കേരളത്തിലെ നിക്ഷേപകർക്ക് ഫിക്സ്ഡ് ഡെപ്പോസിറ്റ് ഒരു വിശ്വസനീയമായ നിക്ഷേപ മാർഗമാണ്. ഇത് സുരക്ഷിതവും സ്ഥിരവും ആയ വരുമാനം ഉറപ്പുവരുത്തുന്നത്തോടൊപ്പം തന്നെ, ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയുടെ സന്തുലനാവസ്‌ഥ കൂടി നിലനിർത്തുന്നു. ഫിക്സ്ഡ് ഡെപ്പോസിറ്റുകൾ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ട്രഷറി സ്ഥാപനങ്ങൾ, കെഎസ്എഫ്ഇ പോലെയുള്ള ഓൾട്ടർനേറ്റീവ് സേവന ദാതാക്കളിലൂടെ നമുക്കിപ്പോൾ ലഭ്യമാണ്. ഉപയോക്താവിന്റെ തീരുമാനവും, ആവശ്യവും അനുസരിച്ച് ഏതാണ് മികച്ചത് എന്ന് തിരഞ്ഞെടുക്കാവുന്നതാണ്.
എഫ് ഡി നിക്ഷേപിക്കാൻ പോന്ന മികച്ച സ്ഥാപനങ്ങൾ ഏതെന്ന് നോക്കാം
1. ബാങ്കുകൾ
കേരളത്തിൽ മിക്ക പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും ഫിക്സ്ഡ് ഡെപ്പോസിറ്റ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. വ്യത്യസ്ത പലിശ നിരക്കിൽ, വ്യത്യസ്ത കാലാവധിയിൽ ഒക്കെയാണ് ഇവിടെ വരുമാനം ലഭിക്കുന്നത്.
a. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ:
പലിശ നിരക്ക്: 6.75% മുതൽ 7.50% വരെ
കാലാവധി: 7 ദിവസം മുതൽ 10 വർഷം വരെ
പ്രധാന ആനുകൂല്യങ്ങൾ: വിശ്വാസ്യതയുള്ള ബ്രാൻഡ്, ചെറുതും വലുതുമായ നിക്ഷേപങ്ങൾക്കായി അനുയോജ്യം.
b. ഫെഡറൽ ബാങ്ക്:
പലിശ നിരക്ക്: 7.25% വരെ
പ്രത്യേക ഫീച്ചറുകൾ: പ്രാദേശികമായ സേവനം, വ്യക്തിഗത ശ്രദ്ധ, ഓൺലൈൻ എഫ് ഡി സൗകര്യം.
c. എച്ച്ഡിഎഫ്‌സി ബാങ്ക്:
പലിശ നിരക്ക്: 7.00% വരെ
വ്യത്യസ്ത പ്ലാനുകൾ: ഉയർന്ന പലിശ നിരക്കുള്ള സീനിയർ സിറ്റിസൺ എഫ്ഡി പ്ലാനുകൾ.
d. ഐസിഐസിഐ ബാങ്ക്:
പലിശ നിരക്ക്: 7.10% വരെ
പ്രത്യേക ആനുകൂല്യങ്ങൾ: ഓട്ടോ റിന്യൂവൽ, ഡിജിറ്റൽ ബാങ്കിംഗ് സൗകര്യങ്ങൾ.
e. സൗത്ത് ഇന്ത്യൻ ബാങ്ക് (South Indian Bank):
പലിശ നിരക്ക്: 7% വരെ
സവിശേഷതകൾ: പ്രാദേശിക ബ്രാൻഡിന്റെ വിശ്വാസം, ചുരുങ്ങിയ പ്രോസസ്സിംഗ് സമയം
2. കെഎസ്എഫ്ഇ (കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റെർപ്രൈസ്സ് ):
കെഎസ്എഫ്ഇ കേരളത്തിലെ പ്രശസ്തമായ ഒരു സർക്കാർ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനമാണ്. ഇത് ഒരു സുരക്ഷിത നിക്ഷേപ മാർഗവും ജനപ്രിയ സേവന ദാതാവും കൂടിയാണ് എന്ന് പറയാം.
പലിശ നിരക്ക്: 8% വരെ
പ്രധാന ആനുകൂല്യങ്ങൾ: നിങ്ങളുടെ നിക്ഷേപത്തിന് ഉറപ്പായ നേട്ടം.
സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ളത് കൊണ്ടുള്ള സുരക്ഷ.
ചെറിയ തുക മുതൽ നിക്ഷേപം ആരംഭിക്കാനുള്ള സൗകര്യം.

3. ട്രഷറി ഫിക്സ്ഡ് ഡെപ്പോസിറ്റുകൾ (ട്രഷറി ഫിക്സിഡ് ഡെപ്പോസിറ്സ്):
കേരള ട്രഷറി സ്ഥാപനം പ്രാദേശിക നിക്ഷേപകരിൽ വിശ്വാസം നേടുന്നതിന് ഉപയോഗിക്കുന്ന മറ്റൊരു മാർഗമാണ്. ട്രഷറിയിൽ നിക്ഷേപം നടത്തുന്നത് പൊതുമേഖലാ ബാങ്കുകളേക്കാളും കൂടുതലായ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു.
പലിശ നിരക്ക്:
സാധാരണ FD: 7.5% - 8%
സീനിയർ സിറ്റിസൺ FD: 8% - 8.5%
പ്രധാന ആനുകൂല്യങ്ങൾ:
സർക്കാർ അനുബന്ധ സ്ഥാപനം ആയത് കൊണ്ട് സുരക്ഷിതത്വം ഉറപ്പാണ്.
സീനിയർ സിറ്റിസൺ സ്കീമുകളിൽ ഉയർന്ന പലിശ.
ഫിക്സ്ഡ് ഡെപ്പോസിറ്റ് തിരഞ്ഞെടുക്കാൻ മുൻകൂട്ടി പരിശോധിക്കേണ്ട കാര്യംങ്ങൾ:
1. പലിശ നിരക്ക്:
ഉപഭോക്താക്കൾക്ക് കൂടുതൽ ലാഭം ലഭിക്കുന്നതിനുള്ള പ്രധാന ഘടകം.
2. സുരക്ഷ:
സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ കൂടുതൽ വിശ്വസനീയമാണ്.
3. കാലയളവ്:
നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ എഫ്ഡി കാലയളവ് തിരഞ്ഞെടുക്കുക.
4. പ്രീമേച്ച്വർ വിഡ്രോവൽ നിബന്ധന:
അടിയന്തര സാഹചര്യത്തിൽ എഫ് ഡി പിന്‍വലിക്കാൻ എന്തെങ്കിലും പിഴയോ ചാർജുകളോ ഉണ്ടോ എന്ന് പരിശോധിക്കുക.
കേരളത്തിൽ ഫിക്സ്ഡ് ഡെപ്പോസിറ്റ് നിക്ഷേപം നടത്താൻ ബാങ്കുകൾ, കെഎസ്എഫ്ഇ, ട്രഷറി എന്നിവ മികച്ച ഓപ്ഷനുകൾ ആണ്. എച്ച്ഡിഎഫ്‌സി, ഫെഡറൽ ബാങ്ക് തുടങ്ങിയവ ഉന്നത നിലവാരത്തിലുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നപ്പോൾ, കെഎസ്എഫ്ഇ പോലുള്ള സർക്കാർ സ്ഥാപനങ്ങൾ കൂടുതലായ സുരക്ഷയും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. എഫ്ഡി തിരഞ്ഞെടുക്കുമ്പോൾ, പലിശ നിരക്കുകളും സേഫ്റ്റിയും ശ്രദ്ധിച്ച് സാമ്പത്തിക ഉദ്ദേശ്യങ്ങൾക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications