9% വരെ പലിശ ലഭിക്കുന്ന കിടിലൻ സ്ഥിര നിക്ഷേപങ്ങൾ; ഏത് ബാങ്കാണ് ഈ ഉയർന്ന പലിശ വാ​ഗ്ദാനം ചെയ്യുന്നത്?

സ്ഥിര നിക്ഷേപങ്ങൾ അഥവാ എഫ്.ഡി സ്കീമുകൾ ജനപ്രിയമാണ്. അപകട സാധ്യത കുറവായതിനാൽ എല്ലാവരും എഫ്.ഡി നിക്ഷേപങ്ങളെ ഇഷ്ടപ്പെടുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ എഫ്.ഡി നിക്ഷേപകർക്കും തിരിച്ചടിയാണ്. അതായത് ആർ.ബി.ഐയുടെ ഫെബ്രുവരിയിൽ നടന്ന മോണിറ്ററി പോളിസിയിൽ 25 ബേസിസ് റിപ്പോ നിരക്ക് കുറച്ചിരുന്നു. ഇതോടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചിട്ടുണ്ട്.

ഇത് സാധാരണക്കാർക്കും വലിയ തിരിച്ചടിയായി. താരതമ്യേന ഉയർന്ന പലിശ വാ​ഗ്ദാനം ചെയ്യുന്ന സുരക്ഷിത മാർ​ഗമാണ് എഫ്.ഡി. പലിശ കുറക്കുന്നതോടെ നിക്ഷേപത്തിൻ്റെ കാലാവധി ഉയർത്തണോ എന്നാണ് ആളുകളുടെ ആശങ്ക. എഫ്.ഡികളുടെ ഒരു പ്രധാന സവിശേഷത അവയുടെ കാലാവധിയാണ്. നിങ്ങളുടെ താത്പര്യത്തിന് അനുസരിച്ച് കാലാവധി തീരുമാനിക്കാൻ സാധിക്കും.

ഒരു വലിയ തുക ഒറ്റത്തവണയായിട്ടാണ് എഫ്.ഡിയിൽ നിക്ഷേപിക്കുന്നത്. ഈ നിക്ഷേപത്തിൽ നിന്നും ലഭിക്കുന്ന പലിശ നിങ്ങൾക്ക് വാർഷികമായോ , പ്രതിമാസമായോ, ത്രൈമാസമായോ സ്വീകരിക്കാം. അതിനാൽ എഫ്.ഡിയിൽ നിക്ഷേപിച്ചാൽ ഒരു മികച്ച വരുമാന സ്രോതസ്സായി അത് മാറും. എഫ്.ഡിയിലൂടെ സ്ഥിരമായ വരുമാനം ലഭിക്കുന്നതിനാൽ മാർക്കറ്റ്- ലിങ്ക്ഡ് നിക്ഷേപങ്ങളെ അപേക്ഷിച്ച് നഷ്ടം ഉണ്ടായിരിക്കില്ല.

ബാങ്കിലൂടെ വളരെ ലളിതമായ പ്രക്രിയയിലൂടെ ഒരു എഫ്.ഡി അക്കൗണ്ട് ആരംഭിക്കാൻ സാധിക്കും. ഏത് അക്കൗണ്ട് തിരഞ്ഞെടുക്കുമ്പോഴും പലിശയും, കാലാവധിയും പരിശോധിക്കുക. ഉയർന്ന പലിശ വാ​ഗ്ദാനം ചെയ്യുന്നെങ്കിൽ വരുമാനം എത്ര ലഭിക്കുമെന്നും മനസിലാക്കുക. ചിലപ്പോൾ മുൻനിര ബാങ്കുകളേക്കാൾ ചെറുകിട ബാങ്കുകളാവും ഉയർന്ന പലിശ വാ​ഗ്ദാനം ചെയ്യുന്നത്. അതിനായി ബാങ്കിൽ നേരിട്ട് പോയി അക്കൗണ്ട് തുറക്കാം.

എന്നാൽ നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടുള്ള അതേ ബാങ്കിൽ തന്നെ ഒരു എഫ്ഡി അക്കൗണ്ട് ആരംഭിക്കാൻ പ​ദ്ധതിയുണ്ടോ? എങ്കിൽ നിങ്ങൾക്ക് കെവൈസി പ്രക്രിയ ഒഴിവാക്കി എളുപ്പത്തിൽ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാൻ സാധിക്കും.

9% വരെ പലിശ ലഭിക്കുന്ന കിടിലൻ സ്ഥിര നിക്ഷേപങ്ങൾ; ഏത് ബാങ്കാണ് ഈ ഉയർന്ന പലിശ വാ​ഗ്ദാനം ചെയ്യുന്നത്?

ഇന്ത്യയിലെ എല്ലാ ബാങ്കുകളും സ്ഥിര നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ പലിശ നിരക്ക് കുറഞ്ഞെങ്കിലും 9 ശതമാനം വരെ പലിശ വാ​ഗ്ദാനം ചെയ്യുന്ന ചില ബാങ്കുകളും ഇവിടെയുണ്ട്. ഏതാണ് ആ ബാങ്ക്? മറ്റു ബാങ്കുകളെല്ലാം എത്ര നിരക്കിലാണ് പലിശ നൽകുന്നത്? പ്രമുഖ ബാങ്കുകളായ എച്ച്ഡിഎഫ്‌സി ബാങ്ക് , എസ്‌ബി‌ഐ, ഐ‌സി‌ഐ‌സി‌ഐ ബാങ്ക് , ആക്സിസ് ബാങ്ക് , യെസ് ബാങ്ക്, ബി‌ഒ‌ഐ, പി‌എൻ‌ബി എന്നിവ എഫ്.ഡികളിൽ ആകർഷകമായ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. എങ്കിലും ഉയർന്ന പലിശ ഏത് ബാങ്ക് വാ​ഗ്ദാനം ചെയ്യുന്നുവെന്ന് വിശദമായി പരിശോധിക്കാം;

ചെറുകിട ധനകാര്യ ബാങ്കുകളുടെ എഫ്.ഡി

എയു സ്മോൾ ഫിനാൻസ് ബാങ്ക് : 18 മാസത്തെ കാലാവധിയുള്ള എഫ്.ഡിയുടെ പലിശ നിരക്ക് 8 ശതമാനമാണ്.

ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് : 888 ദിവസത്തെ എഫ്.ഡി പലിശ നിരക്ക് 8.25 ശതമാനമാണ്.

ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് : 888 ദിവസത്തെ എഫ്.ഡി പലിശ നിരക്ക് 8.38 ശതമാനമാണ്.

നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക് : 18 മാസവും 1 ദിവസം മുതൽ 36 മാസം വരെയുമുള്ള കാലാവധിയിൽ ഏറ്റവും ഉയർന്ന പലിശ നിരക്കായ 9% വാ​ഗ്ദാനം ചെയ്യുന്നു.

സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് : 5 വർഷത്തെ കാലാവധിയിൽ 8.60% പലിശയാണ് ബാങ്ക് വാ​ഗ്ദാനം ചെയ്യുന്നത്.

സ്വകാര്യ മേഖലാ ബാങ്കുകളുടെ എഫ്.ഡി

ആക്സിസ് ബാങ്ക് : 15 മാസം മുതൽ 2 വർഷത്തിൽ താഴെ വരെ കാലാവധിയിൽ എഫ്.ഡി 7.25% പലിശ നൽകുന്നു.

ബന്ധൻ ബാങ്ക് : 1 വർഷത്തെ എഫ്.ഡിക്ക് 8.05% ഉയർന്ന പലിശയാണ് നൽകുന്നത്.

എച്ച്.ഡി.എഫ്.സി ബാങ്ക് : 4 വർഷം 7 മാസം അഥവാ 55 മാസത്തെ കാലാവധിയിൽ 7.40% പലിശ ലഭിക്കും.

ഐ.സി.ഐ.സി.ഐ ബാങ്ക് : 15 മാസം മുതൽ 2 വർഷം വരെ നിക്ഷേപിച്ചാൽ ലഭിക്കുന്നത് 7.25% പലിശയാണ്.

ഇൻഡസ്ഇൻഡ് ബാങ്ക് : 1 വർഷം മുതൽ 2 വർഷം വരെയുള്ള എഫ്.ഡിക്ക് ലഭിക്കുന്നത് 7.75% പലിശ നിരക്കാണ്.

പൊതുമേഖലാ ബാങ്കുകളുടെ എഫ്.ഡി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ : 444 ദിവസത്തെ അമൃത് വൃഷ്ടി സ്കീമിന് 7.25% പലിശ ഉറപ്പാണ്.

ബാങ്ക് ഓഫ് ബറോഡ : 400 ദിവസത്തെ ബോബ് ഉത്സവ് പ്രത്യേക എഫ്.ഡിയിൽ 7.30% പലിശ ലഭിക്കും.

കാനറ ബാങ്ക് : 3 വർഷം മുതൽ 5 വർഷത്തിൽ താഴെ വരെയുള്ള കാലാവധിയിൽ ലഭിക്കുന്നത് 7.40% പലിശയാണ്.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ : 1111 ദിവസം; 3333 ദിവസത്തെ കാലാവധിയിൽ 7.50% പലിശയാണ് ബാങ്ക് നൽകുന്നത്.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X