വാര്‍ധക്യ കാലത്ത് നമ്മുടെ വരുമാന ശ്രോതസ്സ് എന്ന് പറയുന്നത് അതുവരെയുള്ള ജീവിതകാലം കൊണ്ട് നാം നേടിയ സമ്പാദ്യത്തില്‍ നിന്നും ലഭിക്കുന്ന പലിശയായിരിക്കും.
വാര്‍ധക്യ കാലത്ത് നമ്മുടെ വരുമാന ശ്രോതസ്സ് എന്ന് പറയുന്നത് അതുവരെയുള്ള ജീവിതകാലം കൊണ്ട് നാം നേടിയ സമ്പാദ്യത്തില്‍ നിന്നും ലഭിക്കുന്ന പലിശയായിരിക്കും. മുതിര്‍ന്ന പൗരന്മാര്ക്കായി പല നിക്ഷേപ പദ്ധതികളും സര്‍ക്കാര്‍ ആവിഷ്തകരിച്ചു നടപ്പിലാക്കി വരുന്നുണ്ട്. എവിടെ നിക്ഷേപിച്ചാലാണ് തങ്ങളുടെ ചിലവുകള്‍ അഭിമുഖീകരിക്കുവാന്‍ സാധിക്കുന്ന സ്ഥിരമായ വരുമാനം മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുക. ലിക്വിഡിറ്റി, സുരക്ഷ, ആദായം എന്നിവ മുന്‍നിര്‍ത്തി മുതിര്‍ന്ന പൗരന്മാര്ക്ക് നിക്ഷേപത്തിന് അനുയോജ്യമായ ഏറ്റവും മികച്ച പദ്ധതികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
1. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കിം
സര്‍ക്കാറിന് കീഴിലുള്ള നിക്ഷേപ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ് സ്കീം. നിലവില്‍ 7.40 ശതമാനം പലിശ നിരക്കാണ് പദ്ധതിയില്‍ വാഗ്ദാനം ചെയ്യുന്നത്. 5 വര്‍ഷത്തേക്കാണ് നിക്ഷേപ കാലാവധി. താത്പര്യമുള്ളവര്‍ക്ക് വീണ്ടും 3 വര്‍ഷത്തേക്ക് കൂടി നിക്ഷേപ കാലാവധി ഉയര്ക്കുവാന് സാധിക്കും. പദ്ധതിയില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്ന പരമാവധി തുക 15 ലക്ഷം രൂപയാണ്. ഉയര്‍ന്ന പലിശ നിരക്കുംം സ്ഥിരമായ വരുമാനവും ആഗ്രഹിക്കുന്ന മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് ഈ പദ്ധതി അനുയോജ്യമാണ്. വകുപ്പ് 80c അനുസരിച്ചുള്ള നികുതിയിളവിനും നിക്ഷേപം അര്‍ഹമാണ്.
2. പ്രധാന് മന്ത്രി വയ വന്ദന യോജന
മുതിര്‍ന്ന പൗരന്മാര്ക്കായുള്ള റിട്ടയര്‍മെന്റ്, പെന്ഷന് പദ്ധതിയാണ് പ്രധാന് മന്ത്രി വയ വന്ദന യോജന. ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയാണ് ഈ പദ്ധതി രാജ്യത്ത് നടപ്പിലാക്കുന്നത്. 2023 മാര്‍ച്ച് 31 പ്രധാന് മന്ത്രി വയ വന്ദന യോജന പദ്ധതി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. നിലവില്‍ 7.40 ശതമാനമാണ് പദ്ധതിയില്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. പ്രതിമാസ നിരക്കില്‍ പലിശ ലഭിക്കും. 10 വര്‍ഷത്തേക്കാണ് നിക്ഷേപത്തിന്റെ കാലാവധി.
3. പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീം
5 വര്‍ഷ നിക്ഷേപ കാലാവധിയുള്ള പദ്ധതിയാണിത്. സംയുക്ത ഉടമസ്ഥതയിലാണെങ്കില്‍ 9 ലക്ഷം രൂപയും ഒരു വ്യക്തിയുടെ മാത്രം ഉമസ്ഥതയിലുള്ളതാണെങ്കില്‍ 4.5 ലക്ഷം രൂപയുമെന്ന പരമാവധി നിക്ഷേപ പരിധി പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീമിനുണ്ട്. സാമ്പത്തിക വര്‍ഷത്തിലെ ഓരോ പാദത്തിലും പലിശ നിരക്കുകള്‍ പുതുക്കും. നിലവിലെ പലിശ നിരക്ക് 6.6 ശതമാനമാണ്. പ്രതിമാസ രീതിയിലാണ് പലിശ നല്‍കുന്നത്.
4. സ്ഥിര നിക്ഷേപങ്ങള്‍
നിലവില്‍ എല്ലാ ബാങ്കുകളും മുതിര്‍ന്ന പൗരന്മാര്ക്കായി സ്ഥിര നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശനിരക്കാണ് ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നത്. സാധാരണയായി ബാങ്ക് എഫ്ഡിയില് മുതിര്‍ന്ന പൗരന്മാര്ക്ക് 0.5 ശതമാനം ഉയര്‍ന്ന നിരക്ക് ലഭിക്കും. ചില ബാങ്കുകള്‍, പ്രത്യേകിച്ചും എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ പ്രത്യേക സീനിയര്‍ സിറ്റിസണ്‍ എഫ്ഡി സ്കീമുകളും അവതരിപ്പിച്ചിട്ടുണ്ട്. ഈ സ്കീമുകളില്‍ സാധാരണ എഫ്സികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന പലിശ ലഭിക്കും. ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെയാണ് സ്ഥിര നിക്ഷേപങ്ങളുടെ കാലാവധി. മുതിര്‍ന്ന പൗരന്മാരുടെ എഫ്ഡികള്‍ക്ക് ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം പ്രതിവര്‍ഷം 1.5 ലക്ഷം രൂപ വരെ നികുതി ആനുകൂല്യങ്ങളും ലഭിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications