10 വര്‍ഷം കൊണ്ട് 10 ലക്ഷം രൂപ നിക്ഷേപം 1 കോടിയായി വളര്‍ത്തിയ ഫണ്ടുകള്‍ പരിചയപ്പെടാം

10 വര്‍ഷമോ അതിന് മുകളിലേക്കോ ഉള്ള ദീര്‍ഘ കാലയളവിലെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ എപ്പോഴും നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്‍കുന്നവയായിരിക്കും. ഇനി നിങ്ങള്‍ റിസ്‌ക് സാധ്യതകളുള്ള വിഭാഗങ്ങളിലെ ഫണ്ടുകളാണ് നിക്ഷേപത്തിന് തെരഞ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

10 വര്‍ഷമോ അതിന് മുകളിലേക്കോ ഉള്ള ദീര്‍ഘ കാലയളവിലെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ എപ്പോഴും നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്‍കുന്നവയായിരിക്കും. ഇനി നിങ്ങള്‍ റിസ്‌ക് സാധ്യതകളുള്ള വിഭാഗങ്ങളിലെ ഫണ്ടുകളാണ് നിക്ഷേപത്തിന് തെരഞ്ഞെടുക്കുന്നത് എങ്കിലും ദീര്‍ഘ കാലത്തേക്ക് ആ നിക്ഷേപം നിലനിര്‍ത്തിയാല്‍ ഏറെ ആകര്‍ഷകമായ ആദായമായിരിക്കും നിങ്ങള്‍ക്ക് ലഭ്യമാകുന്നത്.

Also Read : വീട്ടിലിരുന്നുകൊണ്ട് മാസത്തില്‍ 1 ലക്ഷം രൂപ വരെ സമ്പാദിക്കാംAlso Read : വീട്ടിലിരുന്നുകൊണ്ട് മാസത്തില്‍ 1 ലക്ഷം രൂപ വരെ സമ്പാദിക്കാം

ഇക്വിറ്റി ഫണ്ടുകള്‍

ഇക്വിറ്റി ഫണ്ടുകള്‍

അത്തരത്തിലുള്ള അഞ്ച് മികച്ച ഇക്വിറ്റി ഫണ്ടുകളെക്കുറിച്ചാണ് ഇനി ഇവിടെ പറയുവാന്‍ പോകുന്നത്. കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ 10 മടങ്ങില്‍ ഏറെ അല്ലെങ്കില്‍ 900 ശതമാനത്തിന്റെ ആദായമാണ് ഈ ഫണ്ടുകള്‍ നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത്. 2011 ല്‍ നിങ്ങള്‍ ഈ ഫണ്ടുകളില്‍ 10 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ നിങ്ങളുടെ നിക്ഷേപ തുകയുടെ മൂല്യം 1 കോടി രൂപയോളമായി ഉയര്‍ന്നിരിക്കുമെന്ന് വാല്യൂ റിസര്‍ച്ച് പറയുന്നു.

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ടെക്‌നോളജി ഫണ്ട്

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ടെക്‌നോളജി ഫണ്ട്

ടെക്‌നോളജി ഓഹരികളിലാണ് ഈ ഫണ്ട് മുഖ്യമായും നിക്ഷേപം നടത്തുന്നത്. കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ 26.39 ശതമാനം മൊത്ത വാര്‍ഷിക ആദായം ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ടെക്‌നോളജി ഫണ്ട് നിക്ഷേപകര്‍ക്ക് നല്‍കി. ഈ ആദായത്തിന്റെ വലിയൊരു വിഹിതവും കഴിഞ്ഞ ഒരു വര്‍ഷത്തിലാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് വ്യാപനം കാരണമുണ്ടായ ഡിജിറ്റൈസേഷനിലേക്കുണ്ടായ കുതിച്ചു ചാട്ടം ടെക്‌നോളജി കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കിയത് കാരണത്താലാണത്. വാല്യൂ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2011 ഒക്ടോബര്‍ 8 ന് ഈ ഫണ്ടില്‍ നിങ്ങള്‍ നിക്ഷേപിച്ചിരിക്കുന്ന 10 ലക്ഷം രൂപ ഇപ്പോള്‍ 1.04 കോടി രൂപയായി മാറിയിട്ടുണ്ടാകും.

Also Read : ഇന്‍വസ്റ്റ്‌മെന്റ് ടിപ്‌സ്; ഏത് രീതിയില്‍ നിക്ഷേപം നടത്തിയാല്‍ പരമാവധി ആദായം സ്വന്തമാക്കാംAlso Read : ഇന്‍വസ്റ്റ്‌മെന്റ് ടിപ്‌സ്; ഏത് രീതിയില്‍ നിക്ഷേപം നടത്തിയാല്‍ പരമാവധി ആദായം സ്വന്തമാക്കാം

എസ്ബിഐ സ്‌മോള്‍ ക്യാപ് ഫണ്ട്

എസ്ബിഐ സ്‌മോള്‍ ക്യാപ് ഫണ്ട്

എസ്ബിഐ മ്യൂച്വല്‍ ഫണ്ടിന്റെ ഫ്‌ളാഗ്ഷിപ്പ് ഫോണുകളില്‍ ഒന്നാണ് എസ്ബിഐ സ്‌മോള്‍ ക്യാപ് ഫണ്ട്. ഫണ്ടിന്റെ എയുഎം (അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ്) 9,314 കോടി രൂപയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ഫണ്ട് നല്‍കിയിരിക്കുന്ന മൊത്ത വാര്‍ഷിക ആദായം 26.07 ശതമാനമാണ്. അതായത് നിങ്ങള്‍ ഈ ഫണ്ടില്‍ 2011 ഒക്ടോബര്‍ 8ന് നിക്ഷേപിക്കുന്ന 10 ലക്ഷം രൂപ ഇപ്പോള്‍ 1.02 കോടി രൂപയായി മാറിയിട്ടുണ്ടാകും.

നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ ക്യാപ് ഫണ്ട്

നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ ക്യാപ് ഫണ്ട്

സമാന ഗണത്തിലുള്ള ഫണ്ടുകളെക്കാളും മികച്ച പ്രകടനം സമീപ കാലത്ത് നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ ക്യാപ് ഫണ്ട് നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 99.43 ശതമാനം ആദായമാണ് ഈ ഫണ്ട് നല്‍കിയിരിക്കുന്നത്. അതേ സമയം കാറ്റഗറി ശരാശരി 94 ശതമാനമാണ്. 16,633 കോടി രൂപയാണ് ഫണ്ടിന്റെ എയുഎം. കഴിഞ്ഞ 10 വര്‍ഷത്തില്‍ 25.29 ശതമാനം മൊത്ത വാര്‍ഷിക ആദായം. 2011 ഒക്ടോബര്‍ 8ന് ഈ ഫണ്ടില്‍ 10 ലക്ഷം രൂപ നിങ്ങള്‍ നിക്ഷേപം നടത്തിയാല്‍ ഇപ്പോഴത് 95.50 ലക്ഷം രൂപയായി വളര്‍ന്നിരിക്കും.

മിറേ അസറ്റ് എമേര്‍ജിംഗ് ബ്ലൂചിപ്പ് ഫണ്ട്

മിറേ അസറ്റ് എമേര്‍ജിംഗ് ബ്ലൂചിപ്പ് ഫണ്ട്

ലാര്‍ജ്, മിഡ് ക്യാപ് വിഭാഗത്തില്‍ വരുന്ന ഫണ്ടാണിത്. എക്കാലത്തും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഫണ്ടുകളില്‍ ഒന്നാണ് മിറേ അസറ്റ് എമേര്‍ജിംഗ് ബ്ലൂചിപ്പ് ഫണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഫണ്ട് നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്ന ആദായം 69 ശതമാനമാണ്. അതേ സമയം കാറ്റഗറി ശരാശി ആദായം 63.74 ശതമാനമാണ്. കഴിഞ്ഞ 10 വര്‍ഷത്തില്‍ 25.19 ശതമാനം മൊത്ത വാര്‍ഷിക ആദായമാണ് ഫണ്ട് നല്‍കിയിരിക്കുന്നത്. കാറ്റഗറി ശരാശരി ആദായം 17.14 ശതമാനമാണ്. 2011 ഒക്ടോബര്‍ 8ന് ഈ ഫണ്ടില്‍ നിക്ഷേപിച്ചിരിക്കുന്ന 10 ലക്ഷം രൂപ ഇന്നേക്ക് 94.7 ലക്ഷം രൂപയായി മാറും.

Also Read : ഈ പ്രത്യേകതയുള്ള 10 രൂപാ നോട്ടുകൊണ്ട് നേടാം 5 ലക്ഷം രൂപAlso Read : ഈ പ്രത്യേകതയുള്ള 10 രൂപാ നോട്ടുകൊണ്ട് നേടാം 5 ലക്ഷം രൂപ

ആദിത്യ ബിര്‍ള ഡിജിറ്റല്‍ ഇന്ത്യ ഫണ്ട്

ആദിത്യ ബിര്‍ള ഡിജിറ്റല്‍ ഇന്ത്യ ഫണ്ട്

ടെക്‌നോളജി ഫണ്ടായ ആദിത്യ ബിര്‍ള ഡിജിറ്റല്‍ ഇന്ത്യ ഫണ്ട് ദീര്‍ഘ കാലമായി മികച്ച സ്ഥിരതയാര്‍ന്ന ആദായം നിക്ഷേപകര്‍ക്ക് നല്‍കി വരുന്നുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തില്‍ ഫണ്ട് നല്‍കിയിരിക്കുന്ന സിഎജിആര്‍ 23.54 ശതമാനമാണ്. 2011 ഒക്ടോബര്‍ 8ന് ഈ ഫണ്ടില്‍ നിക്ഷേപം നടത്തിയിരിക്കുന്ന 10 ലക്ഷം രൂപയുടെ മൂല്യം ഇപ്പോള്‍ 83 ലക്ഷം രൂപയായി വളര്‍ന്നിരിക്കും. എസ്‌ഐപി രീതിയിലുള്ള നിക്ഷേപത്തിലൂടെയും മികച്ച ആദായം സ്വന്തമാക്കുവാനാകും. കഴിഞ്ഞ 10 വര്‍ഷത്തില്‍ എസ്‌ഐപി നിക്ഷേപത്തില്‍ ഫണ്ട് നല്‍കിയിരിക്കുന്ന മൊത്ത വാര്‍ഷിക ആദായം 26.67 ശതമാനമാണ്. ഫണ്ടില്‍ നടത്തുന്ന 10,000 രൂപാ പ്രതിമാസ നിക്ഷേപം ഇപ്പോള്‍ 49.44 ലക്ഷം രൂപയായി വളര്‍ന്നിരിക്കും.


അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: mutual fund
English summary

top five equity funds that have delivered over 10 times or 900% return in the past 10 years

top five equity funds that have delivered over 10 times or 900% return in the past 10 years
Story first published: Thursday, October 14, 2021, 10:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X