ഇൻവെസ്റ്റർമാരുടെ പ്രിയപ്പെട്ട നിക്ഷേപ മാർഗ്ഗങ്ങളിലൊന്നാണ് എസ് ബി ഐ മ്യൂച്വൽ ഫണ്ടുകൾ. ഇന്ത്യയിലെ ഏറ്റവും വലിയ ആസ്തി മാനേജ്മെന്റ് സ്ഥാപനമായ എസ് ബി ഐയുടെ മ്യൂച്വൽ ഫണ്ടുകൾ പലപ്പോഴും മാർക്കറ്റിനെ മറികടക്കുന്ന റിട്ടേണുകൾ നൽകുന്നതിൽ മുൻപന്തിയിലാണ്.
അമൂല്യമായ കമ്പൗണ്ടിംഗ് പലിശ കൊണ്ടാണ് മ്യൂച്വൽ ഫണ്ടുകൾ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ 5 വർഷത്തിനിടെ, എസ് ബി ഐ മ്യൂച്വൽ ഫണ്ടിന്റെ മികച്ച 5 ഫണ്ടുകൾ, 23% മുതൽ 28.5% വരെ വാർഷിക റിട്ടേൺ നൽകിക്കൊണ്ട് 1 ലക്ഷം രൂപയുടെ ലംപ്-സം നിക്ഷേപം 2.84 ലക്ഷം മുതൽ 3.50 ലക്ഷം രൂപ വരെ വർദ്ധിപ്പിച്ചു. ഇത് മറ്റു ഫണ്ടുകളെ അപേക്ഷിച്ചു നോക്കുമ്പോൾ മികച്ച ഒരു ലാഭം തന്നെയാണ്.
എസ് ബി ഐയുടെ മികച്ച 5 മ്യൂച്വൽ ഫണ്ട് സ്കീമുകൾ താഴെ പരിശോധിക്കുന്നു. ഈ ഫണ്ടുകൾ 17% - 23.7% ശതമാനം റിട്ടേൺ നൽകുന്ന അവയുടെ ബെഞ്ച്മാർക്കുകളെ മറികടക്കുന്നതിനാലാണ് ഏറെ ശ്രദ്ധേയമായത്.
1. എസ് ബി ഐ കോൺട്രാ ഫണ്ട്- 5 വർഷത്തിനിടെ 28.51% വാർഷിക റിട്ടേൺ
എസ് ബി ഐ കോൺട്രാ ഫണ്ട് ആണ് ഈ പട്ടികയിൽ ഒന്നാമതെത്തുന്നത്. ഈ ഫണ്ട് കോൺട്രാ കാറ്റഗറിയിലെ എല്ലാ ഫണ്ടുകളെയും പിന്തള്ളിയാണ് മുന്നിലെത്തിയത്.
*5 വർഷത്തേക്ക് 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ - ₹3,50,498 ലഭിക്കും
*ഇക്വിറ്റി ആസ്തി വിതരണം - 85.8%
*പ്രധാന മേഖലകൾ - ഫിനാൻഷ്യൽ സെർവിസിസ്, ടെക്നോളജി, എനർജി
2. എസ് ബി ഐ ഹെൽത്ത്കെയർ ഓപ്പോർച്ചുനിറ്റീസ് ഫണ്ട്- ആരോഗ്യ മേഖലയിലെ മികച്ച റിട്ടേൺ
ആരോഗ്യ മേഖലയിൽ നിക്ഷേപം നടത്തിയവർക്കായി എസ് ബി ഐ ഹെൽത്ത്കെയർ ഓപ്പർച്ചുനിറ്റീസ് ഫണ്ട് മികച്ച വരുമാനം നൽകുന്നു.
*5 വർഷത്തേക്ക് 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ - ₹3,15,318 ലഭിക്കും
*സെക്ടറൽ ഫണ്ട്- പ്രധാനമായും ഹെൽത്ത്‌കെയർ സ്റ്റോക്കുകളിലാണ് നിക്ഷേപം.
3. എസ് ബി ഐ ടെക്നോളജി ഓപ്പർച്ചുനിറ്റീസ് ഫണ്ട് - ടെക്നോളജി സ്റ്റോക്കുകളുടെ കരുത്ത്
ടെക്നോളജി മേഖലയിൽ നേരിട്ട് നിക്ഷേപം ആഗ്രഹിക്കുന്നവർക്കായി എസ് ബി ഐ ടെക്നോളജി ഓപ്പർച്ചുനിറ്റീസ് ഫണ്ട് മികച്ച രീതിയിൽ വളർച്ച പുലർത്തുന്നു.

*5 വർഷത്തേക്ക് 1 ലക്ഷം രൂപ - ₹3,10,957
*പ്രധാന നിക്ഷേപങ്ങൾ - ഐടി, ടെക്‌നോളജി സ്റ്റോക്കുകൾ
4. എസ് ബി ഐ മാഗ്നം മിഡികാപ് ഫണ്ട് - മിഡ്ക്യാപ് സ്റ്റോക്കുകളിൽ മികച്ച റിട്ടേൺ
മിഡ്ക്യാപ് സ്റ്റോക്കുകളിൽ പ്രത്യേക ശ്രദ്ധ നൽകുന്ന ഈ ഫണ്ട് 23.73% എന്ന ഉജ്ജ്വലമായ വാർഷിക റിട്ടേൺ നൽകുന്നു.
*5 വർഷത്തേക്ക് 1 ലക്ഷം - ₹2,89,985
*മിഡ്ക്യാപ് കമ്പനികൾ - അതിവേഗം വളരുന്ന സ്ഥാപനങ്ങളിൽ നിക്ഷേപം.
5. എസ് ബി ഐ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് - ഇൻഫ്രാസ്ട്രക്ചർ മേഖലയിലെ കരുത്ത്
ഇൻഫ്രാസ്ട്രക്ചർ മേഖലയിലെ അവസരങ്ങൾ നേടിയെടുക്കാൻ തയ്യാറാണ് ഈ ഫണ്ട്.
*5 വർഷത്തേക്ക് 1 ലക്ഷം - ₹2,83,597
*ഇൻഫ്രാസ്ട്രക്ചർ, കൺസ്ട്രക്ഷൻ, എനർജി സെക്ടർസ് - പ്രധാന നിക്ഷേപം.
എന്തുകൊണ്ട് എസ് ബി ഐ മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കണം?
*സ്ഥിരമായി മാർക്കറ്റിനെ മറികടക്കുന്ന റിട്ടേൺ.
*വിവിധ മേഖലകളിലേക്കുള്ള സമതുലിത നിക്ഷേപം
*ഇന്ത്യയിലെ ഏറ്റവും വലിയ ആസ്തി മാനേജ്മെന്റ് കമ്പനി.
നിങ്ങൾക്കും ഈ വളർച്ചയുടെ ഭാഗമാകണോ? അപ്പോൾ, നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങൾ അനുസരിച്ച് മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കുക. വിപണിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന നിക്ഷേപം ആയത് കൊണ്ട് തന്നെ പ്രതീക്ഷിക്കുന്ന വരുമാനം ഇവിടെ നിന്ന് ഉറപ്പില്ല.അതുകൊണ്ട് തന്നെ മാർക്കറ്റ് റിസ്‌ക്ക് പരിഗണിക്കുക. നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പ് ഒരു സാമ്പത്തിക വിദഗ്ധനോട് ചേർന്ന് ആലോചിക്കുക.


Click it and Unblock the Notifications