സൗജന്യ ലോഞ്ച് ആക്സസും, ക്യാഷ്ബാക്ക് ഓഫറുകളും; സ്ത്രീകൾക്കുള്ള കിടിലൻ ക്രെഡിറ്റ് കാർഡുകൾ ഇതാ....

ക്രെഡിറ്റ് കാർഡുകൾ സ്ത്രീകൾക്ക് അത്യാവശ്യമാണ്. അവരുടെ പർച്ചേസുകൾക്ക് ഏറ്റവും അധികം ഉപകാരപ്രദമാവുന്നതും ക്രെഡിറ്റ് കാർഡുകളാണാണ്. നിലവിൽ ഒട്ടനവധി ക്രെഡിറ്റ് കാർഡുകളുണ്ട്. പലരും വിവിധ ആനുകൂല്യങ്ങളും വാ​ഗ്ദാനം ചെയ്യുന്നു. ക്രെഡിറ്റ് കാർഡ് ഉപയോ​​ഗത്തിലൂടെ നിങ്ങളുടെ ചെലവുകൾ കൈകാര്യം ചെയ്യാനും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും സഹായിക്കും. ചില കാർഡുകൾ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു, മറ്റുള്ളവ യാത്രാ റിവാർഡുകളിലോ ഷോപ്പിംഗ് ഡിസ്‌കൗണ്ടുകളിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

സ്ത്രീകൾ അവരുടെ ജീവിതശൈലിക്ക് അനുയോജ്യമായ ഒരു കാർഡ് തിരഞ്ഞെടുക്കണം. ഇന്ത്യയിൽ സ്ത്രീകൾക്ക് ലഭ്യമായ ഏറ്റവും മികച്ച ക്രെഡിറ്റ് കാർഡുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ഇന്ത്യയിലെ സ്ത്രീകൾക്കുള്ള മികച്ച ക്രെഡിറ്റ് കാർഡുകൾ

1. ബോബ്കാർഡ് ടിയാര ക്രെഡിറ്റ് കാർഡ്

ഈ കാർഡിന്റെ ജോയിനിം​ഗ് ഫീസും വാർഷിക പുതുക്കൽ ഫീസും 2,499 രൂപയാണ്. ഡൈനിംഗ്, യാത്ര, അന്താരാഷ്ട്ര ഇടപാടുകൾക്ക് 100 രൂപയ്ക്ക് 15 റിവാർഡ് പോയിന്റുകളും, തിരഞ്ഞെടുത്ത വിഭാഗങ്ങളിൽ 5X റിവാർഡ് പോയിന്റുകളും കാർഡ് വാഗ്ദാനം ചെയ്യുന്നു. പരിധിയില്ലാത്ത ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ച് ആക്‌സസ് ലഭിക്കും. ഒപ്പം മിന്ത്ര, നൈക, ഫ്ലിപ്കാർട്ട് , ലാക്മി സലൂൺ എന്നിവിടങ്ങളിൽ പ്രത്യേക കിഴിവുകൾ ലഭിക്കും.

2. ദിവാ ക്രെഡിറ്റ് കാർഡ് (യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ)

499 രൂപ + GST ജോയിനിംഗ് ഫീസും, 499 രൂപ വാർഷിക ഫീസും ഈടാക്കും. 30,000 രൂപയുടെ വാർഷിക ചെലവുകൾ നടത്തിയാൽ ഈ ഫീസ് ഒഴിവാക്കാം. 100 രൂപ ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും 2 റിവാർഡ് പോയിന്റുകൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ സൗജന്യ ആഭ്യന്തര ലോഞ്ച് ആക്‌സസും (പ്രതിവർഷം 8 തവണ), അന്താരാഷ്ട്ര ലോഞ്ച് ആക്‌സസും (പ്രതിവർഷം 2 തവണ) ഉൾപ്പെടുന്നു.

10 ലക്ഷം രൂപയുടെ വ്യക്തിഗത അപകട ഇൻഷുറൻസ്, എക്‌സ്‌ക്ലൂസീവ് നൈക, മിന്ത്ര, ഫ്ലിപ്കാർട്ട് വൗച്ചറുകൾ, സ്വിഗ്ഗി വൺ സൗജന്യ ഡെലിവറികൾ, ബുക്ക് മൈഷോ ഡിസ്‌കൗണ്ടുകൾ എന്നീ അധിക ആനുകൂല്യങ്ങളും ലഭിക്കും.

സൗജന്യ ലോഞ്ച് ആക്സസും, ക്യാഷ്ബാക്ക് ഓഫറുകളും; സ്ത്രീകൾക്കുള്ള കിടിലൻ ക്രെഡിറ്റ് കാർഡുകൾ ഇതാ....

3. ഐ.ഡി.എഫ്.സി ഫസ്റ്റ് വൗ ക്രെഡിറ്റ് കാർഡ്

ഈ എൻട്രി ലെവൽ ക്രെഡിറ്റ് കാർഡിന് ജോയിനിം​ഗ് ഫീസോ വാർഷിക ഫീസോ ഇല്ല. ചെലവഴിക്കുന്ന 150 രൂപയ്ക്ക് 4 റിവാർഡ് പോയിന്റുകൾ വാഗ്ദാനം ചെയ്യുന്നു. 1% ഇന്ധന സർചാർജ് ഇളവ് (പ്രതിമാസം 200 രൂപ വരെ), 2 ലക്ഷം രൂപ വ്യക്തിഗത അപകട പരിരക്ഷ, സൗജന്യ റോഡ്‌സൈഡ് അസിസ്റ്റൻസ് എന്നിവയും ഉണ്ട്.

4. ഐ.ഡി.എഫ്.സി ഫസ്റ്റ് വെൽത്ത് ക്രെഡിറ്റ് കാർഡ്

ഈ പ്രീമിയം കാർഡിൽ ജോയിനിംഗ് ഫീസും വാർഷിക ഫീസും ഇല്ല. ലൈഫ് ടൈം റിവാർഡ് പോയിന്റുകളുടെ സാധുതയുമുണ്ട്. 20,000 രൂപയിൽ കൂടുതലുള്ള ചെലവുകൾക്ക് കാർഡ് ഉടമകൾക്ക് 10X റിവാർഡ് പോയിന്റുകളും മറ്റ് ഇടപാടുകൾക്കായി ചെലവഴിക്കുന്ന ഓരോ 150 രൂപയ്ക്കും 3 റിവാർഡ് പോയിന്റുകളും ലഭിക്കും. ഒരു പാദത്തിൽ 2 സൗജന്യ ആഭ്യന്തര ലോഞ്ച് ആക്സസും, 2 അന്താരാഷ്ട്ര ലോഞ്ച് ആക്‌സസും ഉൾപ്പെടുന്നു. 10 ലക്ഷം രൂപയുടെ വ്യക്തിഗത അപകട പരിരക്ഷ, 1 കോടി രൂപയുടെ വിമാന അപകട പരിരക്ഷ, റോഡ്‌സൈഡ് അസിസ്റ്റൻസും മറ്റ് ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.

5. ക്യാഷ്ബാക്ക് എസ്‌.ബി‌.ഐ കാർഡ്

ക്യാഷ്ബാക്ക് പ്രേമികൾക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന ക്രെഡിറ്റ് കാർഡാണിത്. ഈ കാർഡിന് ജോയിനിംഗ് ഫീസില്ല, എന്നാൽ 999 രൂപയുടെ വാർഷിക ഫീസ് ഈടാക്കും. ഒരു വർഷത്തിൽ 2 ലക്ഷം രൂപ ചെലവഴിച്ചാൽ ഈ ഫീസ് ഒഴിവാക്കും. ഓൺലൈൻ ട്രാൻസാക്ഷനുകൾക്ക് 5% ക്യാഷ്ബാക്കും ഓഫ്‌ലൈൻ ട്രാൻസാക്ഷനുകൾക്ക് 1% ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യുന്നു. 500 രൂപ മുതൽ 3,000 രൂപ വരെയുള്ള ഇടപാടുകൾക്ക് 1% ഇന്ധന സർചാർജ് ഇളവും നൽകുന്നു.

6. ആർ.ബി.എൽ ഷോപ്രൈറ്റ് ക്രെഡിറ്റ് കാർഡ്

ജോയിനിം​ഗ് ഫീസും വാർഷിക ഫീസും 500 രൂപയാണ്. 1.5 ലക്ഷം രൂപ വാർഷിക ചെലവുകൾക്ക് ഈ ഫീസിൽ ഇളവ് നൽകുന്നു. ഈ കാർഡ് വിനോദത്തിനും ഷോപ്പിംഗിനും അനുയോജ്യമാണ്. പലചരക്ക് സാധാനങ്ങൾ വാങ്ങുമ്പോൾ 100 രൂപയ്ക്ക് 20 റിവാർഡ് പോയിന്റുകളും, മറ്റ് ചെലവുകൾക്ക് 100 രൂപയ്ക്ക് 1 റിവാർഡ് പോയിന്റും, BookMyShow സിനിമാ ടിക്കറ്റുകൾക്ക് 10% കിഴിവും കാർഡ് വാഗ്ദാനം ചെയ്യുന്നു. 1.5 ലക്ഷം രൂപ ചെലവഴിക്കുന്നതിന് 2,000 വെൽക്കം റിവാർഡ് പോയിന്റുകളും ഇത് നൽകുന്നു.

7. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്

ഈ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡിൽ 500 രൂപ ജോയിനിംഗ് ഫീസും 500 രൂപ വാർഷിക ഫീസും ഉൾപ്പെടുന്നു. പ്രതിവർഷം 3.5 ലക്ഷം രൂപ ചെലവഴിച്ചാൽ ഈ ഫീസ് ഒഴിവാക്കും. ഇത് ക്യാഷ്ബാക്കിനും ഷോപ്പിംഗിനുമായി തയ്യാറാക്കിയ കാർഡാണ്. ഫ്ലിപ്കാർട്ടിലും ക്ലിയർട്രിപ്പിലും 5% അൺലിമിറ്റഡ് ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു. കാർഡ് ഉടമകൾക്ക് 600 രൂപ വിലമതിക്കുന്ന വെൽക്കം ആനുകൂല്യങ്ങൾ, പ്രതിവർഷം നാല് സൗജന്യ ഡൊമസ്റ്റിക് ലോഞ്ച് ആക്‌സസ്, 1% ഇന്ധന സർചാർജ് ഇളവ് എന്നിവ ലഭിക്കും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X