സാധാരണ പൗരൻമാരെ പോലെ മികച്ച നിക്ഷേപ ഓപ്ഷനുകൾ മുതിർന്ന പൗരൻമാർക്കുമുണ്ട്. സാമ്പത്തിക സുരക്ഷയ്ക്കും സ്ഥിരമായ വരുമാനത്തിനും മുൻഗണന നൽകിക്കൊണ്ട് നല്ല വരുമാനം നൽകുന്ന നിരവധി നിക്ഷേപ ഓപ്ഷനുകൾ ഉണ്ട്. ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ സാമ്പത്തിക സ്ഥിരത ഒരു സുപ്രധാന ഘടകമായി മാറും. സുരക്ഷിതമായി നിക്ഷേപിക്കുന്നതും മികച്ച വരുമാനം നൽകുന്നതുമായ നിക്ഷേപങ്ങൾ ആഗ്രഹിക്കുന്ന മുതിർന്ന പൗരൻമാർക്കായി വാഗ്ദാനം ചെയ്യുന്ന മികച്ച ഓപ്ഷനുകൾ അറിയാം;
1. സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (SCSS)
മുതിർന്ന പൗരന്മാർക്ക് ഉറപ്പുള്ള വരുമാനവും മികച്ച നികുതി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം. സുരക്ഷിതത്വവും സ്ഥിരമായ വരുമാനവും ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കും ഈ സ്കീം. ഇവിടെ നിങ്ങൾക്ക് 5 വർഷത്തെ കാലാവധിയിൽ നിക്ഷേപിക്കാം. ആവശ്യമെങ്കിൽ കാലാവധി മൂന്ന് വർഷത്തേക്ക് കൂടി നീട്ടാൻ കഴിയും. മാത്രമല്ല ഈ പദ്ധതി ആകർഷകമായ പലിശ നിരക്കും നൽകുന്നു.
- യോഗ്യത: 60 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർ
- പലിശ നിരക്ക്: നിലവിൽ പ്രതിവർഷം 8.2% പലിശ നൽകുന്നു
- നികുതി ആനുകൂല്യം: സെക്ഷൻ 80C പ്രകാരം കിഴിവ് ലഭിക്കും
2. പ്രധാനമന്ത്രി വയ വന്ദന യോജന (PMVVY)
മുതിർന്ന പൗരന്മാർക്ക് വാഗ്ദാനം ചെയ്യുന്ന ഒരു പെൻഷൻ പദ്ധതിയാണ് പ്രധാനമന്ത്രി വയ വന്ദന യോജന. 10 വർഷം വരെയാണ് നിക്ഷേപ കാലാവധി. ഈ കാലാവധിയിൽ മുതിർന്ന നിക്ഷേപകർക്ക് ഉറപ്പായ വരുമാനം ലഭിക്കും. നിങ്ങളുടെ നിക്ഷേപത്തിന് അനുസരിച്ച് പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക അല്ലെങ്കിൽ വാർഷിക പെൻഷൻ നൽകുന്നു. ഈ പദ്ധതി സ്ഥിരമായ വരുമാനം ഉറപ്പാക്കുന്നു, കൂടാതെ ദീർഘകാല വരുമാനം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു നല്ല തിരഞ്ഞെടുപ്പായിരിക്കും.
- യോഗ്യത: 60 വയസ്സും അതിൽ കൂടുതലും
- പലിശ നിരക്ക്: പ്രതിവർഷം 7.4% പലിശ ഉറപ്പാക്കാം
- പരമാവധി നിക്ഷേപം: 15 ലക്ഷം രൂപ വരെയാണ്

3. മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങൾ (എഫ്.ഡി)
മുതിർന്ന പൗരന്മാർക്കിടയിൽ ഏറ്റവും ജനപ്രിയമായ നിക്ഷേപ മാർഗമാണ് സ്ഥിര നിക്ഷേപങ്ങൾ. സാധാരണയായി എഫ്.ഡിയിൽ മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നിരക്ക് ലഭിക്കും. അപകടസാധ്യതയില്ലാത്ത നിക്ഷേപങ്ങൾ ആഗ്രഹിക്കുന്നവർക്ക് എഫ്.ഡി ഒരു മികച്ച ഓപ്ഷനാണ്. 7 ദിവസം മുതൽ 10 വർഷം വരെയാണ് എഫ്.ഡികളുടെ കാലാവധി നിശ്ചയിക്കുന്നത്. ഓരോ സ്കീമിനും വ്യത്യസ്ത പലിശ നിരക്കും വ്യത്യസ്ത കാലാവധിയുമായിരിക്കും.
4. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS)
എല്ലാ മാസവും നിശ്ചിത തുക വരുമാനമായി ലഭിക്കാൻ സഹായിക്കുന്ന ഒരു നിക്ഷേപ പദ്ധതിയാണിത്. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ കാലാവധി 5 വർഷമാണ്. കുറഞ്ഞ അപകടസാധ്യതയോടെ സ്ഥിരമായി റിട്ടേൺ ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്ക് ഇത് അനുയോജ്യമാണ് നിക്ഷേപമാണ്. ഇവിടെ ജോയിന്റ് അക്കൗണ്ടുകൾക്ക് നിക്ഷേപിക്കാവുന്ന പരമാവധി തുക 15 ലക്ഷം രൂപയാണ്. എന്നാൽ വ്യക്തിഗത അക്കൗണ്ടുകൾക്ക് 9 ലക്ഷമാണ് പരമാവധി നിക്ഷേപം.
- യോഗ്യത: മുതിർന്ന പൗരൻമാർക്കൊപ്പം, സാധാരണ പൗരൻമാർക്കും ഇവിടെ നിക്ഷേപിക്കാൻ സാധിക്കും
- പലിശ നിരക്ക്: നിലവിൽ പ്രതിവർഷം 7.4% പലിശ വാഗ്ദാനം ചെയ്യുന്നു
മുതിർന്ന പൗരൻമാർക്ക് നിക്ഷേപിക്കാവുന്ന മികച്ച നിക്ഷേപ ഓപ്ഷനുകളാണ് ഇവയെല്ലാം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications