എയർ പോർട്ടിലെ ഇത്തരം സേവനങ്ങൾ നിങ്ങളും ആ​ഗ്രഹിക്കുന്നില്ലേ...? എങ്കിൽ ഈ ക്രെഡിറ്റ് കാർഡുകൾ ഉപയോ​ഗിക്കൂ

എയർപോർട്ട് ലോഞ്ച് ആക്‌സസ് ക്രെഡിറ്റ് കാർഡുകളുടെ ഉപയോ​ഗം ഇന്ന് സർവ്വ സാധാരണമാണ്. നിരവധി ഉപയോ​ഗങ്ങളാണ് ഇത്തരം ക്രെഡിറ്റ് കാർഡുകളിലൂടെ യാത്രക്കാർക്ക് ലഭിക്കുന്നത്. ഇത് ഉപയോഗിച്ച് യാത്രക്കാർക്ക് ഫാസ്റ്റ് വൈഫൈ, സൗജന്യ ഭക്ഷണ പാനീയങ്ങൾ, എക്സ്ക്ലൂസീവ് എയർപോർട്ട് ലോഞ്ചുകളിലേക്കുള്ള പ്രവേശനം എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങളും സൗകര്യങ്ങളും പ്രയോജനപ്പെടുത്താം. ക്രെഡിറ്റ് കാർഡ് ലോഞ്ച് ആക്‌സസ് സൗകര്യങ്ങൾ കാർഡ് ടൈപ്പ് അനുസരിച്ചും ലോഞ്ച് നെറ്റ്വർക്ക് അനുസരിച്ചും വ്യത്യസ്തമായിരിക്കും.

എയർപോർട്ട് ലോഞ്ച് ക്രെഡിറ്റ് കാർഡുകൾ എന്തൊക്കെയാണ്?

കൊട്ടക് മഹീന്ദ്ര ബാങ്ക് വെബ്‌സൈറ്റ് അനുസരിച്ച് കാർഡ് ഉടമകൾക്ക് മുൻഗണനാ പാസ് അംഗത്വത്തിലേക്കുള്ള കോംപ്ലിമെൻ്ററി ആക്‌സസ് അല്ലെങ്കിൽ എയർപോർട്ട് ലോഞ്ചുകളിലേക്കുള്ള ഡിസ്‌കൗണ്ട് ആക്‌സസ് എയർപോർട്ട് ലോഞ്ച് ക്രെഡിറ്റ് കാർഡുകൾ വഴി നൽകുന്നു. സവിശേഷമായ ആനുകൂല്യങ്ങൾ, സുഖപ്രദമായ കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഭക്ഷണം, പാനീയങ്ങൾ, വൈഫൈ, ഷവർ, ജോലി ചെയ്യാനോ വിശ്രമിക്കാനോ ഉള്ള ശാന്തമായ ഇടങ്ങൾ എന്നിങ്ങനെയുള്ള മറ്റ് സൗകര്യങ്ങളാണ് ലോഞ്ച് ആക്‌സസിലൂടെ നൽകുന്നത്.

എയർ പോർട്ടിലെ ഇത്തരം സേവനങ്ങൾ നിങ്ങളും ആ​ഗ്രഹിക്കുന്നില്ലേ...? എങ്കിൽ ഈ ക്രെഡിറ്റ് കാർഡുകൾ ഉപയോ​ഗിക്

വിശാലമായ രീതിയിൽ ലോഞ്ചുകൾ ഉപയോ​ഗിക്കാൻ എയർപോർട്ട് ലോഞ്ച് ആക്സസ് ക്രെഡിറ്റ് കാർഡുകൾ വഴി സാധിക്കുന്നു. എയർപോർട്ട് സന്ദർശിക്കുന്നതിന് മുൻപ് ഈ എയർപോർട്ടിൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് വഴി കോംപ്ലിമെൻ്ററി ആക്‌സസ് നൽകുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുക. ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കും, ബിസിനസ് ക്ലാസ് യാത്രക്കാർക്കും പതിവായി യാത്ര ചെയ്യുന്നവർക്കുമാണ് സാധാരണയായി എയർപോർട്ട് ലോഞ്ചുകളിലേക്കുള്ള പ്രവേശനം ലഭിക്കുന്നത്.

എന്നാൽ നിങ്ങൾ ഒരു എയർപോർട്ട് ലോഞ്ച് ആക്‌സസ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ആളാണെങ്കിൽ തീർച്ചയായും ഇത്തരം ലോഞ്ചുകൾ ഉപയോ​ഗിക്കാം. അതായത് ഒരു ഇകണോമി ക്ലാസിൽ യാത്ര ചെയ്യുന്ന വ്യക്തിക്കും പതിവായി യാത്ര ചെയ്യാത്തവർക്കും ഇത്തരം ക്രെഡിറ്റ് കാർഡ് മുഖേന ലോഞ്ച് ആക്സസ് ലഭിക്കുന്നതാണ്.

ഇന്ത്യയിലെ മുൻനിര ബാങ്കുകളുടെ എയർപോർട്ട് ലോഞ്ച് ആക്‌സസ് ഉള്ള ക്രെഡിറ്റ് കാർഡുകൾ ഏതെന്ന് നോക്കാം. ഇവ പ്രത്യേക റാങ്കിം​ഗിൽ തയ്യാറാക്കിയ ലിസ്റ്റുകളല്ല.

1. എച്ച്‌ഡിഎഫ്‌സി ബാങ്ക്

ഇൻഫിനിയ ക്രെഡിറ്റ് കാർഡ് - ഇന്ത്യയ്ക്കുള്ളിലെ ലോഞ്ച് ആക്‌സസ് പ്രോഗ്രാം

ഇൻഫിനിയ പ്രൈമറി കാർഡ് ഉടമകൾക്ക് ഇൻഫിനിയ ക്രെഡിറ്റ് കാർഡ് ലോഞ്ച് ആക്‌സസ് പ്രോഗ്രാമിലൂടെ പരിധിയില്ലാത്ത കോംപ്ലിമെൻ്ററി ലോഞ്ച് ആക്‌സസ് ലഭിക്കും. നിങ്ങളുടെ ഇൻഫിനിയ ക്രെഡിറ്റ് കാർഡ് സ്വൈപ്പ് ചെയ്താൽ കോംപ്ലിമെൻ്ററി ലോഞ്ച് ആക്‌സസ് ലഭിക്കും. വിസ കാർഡ് ഉടമകൾക്ക് ഓരോ വിസിറ്റിനും കോംപ്ലിമെൻ്ററി ലോഞ്ച് ആക്‌സസിന് 2 രൂപ ട്രാൻസാക്ഷൻ ചാർജ് ഈടാക്കും.

ഫീസ്

അം​ഗത്വം ലഭിക്കാനും നിലവിലുള്ള അം​ഗത്വം പുതുക്കുന്നതിനുമായി 12,500 + ബാധകമായ നികുതി

ഫീ റിയലൈസേഷനും കാർഡ് ആക്ടിവേഷനും ശേഷം 12500 റിവാർഡ് പോയിന്റുകളുടെ വെൽക്കം ബോണസും റിന്യൂവൽ ആനുകൂല്യങ്ങളും നേടാം.

12 മാസങ്ങളിൽ 10 ലക്ഷമോ അതിൽ കൂടുതലോ ചെലവഴിച്ചാൽ, അടുത്ത വർഷത്തേക്കുള്ള പുതുക്കൽ അംഗത്വ ഫീസ് ഒഴിവാക്കാം.

2. ടാറ്റ നിയൂ ഇൻഫിനിറ്റി എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ്

ഡൊമസ്റ്റിക് ലോഞ്ച് ആക്‌സസ് - വിസ / റുപേ കാർഡ്

ഓരോ വർഷവും (മൂന്ന് മാസത്തിൽ 2 തവണ) 8 കോംപ്ലിമെൻ്ററി ഡൊമസ്റ്റിക് ലോഞ്ച് ആക്‌സസ് ലഭിക്കും. 2 ലോഞ്ച് ആക്സസിനായി ക്രെഡിറ്റ് കാർഡിൽ നിന്നും തുക ഈടാക്കുന്നതാണ്. വിസ കാർഡ് വഴിയാണ് ഇന്റർനാഷണൽ ലോഞ്ച് ആക്സസ് ലഭിക്കുന്നത്. ഇന്ത്യക്ക് പുറത്ത് പ്രയോറിറ്റി പാസ് ഉപയോ​ഗിക്കുന്നതിലൂടെ നിങ്ങൾക്കും കാർഡിൽ ആഡ് ഓൺ ചെയ്യുന്ന ഒരു അം​ഗത്തിനും വർഷത്തിൽ ഒരു കോർട്ടറിൽ 4 കോംപ്ലിമെന്ററി ലോഞ്ച് സൗകര്യം ലഭിക്കുന്നതാണ്. ഇതു പ്രകാരം 4 കോംപ്ലിമെന്ററി ലോഞ്ചുകൾക്ക് പുറമേ ഉപയോ​ഗിച്ചാൽ 27 യു.എസ് ഡോളർ അതായത് 2253 രൂപ വരെ നിങ്ങളിൽ നിന്നും ഈടാക്കുന്നതാണ്.

3. 6E റിവാർഡ് XL - ഇൻഡിഗോ എച്ച്.ഡി.എഫ്.സി ബാങ്ക് ക്രെഡിറ്റ് കാർഡ്

വിസ / മാസ്റ്റർകാർഡ് കാർഡ് വഴിയാണ് ഡൊമസ്റ്റിക് ലോഞ്ച് ആക്സസ് ലഭിക്കുന്നത്. പ്രതിവർഷം ഒരു കോർട്ടറിൽ 8 കോംപ്ലിമെൻ്ററി ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ച് ആക്‌സസ്സ് നേടാം. ഇൻഡിഗോ ടിക്കറ്റുകളിൽ ഇളവുള്ള കൺവീനിയൻസ് ഫീസ് 150 രൂപയാണ്.

ഫീസ്

അം​ഗത്വം ലഭിക്കാനും നിലവിലുള്ള അം​ഗത്വം പുതുക്കുന്നതിനുമായി - 1500 രൂപ + ബാധകമായ നികുതി

90 ദിവസത്തിനുള്ളിൽ അംഗത്വ ഫീസ് അടയ്ക്കാത്തപക്ഷം 6E റിവാർഡ് പ്രോഗ്രാം ഉപയോ​ഗിക്കാൻ സാധിക്കില്ല.

4. എസ്.ബി.ഐ കാർഡ്

എസ്.ബി.ഐ ഇലൈറ്റ് കാർഡ്

ഇന്ത്യക്കു പുറമേ പ്രതിവർഷം ഒരു കോർട്ടറിൽ 2 തവണയായി 6 കോംപ്ലിമെൻ്ററി എയർപോർട്ട് ലോഞ്ച് വിസിറ്റ് ചെയ്യാൻ സാധിക്കും. ഇതുപോലെ ഇന്ത്യക്കുള്ളിൽ 2 കോംപ്ലിമെന്ററി ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ച് വിസിറ്റ് ചെയ്യാനും സാധിക്കും. ഇതി വഴി ലോകമെമ്പാടുമുള്ള 1000-ലധികം എയർപോർട്ട് ലോഞ്ചുകളിൽ പ്രവേശനം നേടാം.

5. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്

ഫസ്റ്റ് വെൽത്ത് ക്രെഡിറ്റ് കാർഡ്

ഇതൊരു ആജീവനാന്ത സൗജന്യ ക്രെഡിറ്റ് കാർഡാണ്. കോംപ്ലിമെൻ്ററി ഡൊമസ്റ്റിക്, ഇന്റർനാഷണൽ എയർപോർട്ട് ലോഞ്ച് ആക്‌സസ്, കുറഞ്ഞ ഫോറെക്സ് മാർക്ക്അപ്പ് എന്നിങ്ങനെയുള്ള യാത്രാ ആനുകൂല്യങ്ങൽ ഈ കാർഡ് മുഖേന ഉറപ്പ് നൽകുന്നുവെന്ന് ബാങ്ക് വെബ്‌സൈറ്റിൽ പറയുന്നു. 36 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ള ആളുകൾക്ക് ജോയിനിം​ഗ് ഫീസും വാർഷിക ഫീസും ഫ്രീയാണ്.

6. ഐസിഐസിഐ ബാങ്ക്

എമറാൾഡ് ക്രെഡിറ്റ് കാർഡ്

അൺലിമിറ്ററി കോംപ്ലിമെൻ്ററി ഡൊമസ്റ്റിക് & ഇൻ്റർനാഷണൽ ലോഞ്ച് ആക്സസ്.
വാർഷിക ഫീസ്: 12000 രൂപ+ജിഎസ്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X