അപകട സാധ്യത കുറഞ്ഞ, കൂടുതൽ റിട്ടേൺസ് വാഗ്ദാനം ചെയ്യുന്ന സർക്കാർ പദ്ധതികൾ

ഒരു മനുഷ്യയുസ്സിൽ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം ഏതെങ്കിലും തരത്തിൽ നിക്ഷേപിക്കുമ്പോൾ ഏതൊരാളും ആഗ്രഹിക്കുന്ന ഒന്നാണ് അത് നഷ്ടപ്പെട്ട് പോകരതെന്നും അതേസമയം തന്നെ കൂടുതൽ വളരണമെന്നും. എന്നാൽ വിപണിയിലെ ചാഞ്ചാട്ടങ്ങളും മാറ്റങ്ങളും പലപ്പോഴും ഈ ഒരു ഉറപ്പു നൽകാൻ സാധിക്കാത്ത സാഹചര്യം സൃഷ്ടിക്കുന്നു. അത്തരം സാഹചര്യങ്ങളിലാണ് സർക്കാർ അംഗീകൃതവും അതുപോലെ തന്നെ സർക്കാർ സ്ഥാപനങ്ങൾ വഴിയും രൂപകൽപ്പന ചെയ്ത് അവതരിപ്പിച്ചിരിക്കുന്ന നിക്ഷേപ - സമ്പാദ്യ പദ്ധതികൾ. ഇതിൽ എടുത്തു പറയേണ്ട സർക്കാർ സ്ഥാപനമാണ് പോസ്റ്റ് ഓഫീസ്. രാജ്യത്തെ സാധാരണക്കാർക്കിടയിൽ സമ്പാദ്യ ശീലം വളർത്തുന്നതിനും അവരെ കൂടുതൽ നിക്ഷേപ പദ്ധതികളിലേക്ക് ആകർഷിക്കുന്നതിനും പോസ്റ്റ് ഓഫീസ് പദ്ധതികൾ വലിയ സ്വാധീനം എല്ലാ കാലത്തും ഉണ്ടാക്കിയിട്ടുണ്ട്.

ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസുമാണ് പല സർക്കാർ പദ്ധതികളുടെയും മുഖമുദ്ര. അതേസമയം കുറവ് റിട്ടേൺസ് ലഭിക്കുന്ന സർക്കാർ പദ്ധതികളും വിപണിയിലുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കും നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾക്കും അനുസരിച്ച് അപകട സാധ്യത കുറഞ്ഞ എന്നാൽ കൂടുതൽ റിട്ടേൺസ് നൽകുന്ന സർക്കാർ പദ്ധതികൾ തിരഞ്ഞെടുക്കാൻ സാധിക്കും. അത്തരത്തിലുള്ള ചില പദ്ധതികളെക്കുറിച്ചാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്.

അപകട സാധ്യത കുറഞ്ഞ, കൂടുതൽ റിട്ടേൺസ് വാഗ്ദാനം ചെയ്യുന്ന സർക്കാർ പദ്ധതികൾ

പബ്ലിക് പ്രെവിഡന്റ് ഫണ്ട് - ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കായി സാധാരണക്കാർക്ക് പ്രയോജനപ്പെടുത്താൻ സാധിക്കുന്ന ഒരു നിക്ഷേപ പദ്ധതിയാണ് പിപിഎഫ് അഥവ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. സർക്കാർ പിന്തുണയോടെയെത്തുന്ന പദ്ധതി താരതമ്യേന ഉയർന്ന പലിശ നിരക്കിനൊപ്പം നികുതി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. റിട്ടയർമെന്റ് ആസൂത്രണം പോലെ സ്ഥിരതയും ഉറപ്പും ആവശ്യമായ സാമ്പത്തിക ലക്ഷ്യങ്ങൾക്കുവേണ്ടി പിപിഎഫ് ഉപയോഗപ്പെടുത്താവുന്നതാണ്. 15 വർഷത്തെ ലോക്ക് ഇൻ കാലയളവിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. മെച്വൂരിറ്റി കാലയളവിന് ശേഷം 5 വർഷത്തെ ബ്ലോക്കുകളായി നിക്ഷേപം നീട്ടാനും തുടരാനും സാധിക്കും. ഏഴ് വർഷത്തിന് ശേഷം ഉപാധികളോടെ ചില സാഹചര്യങ്ങളിൽ പണം പിൻവലിക്കാനും അവസരമുണ്ട്. പിപിഎഫിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് ലഭിക്കുന്ന പലിശയും കാലാവധി പൂർത്തിയാകുന്ന തുകയും നികുതി രഹിതമാണെന്നതാണ്. ഇത് റിസ്ക് എടുക്കാൻ വിമുഖതയുള്ള നിക്ഷേപകർക്കിടയിൽ ഒരു ജനപ്രിയ തിരഞ്ഞെടുപ്പാക്കി പിപിഎഫിനെ മാറ്റുന്നു. രാജ്യത്തുടനീളമുള്ള നിയുക്ത ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും ഒരു പിപിഎഫ് അക്കൗണ്ട് തുറക്കാൻ കഴിയും.

സുകന്യ സമൃദ്ധി യോജന - ഇന്ത്യയിലെ പെൺകുട്ടികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന നിക്ഷേപ - സമ്പാദ്യ പദ്ധതികളിലൊന്നാണ് സുകന്യ സമൃദ്ധി യോജന അഥവ എസ്.എസ്.വൈ. പത്ത് വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ പേരിൽ നിക്ഷേപ അക്കൗണ്ട് തുടങ്ങാൻ രക്ഷിതാക്കളെ ഈ പദ്ധതി അനുവദിക്കുന്നു. ചെറുകിട സമ്പാദ്യ പദ്ധതികളിൽ ഏറ്റവും ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതി, സെക്ഷൻ 80സി പ്രകാരം നികുതി ആനുകൂല്യങ്ങൾ നൽകുന്നു. 15 വർഷത്തേക്ക് നിക്ഷേപിക്കാം, അക്കൗണ്ട് ആരംഭിച്ച തീയതി മുതൽ 21 വർഷത്തിനുശേഷം കാലാവധി പൂർത്തിയാകും. പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞതിനുശേഷം ഭാഗികമായി പിൻവലിക്കലുകൾ അനുവദനീയമാണ്, പ്രധാനമായും വിദ്യാഭ്യാസ അല്ലെങ്കിൽ വിവാഹ ചെലവുകൾക്കായി. പോസ്റ്റ് ഓഫീസിലൂടെയും അംഗീകൃത ബാങ്ക് ശാഖകളിലും അക്കൗണ്ട് തുറക്കാം.

അടൽ പെൻഷൻ യോജന - അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് അവരുടെ ജോലിയിൽ നിന്ന് വിരമിച്ച ശേഷവും വരുമാനം ഉറപ്പാക്കാനും സാമ്പത്തിക സുരക്ഷ നൽകാനും രൂപകൽപ്പന ചെയ്തിരിക്കുന്ന പദ്ധതിയാണ് അടൽ പെൻഷൻ യോജന അഥവ എപിവൈ. ഇത് സർക്കാർ പിന്തുണയുള്ള പെൻഷൻ പദ്ധതികളിൽ ഒന്നാണ്. 18 നും 40 നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരന്മാർക്ക് പദ്ധതിയിൽ നിന്ന് പ്രയോജനം നേടാൻ സാധിക്കും. പദ്ധതിയിൽ ചേരുന്ന പ്രായവും ആവശ്യമുള്ള പെൻഷൻ തുകയും അനുസരിച്ചാണ് നിക്ഷേപം നിശ്ചയിക്കുന്നത്. 60 വയസ്സ് തികഞ്ഞതിന് ശേഷം, അവരുടെ സംഭാവനകളുടെ അടിസ്ഥാനത്തിൽ, 1,000 മുതൽ 5,000 രൂപ വരെ ഒരു നിശ്ചിത പ്രതിമാസ പെൻഷൻ വരിക്കാർക്ക് ലഭിക്കും. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ആണ് പദ്ധതി നിയന്ത്രിക്കുന്നത്. മറ്റ് നിയമപരമായ സാമൂഹിക സുരക്ഷാ പദ്ധതികളിൽ ഉൾപ്പെടാത്ത യോഗ്യരായ വരിക്കാർക്ക് സർക്കാർ സഹ-സംഭാവന ലഭ്യമാണ്.

നാഷ്ണൽ പെൻഷൻ സിസ്റ്റം - സർക്കാർ പിന്തുണയുള്ള മറ്റൊരു ജനപ്രിയ പെൻഷൻ പദ്ധതിയാണ് നാഷ്ണൽ പെൻഷൻ സിസ്റ്റം അഥവ എൻപിഎസ്. രാജ്യത്തെ പൊതുമേഖലിയിലും സ്വകാര്യ മേഖലയിലും തൊഴിലെടുക്കുന്ന എല്ലാ ആളുകൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന്. വിരമിക്കലിനുശേഷം സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ വരുമാനമുള്ള സാഹചര്യങ്ങളിൽ സമ്പാദ്യം സൃഷ്ടിക്കാനും നിലനിർത്താനും പദ്ധതി പ്രോത്സാഹിപ്പിക്കുന്നു. എൻപിഎസിൽ നിക്ഷേപിക്കുന്നവരുടെ പണം ഇക്വിറ്റികൾ, ഗവൺമെന്റ് ബോണ്ടുകൾ, കോർപ്പറേറ്റ് കടം എന്നിവയുടെ മിശ്രിതത്തിൽ നിക്ഷേപിക്കുന്നു. ഇത് അപകട സാധ്യത കുറച്ച് പണം കൂടുതലായി വളരാൻ അവസരം നൽകുന്നു. മെച്വൂരിറ്റി കാലയളവിന് ശേഷം അല്ലെങ്കിയ ജോലിയിൽ നിന്ന് വിരമിച്ച ശേഷം നിക്ഷേപ സമ്പാദ്യത്തിന്റെ ഒരു ഭാഗം ഒറ്റത്തവണയായി പിൻവലിക്കാം, ബാക്കിയുള്ളത് പതിവ് പെൻഷനായി ഒരു ആന്വിറ്റി വാങ്ങാൻ ഉപയോഗിക്കണം. ആദായനികുതി നിയമത്തിലെ സെക്ഷൻ 80സി, 80സിസിഡി പ്രകാരം നികുതി ആനുകൂല്യങ്ങൾക്കും എൻപിഎസ് നിക്ഷേപത്തി അർഹതയുണ്ട്.

കിസാൻ വികാസ് പത്ര - നിക്ഷേപം ഇരട്ടിയാക്കാൻ നിക്ഷേപകരെ അനുവദിക്കുന്ന നിക്ഷേപ പദ്ധതികളിലൊന്നാണ് ഇത്. പേര് സൂചിപ്പിക്കുന്നതുപോലെ കർഷകർക്കായി രൂപകൽപ്പന ചെയ്തതായിരുന്നു ഈ പദ്ധതി. എന്നാൽ പിന്നീട് സാധാരണക്കാർക്കും ഇതിൽ നിക്ഷേപിക്കാനുള്ള അവസരം കിട്ടി. 1000 രൂപയാണ് പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം. നിക്ഷേപിച്ച തുക നിലവിലെ പലിശ നിരക്കിൽ ഏകദേശം 115 മാസത്തിനുള്ളിൽ (9 വർഷവും 7 മാസവും) ഇരട്ടിയാകും. ഇത് സുരക്ഷിതവും അപകടസാധ്യതയില്ലാത്തതുമായ നിക്ഷേപ ഓപ്ഷനാണ്, പ്രത്യേകിച്ച് യാഥാസ്ഥിതിക നിക്ഷേപകർക്ക് അനുയോജ്യമാണ്. കെവിപി സർട്ടിഫിക്കറ്റുകൾ ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്കും ഒരു പോസ്റ്റ് ഓഫീസിൽ നിന്ന് മറ്റൊന്നിലേക്കും മാറ്റാൻ കഴിയും. എന്നിരുന്നാലും, 2.5 വർഷത്തിനുശേഷം അല്ലെങ്കിൽ അക്കൗണ്ട് ഉടമയുടെ മരണം പോലുള്ള പ്രത്യേക വ്യവസ്ഥകളിൽ മാത്രമേ അകാല പിൻവലിക്കൽ അനുവദിക്കൂ.

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം - 60 വയസ്സിനു മുകളിലുള്ള വ്യക്തികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന സർക്കാർ പിന്തുണയുള്ള ഒരു സമ്പാദ്യ പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. ആകർഷകമായ പലിശ നിരക്കുകളും പതിവ് ത്രൈമാസ പേഔട്ടുകളും ഈ നിക്ഷേപ പദ്ധതിയെ കൂടുതൽ ജനപ്രിയമാക്കുന്നു. അഞ്ച് വർഷത്തെ മെച്വൂരിറ്റി കാലയളവിന് ശേഷം മൂന്ന വർഷത്തേക്കു കൂടി നീട്ടാനുള്ള അവസരവും നിക്ഷേപകർക്ക് ലഭിക്കുന്നു. 1000 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപ തുക. അതേസമയം പരമാവധി നിക്ഷേപ പരിധിയിൽ 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാനു സാധിക്കും. ആദായനികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം നികുതി കിഴിവ് ലഭിക്കാൻ അർഹതയുണ്ട്, എന്നിരുന്നാലും ലഭിക്കുന്ന പലിശയ്ക്ക് നികുതി നൽകേണ്ടതാണ്.

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X