മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് കൂടുതൽ ആളുകൾ തയ്യാറാകുന്ന കാലമാണിത്. ഒരു പക്ഷെ നിങ്ങൾ പലർക്കും മ്യൂച്വൽ ഫണ്ട് നിക്ഷേപവും ഉണ്ടാകും. ഏറ്റവും സുരക്ഷിതമായ മ്യൂച്വൽ ഫണ്ട് നിക്ഷേപം ഇക്വിറ്റി ഫണ്ടാണ്. ആകെ എത്ര രൂപ ഇക്വിറ്റി ഫണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടാകുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ആയിരം കോടി അല്ലെങ്കിൽ പതിനായിരം കോടി. എന്നാൽ അതൊന്നുമല്ല, 1.86 ലക്ഷം കോടി രൂപയാണ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ ആകെ നിക്ഷേപിച്ചിരിക്കുന്ന തുക.
മൊത്തം ഇക്വിറ്റി ഫണ്ട് നിക്ഷേപങ്ങളില്‍ 34 ശതമാനം (62,805 കോടി രൂപ) സ്‌മോള്‍ക്യാപ്, മിഡ്ക്യാപ് ഫണ്ടുകളിലേക്കാണ് പോയത്. എന്നാല്‍ സെബി സ്‌മോള്‍ക്യാപ്, മിഡ്ക്യാപ് നിക്ഷേപങ്ങളില്‍ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചതോടെ നിലവില്‍ ഈ വിഭാഗത്തില്‍ നിക്ഷേപങ്ങള്‍ കുറഞ്ഞിട്ടുണ്ട്.

2024-ൽ മ്യൂച്വൽ ഫണ്ട് നിക്ഷേപം ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ് സ്കീം (ഇഎൽഎസ്എസ്) തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. എന്താണ് ഇഎൽഎസ്എസ് എന്നും എന്താണ് നേട്ടമെന്നും എതാണ് മികച്ച ഇഎൽഎസ്എസ് മ്യൂച്വൽ ഫണ്ടുകളെന്നും നമുക്ക് വിശദമായി പരിശോധിക്കാം.
ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ് സ്കീം ഫണ്ടുകൾ
മ്യൂച്വൽ ഫണ്ട് വിപണിയിൽ നികുതി ഇളവ് ലഭിക്കുന്ന ഏക സ്കീമാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ് സ്കീം (ഇഎൽഎസ്എസ്). നിക്ഷേപങ്ങൾക്ക് 3 വർഷത്തെ ലോക്ക്-ഇൻ കാലയളവുള്ള ഇഎൽഎസ്എസിന് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള 1.50 ലക്ഷം രൂപയുടെ ആദായനികുതി കിഴിവ് ലഭിക്കും.
ടാക്സ് സേവിംഗ് നിക്ഷേപങ്ങളിൽ കുറഞ്ഞ ലോക്ഇൻ പിരിയഡാണ് ഇഎൽഎസ്എസ് ഫണ്ടുകൾക്കുള്ളത്. അതിനാൽ തന്നെ കൂടുതൽ പേർ ഇന്ന് ഈ ഫണ്ടുകളിൽ നിക്ഷേപിക്കുന്നുണ്ട്. നികുതി ഇളവിനൊപ്പം മികച്ച റിട്ടേണും ഈ ഫണ്ടുകൾ നൽകിയിട്ടുണ്ട്.
2024-ൽ നിക്ഷേപിക്കാൻ മികച്ച ഫണ്ടുകൾ
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മികച്ച നേട്ടം നൽകാൻ നിരവധി ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ് സ്കീം ഫണ്ടുകൾക്ക് സാധിച്ചിട്ടുണ്ട്. ചില ഫണ്ടുകൾ നൽകിയത് 50 ശതമാനത്തിന് മുകളിൽ നേട്ടമാണ്. അത്തരത്തിലുള്ള 5 ഫണ്ടുകൾ പരിചയപ്പെടാം.

1. ഐടിഐ ഇഎൽഎസ്എസ് ടാക്സ് സേവർ ഫണ്ട് - സ്കീമിൻ്റെ നേരിട്ടുള്ള പ്ലാൻ കഴിഞ്ഞ 1 വർഷത്തിനുള്ളിൽ 54.08 ശതമാനം റിട്ടേൺ നൽകി.
2. മോത്തിലാൽ ഓസ്വാൾ ഇഎൽഎസ്എസ് ടാക്സ് സേവർ ഫണ്ട് - സ്കീമിൻ്റെ നേരിട്ടുള്ള പ്ലാൻ കഴിഞ്ഞ 1 വർഷത്തിനുള്ളിൽ 55.98 ശതമാനം റിട്ടേൺ നൽകി.
3. ബാങ്ക് ഓഫ് ഇന്ത്യ ഇഎൽഎസ്എസ് ടാക്സ് സേവർ ഫണ്ട് - കഴിഞ്ഞ ഒരു വർഷത്തിൽ പ്ലാൻ 56.10 ശതമാനം റിട്ടേൺ നൽകി.
4. ക്വാണ്ട് ഇഎൽഎസ്എസ് ടാക്സ് സേവർ ഫണ്ട് - സ്കീമിൻ്റെ ഡയറക്ട് പ്ലാൻ കഴിഞ്ഞ 1 വർഷത്തിനുള്ളിൽ 56.95 ശതമാനം റിട്ടേൺ നൽകി.
5. എസ്ബിഐ ലോംഗ് ടേം ഇക്വിറ്റി ഫണ്ട് - സ്കീമിൻ്റെ നേരിട്ടുള്ള പ്ലാൻ കഴിഞ്ഞ 1 വർഷത്തിനുള്ളിൽ 60.29 ശതമാനം റിട്ടേൺ നൽകി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ട് നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications