പെൺകുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവ ലക്ഷ്യം കണ്ട് ഒരു സമ്പാദ്യം ഉണ്ടാക്കിയെടുക്കാൻ രക്ഷിതാക്കളെ സഹായിക്കുന്ന ഒരു പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന (എസ്.എസ്.വൈ). പദ്ധതിയിൽ ഒരാൾക്ക് ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 250 രൂപയും പരമാവധി 1.50 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം. പ്രതിവർഷം 8.2 ശതമാനം പലിശ പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. അത് വർഷാവർഷം കൂട്ടിച്ചേർക്കുകയും ചെയ്യും. അക്കൗണ്ട് തുറന്ന തീയതി മുതൽ 21 വർഷത്തിന് ശേഷമോ, അല്ലെങ്കിൽ 18 വയസ് തികഞ്ഞ് പെൺകുട്ടിയുടെ വിവാഹ സമയത്തോ അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധിക്കും.
18 വയസ് മുതൽ 70 വയസ് വരെ ഒരാൾക്ക് പ്രതിമാസം നിക്ഷേപം നടത്താവുന്ന ഒരു മാർക്കറ്റ്-ലിങ്ക്ഡ് റിട്ടയർമെന്റ് പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം (എൻ.പി.എസ്). 60 വയസിൽ വിരമിക്കുന്ന ഒരു വ്യക്തിക്ക് വിരമിക്കുന്ന സമയത്ത് നിക്ഷേപത്തിൽ നിന്ന് നല്ലൊരു തുകയും ബാക്കിയുള്ള തുക പ്രതിമാസ പെൻഷനായും ലഭിക്കും. എങ്കിലും, കഴിഞ്ഞ ബജറ്റിൽ എൻ.പി.എസ് പദ്ധതിയിൽ പുതിയൊരു കാര്യം കൂടി ഗവണ്മെന്റ് കൊണ്ടുവന്നു. പ്രായപൂർത്തിയാകാത്ത ഒരാൾക്ക് വേണ്ടി രക്ഷിതാക്കൾക്ക് നിക്ഷേപം നടത്താവുന്ന എൻ.പി.എസ് വാത്സല്യ പദ്ധതിയാണത്. ഒരു എൻ.പി.എസ് വാത്സല്യ അക്കൗണ്ട് പിന്നീട് സാധാരണ എൻ.പി.എസ് അക്കൗണ്ടാക്കി മാറ്റാൻ സാധിക്കും.

എസ്.എസ്.വൈയും എൻ.പി.എസും താരതമ്യം ചെയ്യുമ്പോൾ, പ്രതിവർഷം 1.50 ലക്ഷം രൂപ എന്ന നിരക്കിൽ 15 വർഷത്തെ നിക്ഷേപത്തിൽ ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന പദ്ധതിയേതാണെന്ന് നോക്കാം.
എസ്.എസ്.വൈ പദ്ധതിയിൽ 15 വർഷത്തേക്ക് പ്രതിവർഷം 1.50 ലക്ഷം രൂപ എന്ന നിലയ്ക്ക് നിക്ഷേപിക്കുകയാണെങ്കിൽ, ആ 15 വർഷത്തെ നിങ്ങളുടെ മൊത്തം സംഭാവന 22,50,000 രൂപയായിരിക്കും. പലിശയും കൂട്ടുപലിശയും കണക്കാക്കുമ്പോൾ നിങ്ങളുടെ ആകെ സമ്പാദ്യം 43,20,516,00 രൂപയായിരിക്കും. എന്നാൽ ഇവിടെ മറ്റൊരു കാര്യം ഉണ്ട്. എസ്.എസ്.വൈയിൽ നിങ്ങൾ 15 വർഷത്തേക്കാണ് സംഭാവന ചെയ്യുന്നതെങ്കിലും 21 വർഷത്തേക്ക് പലിശ ലഭിക്കും. ബാക്കിയുള്ള 6 വർഷം നിക്ഷേപം നടത്തിയില്ലെങ്കിലും, കൂട്ടുപലിശയായി ഏകദേശം 27 ലക്ഷം രൂപ നിങ്ങൾക്ക് ലഭിക്കും. അതായത് അക്കൗണ്ട് ക്ലോസ് ചെയ്യുന്ന സമയത്തെ മൊത്തം സമ്പാദ്യം 69,27,578 രൂപയായിരിക്കും.
എന്നാൽ എൻ.പി.എസിനെ സംബന്ധിച്ചോളം, പ്രതിമാസം 12,500 (പ്രതിവർഷം 1.50 ലക്ഷം) രൂപ എന്ന നിലയിൽ നിക്ഷേപം നടത്തുകയും നിക്ഷേപത്തിൽ 10 ശതമാനം പലിശ നേടുകയും ചെയ്‌താൽ, പലിശയിനത്തിൽ മാത്രം 29,74,054 രൂപയായിരിക്കും. അപ്പോൾ, 15 വർഷത്തെ നിങ്ങളുടെ മൊത്തം സമ്പാദ്യം 52,24,054 രൂപയായിരിക്കും. എസ്.എസ്.വൈ പദ്ധതിയാണ് എൻ.പി.എസിനെക്കാളും ഏറ്റവും മികച്ച സമ്പാദ്യം നൽകുന്നത് എന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. ഒരു എൻ.പി.എസ് വാത്സല്യ അക്കൗണ്ടിൽ നിക്ഷേപം നടത്താവുന്ന കുറഞ്ഞ വയസ് എത്രയാണെന്ന് ഇതുവരെ അറിയിച്ചിട്ടില്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്‌താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications