മുതിർന്ന പൗരന്മാരാണെങ്കിൽ നിക്ഷേപ കാര്യത്തിലും പരിഗണന കിട്ടും. 60 വയസിന് മുകളിൽ പ്രായമുള്ള നിക്ഷേപകർക്ക് ബാങ്കുകൾ നിക്ഷേപങ്ങൾക്ക് അധിക പലിശ നൽകുന്നുണ്ട്. ഇതിനൊപ്പമാണ് ബാങ്കുകൾ നൽകുന്ന പ്രത്യേക നിക്ഷേപ പദ്ധതികൾ. കേന്ദ്ര സർക്കാർ പിന്തുണയുള്ള ബാങ്കുകൾ വവി ചേരാവുന്ന സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം, എസ്ബിഐയുടെ വീകെയർ സ്കീം എന്നിവ ഇക്കൂട്ടത്തിൽ പറഞ്ഞുപോകാവുന്നവയാണ്. ഇവയുടെ പലിശ നിരക്കുകൾ അറിയാം.
സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം
കേന്ദ്ര സർക്കാർ പിന്തുണയുള്ള സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീമിന് 8.20 ശതമാനം വാർഷിക പലിശ ലഭിക്കും. നിക്ഷേപ കാലാവധി 5 വർഷം. പലിശ ത്രൈമാസത്തിൽ പരിഷ്കരിക്കുമെങ്കിലും നിക്ഷേപകർക്ക് ആരംഭിക്കുമ്പോഴുള്ള പലിശ കാലാവധിയോളം ലഭിക്കും. മൂന്നു മാസം കൂടുമ്പോൾ പലിശ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും. 1,000 രൂപയാണ് കുറഞ്ഞ നിക്ഷേപം. 30 ലക്ഷം രൂപയാണ് പരമാവധി നിക്ഷേപ തുക. 60 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് പദ്ധതിയിൽ നിക്ഷേപിക്കാൻ സാധിക്കുക.
എസ്ബിഐ സീനിയർ സിറ്റിസൺ എഫ്ഡി
മുതിർന്ന പൗരന്മാർക്കുള്ള എസ്ബിഐയുടെ പ്രത്യേക സ്ഥിര നിക്ഷേപമാണ് വീകെയർ സ്ഥിര നിക്ഷേപം. 5 വർഷം മുതൽ 10 വർഷത്തേക്കുള്ള മുതിർന്ന പൗരന്മാരുടെ നിക്ഷേപത്തിന് വീകെയർ പ്രകാരം അധിക പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് സാധാരണ ലഭിക്കുന്നതിനേക്കാൾ 0.50 ശതമാനം അധിക പലിശ ലഭിക്കും. നിലവിൽ 7.05 ശതമാനം പലിശയാണ് മുതിർന്ന പൗരന്മാരായ നിക്ഷേപകർക്ക് ലഭിക്കുന്നത്. ജനറൽ നിക്ഷേപകർക്ക് ലഭിക്കുന്നതിനേക്കാൾ ഒരു ശതമാനം പ്രിമീയം പലിശ ലഭിക്കും.

എച്ച്ഡിഎഫ്‌സി ബാങ്ക് എഫ്ഡി
എച്ച്ഡിഎഫ്‌സി ബാങ്കിൽ മുതിർന്ന പൗരന്മാർക്ക് സാധാരണ പ്രീമിയം നിരക്ക് ലഭിക്കും. 5 വർഷം 1 ദിവസം മുതൽ 10 വർഷത്തേക്കുള്ള നിക്ഷേപത്തിന് 6.65 ശതമാനം പലിശ ലഭിക്കും. ജനറൽ പബ്ലിക്കിന് നൽകുന്നതിനേക്കാൾ അരശതമാനം പ്രീമിയമാണിത്. മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ ലഭിക്കുന്നത് 21 മാസം മുതൽ രണ്ടു വർഷത്തേക്കാണ്. 6.90 ശതമാനം പലിശയാണ് മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്നത്.
ഐസിഐസിഐ ബാങ്ക് സീനിയർ സിറ്റിസ എഫ്ഡി
ഐസിഐസിഐ ബാങ്ക് മുതിർന്ന പൗരന്മാരായ ഉപഭോക്താക്കൾക്ക് 7.2 ശതമാനം വരെ പലിശ നൽകുന്നു. 5 വർഷത്തേക്കാണ് പലിശ നിരക്ക് ലഭിക്കുക. 10 വർഷത്തേക്ക് 7.10 ശതമാനം പലിശ ലഭിക്കും. സാധരണ നിക്ഷേപകർക്ക് ലഭിക്കുന്നതിനേക്കാൾ 0.60 ശതമാനം പ്രീമിയം നിരക്കാണിത്.
ആക്‌സിസ് ബാങ്ക്
5 വർഷം മുതൽ 10 വർഷത്തേക്ക് ആക്‌സിസ് ബാങ്കിൽ നിക്ഷേപിക്കുന്ന മുതിർന്ന പൗരന്മാർക്ക് 0.75 ശതമാനം പലിശ പ്രീമിയം ലഭിക്കും. മറ്റു കാലയളവുകളിൽ ലഭിക്കുന്ന പ്രിമീയം പലിശ നിരക്ക് അരശതമാനമാണ്. 5 വർഷം മുതൽ 10 വർഷത്തേക്ക് 7.35 ശതമാനം പലിശ ലഭിക്കും. മൂന്നു വർഷം മുതൽ അഞ്ചു വർഷത്തിൽ താഴെയാണെങ്കിൽ 7.10 ശതമാനം പലിശ ലഭിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications