാക്കും.

4. എസ്‌.ബി‌.ഐ കാർഡ് എലൈറ്റ്

ഇന്ത്യയിൽ ഒരു പാദത്തിൽ 2 സൗജന്യ ആഭ്യന്തര ലോഞ്ച് ആക്സസ് ഈ കാർഡ് വാ​ഗ്ദാനം ചെയ്യുന്നു. പ്രതിവർഷം 6 സൗജന്യ അന്താരാഷ്ട്ര ലോഞ്ച് ആക്സസ് നൽകുന്നു. ഇത് ഒരു പാദത്തിൽ പരമാവധി 2 എന്ന കണക്കിലാണ്. വെൽകം ബോണസായി 5,000 രൂപയുടെ ഇ-ഗിഫ്റ്റ് വൗച്ചർ ഉറപ്പാക്കാം. ഈ കാർഡിൻ്റെ വാർഷിക ഫീസ് 4,999 രൂപയാണ്.

5. എച്ച്.ഡി.എഫ്.സി ടാറ്റ ന്യൂ ഇൻഫിനിറ്റി

പ്രതിവർഷം 8 ആഭ്യന്തര ലോഞ്ച് ആക്സസും 4 അന്താരാഷ്ട്ര ലോഞ്ച് ആക്സസും വാ​ഗ്ദാനം ചെയ്യുന്നു. ആദ്യ ഇടപാടിന് ശേഷം 1,499 ന്യൂ കോയിനുകൾ വെൽകം ബോണസായി ഉറപ്പാക്കാം. ജോയിനിം​ഗ് ഫീസ് ഈടാക്കുന്നില്ല, എന്നാൽ കാർഡ് പുതുക്കുവാൻ 1,499 രൂപ ഈടാക്കും.

6. മാരിയട്ട് ബോൺവോയ് എച്ച്.ഡി.എഫ്.സി

പ്രതിവർഷം 12 ആഭ്യന്തര ലോഞ്ച് ആക്സസും 12 അന്താരാഷ്ട്ര ലോഞ്ച് ആക്സസും ലഭിക്കും. ജോയിനിം​ഗ് ഫീസ് അല്ലെങ്കിൽ പുതുക്കൽ ഫീസ് 3,000 രൂപയാണ് ഈടാക്കുന്നത്.

7. യെസ് ബാങ്ക് മാർക്വീ

പ്രതിവർഷം പരിധിയില്ലാത്ത സൗജന്യ അന്താരാഷ്ട്ര ലോഞ്ച് ആക്സസ് ഉറപ്പാക്കാം. ഒരു പാദത്തിൽ 6 ഡൊമസ്റ്റിക് ലോഞ്ച് ആക്സസും ഓരോ പാദത്തിലും അതിഥികൾക്ക് 2 ഡൊമസ്റ്റിക് ലോഞ്ച് ആക്സസും കാർ‌ഡ് വാ​ഗ്ദാനം ചെയ്യുന്നു. എന്നാൽ വാർഷിക ഫീസായി ഈടാക്കുന്നത് 9,999 രൂപയാണ്.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X