പുതിയ കാലത്ത് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാത്ത ആളുകൾ വളരെ വിരളമാണ്. ഷോപ്പിംഗ്, ട്രാവൽ, ഡൈനിംഗ്, എൻ്റർടൈൻമെൻ്റ് തുടങ്ങിയ എന്ത് കാര്യത്തിനും ഇന്ന് ക്രെഡിറ്റ് കാർഡുകളാണ് ആളുകൾ ഉപയോഗിക്കുന്നത്. എത്ര ഉപയോഗിക്കുന്നുവോ അത്രയും ഓഫറുകളും കിഴിവുകളും എന്നതാണ് പൊതുവിൽ ക്രെഡിറ്റ് കാർഡുകളുടെ രീതി. വിവിധ ആവശ്യങ്ങൾക്കായി വ്യത്യസ്ത തരം ക്രെഡിറ്റ് കാർഡുകളും ഇന്ന് വിപണിയിലുണ്ട്. എന്തായാലും മികച്ച ഓഫറുകൾ വാഗ്ധാനം ചെയ്യുന്ന ചില ക്രെഡിറ്റ് കാർഡുകൾ നമുക്ക് പരിചയപ്പെടാം.
1. എച്ച്.ഡി.എഫ്.സി ബാങ്ക് ഡൈനേഴ്‌സ് ക്ലബ് ബ്ലാക്ക് ക്രെഡിറ്റ് കാർഡ്
വാർഷിക ഫീസ്- 10,000 രൂപ
സവിശേഷതകൾ
1. ക്ലബ് മാരിയറ്റ്, ഫോർബ്സ്, ആമസോൺ പ്രൈം, സ്വിഗ്ഗി വൺ (3 മാസം), എംഎംടി ബ്ലാക്ക് എന്നിവയുടെ കോംപ്ലിമെൻ്ററി വാർഷിക അംഗത്വങ്ങൾ ആക്ടിവേഷൻ ബെനിഫിറ്റായി നേടാം.
2. ഓരോ 150 രൂപ ചിലവഴിക്കുമ്പോഴും 5 റിവാർഡ് പോയിൻ്റുകൾ.
3. ആഡ്-ഓൺ കാർഡ് അംഗങ്ങൾക്ക് അൺലിമിറ്റഡ് എയർപോർട്ട് ലോഞ്ച് ആക്സസ്
4. ലോകമെമ്പാടും ഓരോ പാദത്തിലും 6 കോംപ്ലിമെൻ്ററി ഗോൾഫ് ഗെയിമുകൾ
5. സ്വിഗി ഡൈൻഔട്ട് വഴിയുള്ള ഡൈനിംഗ് ബില്ലുകളിൽ 10% കിഴിവ്
6. ഇന്ത്യയിലെ എല്ലാ ഇന്ധന സ്റ്റേഷനുകളിലും 1% ഇന്ധന സർചാർജ് ഒഴിവാക്കൽ.

2. എച്ച്.ഡി.എഫ്.സി ബാങ്ക് റെഗാലിയ ഗോൾഡ് ക്രെഡിറ്റ് കാർഡ്
വാർഷിക ഫീസ് - 2,500 രൂപ
സവിശേഷതകൾ
1. ക്ലബ്ബ് വിസ്താര സിൽവർ അംഗത്വവും എംഎംടി ബ്ലാക്ക് എലൈറ്റ് അംഗത്വവും 1000 രൂപ വിലമതിക്കുന്ന സമ്മാന വൗച്ചറും.
2. 150 രൂപ ചിലവഴിക്കുമ്പോൾ 4 റിവാർഡ് പോയിൻ്റുകൾ. (ഇൻഷുറൻസ്, യൂട്ടിലിറ്റികൾ എന്നിവ ഉൾപ്പെടെ)
3. നൈക, മിന്ത്ര, റിലയൻസ് ഡിജിറ്റൽ തുടങ്ങിയവ വഴി 150 രൂപ ചിലവഴിക്കുമ്പോൾ 20 റിവാർഡ് പോയിൻ്റുകൾ.
4. അന്താരാഷ്ട്ര, ആഭ്യന്തര ടെർമിനലുകളിൽ ഇന്ത്യയ്ക്കുള്ളിൽ 12 കോംപ്ലിമെൻ്ററി ലോഞ്ച് പ്രവേശനം
5. ഒരു വർഷം 4 ലക്ഷം രൂപ ചെലവിടുമ്പോൾ വാർഷിക ഫീസ് ഇളവ്.

3. ഐഡിഎഫ്സി ഫസ്റ്റ് വെൽത്ത് ക്രെഡിറ്റ് കാർഡ്
വാർഷിക ഫീസ് - ഇല്ല
സവിശേഷതകൾ
1. കാർഡ് സജ്ജീകരിച്ച് 30 ദിവസത്തിനുള്ളിൽ നടത്തുന്ന ആദ്യ ഇംഎംഐ ഇടപാടിന് 5% ക്യാഷ്ബാക്ക് (1,000 രൂപ വരെ)
2. വാടക, പ്രോപ്പർട്ടി മാനേജ്മെൻ്റ് ഇടപാടുകൾക്ക് 3x റിവാർഡുകൾ
3. പേടിഎം മൊബൈൽ ആപ്പ് വഴിയുള്ള സിനിമാ ടിക്കറ്റിന് 250 രൂപ
4. 1500+ റെസ്റ്റോറൻ്റുകളിൽ 20% വരെ കിഴിവ്
5. കുറഞ്ഞ ഫോറെക്സ് മാർക്ക്അപ്പ് ഫീസ് 1.5%
6. ഓരോ പാദത്തിലും 2 ആഭ്യന്തര, അന്താരാഷ്‌ട്ര എയർപോർട്ട് ലോഞ്ച്, സ്പാ സന്ദർശനങ്ങൾ.
7. ലോകത്തെവിടെയും പലിശ രഹിത പണം പിൻവലിക്കൽ
4. എസ്ബിഐ കാർഡ് എലൈറ്റ്
വാർഷിക ഫീസ്- 4,999 രൂപ
സവിശേഷതകൾ
1. 5000 രൂപ വിലയുള്ള ഇ-ഗിഫ്റ്റ് വൗച്ചർ.
2. ഡൈനിംഗ്, ഗ്രോസറി, ഡിപ്പാർട്ട്‌മെൻ്റൽ സ്റ്റോർ ചെലവുകൾ എന്നിവയിൽ 5x റിവാർഡ് പോയിൻ്റുകൾ
3. അപ്‌ഗ്രേഡ് വൗച്ചറിനൊപ്പം കോംപ്ലിമെൻ്ററി ക്ലബ് വിസ്താര അംഗത്വം
4. വർഷത്തിൽ അന്താരാഷ്ട്രതലത്തിൽ 6 കോംപ്ലിമെൻ്ററി എയർപോർട്ട് ലോഞ്ച് ആക്‌സസ്സ് (ഒരു പാദത്തിൽ പരമാവധി 2)
5. എല്ലാ വർഷവും 6,000 രൂപയുടെ സൗജന്യ സിനിമാ ടിക്കറ്റുകൾ.
6. കുറഞ്ഞ വിദേശ കറൻസി മാർക്ക്അപ്പ് ഫീസ് 1.99%
7. 10 ലക്ഷം രൂപ ചെലവിടുമ്പോൾ വാർഷിക ഫീസ് ഇളവ്
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
