നിങ്ങളുടെ സമ്പാദ്യം സ്ഥിര നിക്ഷേപത്തിലൂടെ വളരണം എന്നാണോ ആഗ്രഹം? പക്ഷേ ഏതാണ് മികച്ച സ്കീം? ഏപ്രിൽ മാസത്തിലായിരുന്നു ആർബിഐ റിപ്പോ നിരക്ക് വെട്ടിക്കുറച്ചത്. ഇത് സ്ഥിര നിക്ഷേപ പലിശയിൽ ഇടിവുണ്ടാക്കുന്നു. അതിനാൽ നിങ്ങൾ ഏത് എഫ്.ഡി സ്കീം തിരഞ്ഞെടുക്കുന്നതിനും മുന്നേ വ്യത്യസ്ത അക്കൗണ്ടുകളെ കുറിച്ച് പഠിച്ച് മനസിലാക്കണം. അതിനാൽ ഉയർന്ന പലിശ നിരക്ക് ഏത് സ്കീമിലൂടെ ലഭിക്കുമെന്ന് അറിയണം.
നിങ്ങൾക്ക് ലഭിക്കുന്ന പലിശ നിരക്ക് ഉയരമ്പോൾ ലഭിക്കുന്ന വരുമാനവും കുതിക്കും. ഒരു എഫ്.ഡിയിൽ നിങ്ങൾ 5 ലക്ഷം നിക്ഷേപിച്ചാൽ മൂന്ന് വർഷത്തേക്ക് 50 ബേസിസ് പോയിന്റ് എന്ന അധിക പലിശ വാഗ്ദാനം ചെയ്താൽ 7,500 രൂപ അധികമായി വരുമാനത്തിലേക്ക് എത്തും. എന്നാൽ 10 ലക്ഷം നിക്ഷേപിച്ചാൽ അധിക വരുമാനം 15,000 രൂപയായി ഉയരും.
തുടർച്ചയായ രണ്ടാമത്തെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിനു ശേഷം ആർബിഐ റിപ്പോ നിരക്ക് കുറച്ചതിനു പിന്നാലെയാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മിക്ക ബാങ്കുകളും പലിശ നിരക്കുകൾ കുറച്ചത്. നിലവിലെ കണക്ക് അനുസരിച്ച് 7 ശതമാനവും അതിനു മുകളിലും പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ഓരോ ബാങ്കുകളും അവയുടെ ഏറ്റവും പുതിയ പലിശ നിരക്കും അറിയാം...
1. എച്ച്ഡിഎഫ്സി ബാങ്ക്
നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ എച്ച്ഡിഎഫ്സി സാധാരണ നിക്ഷേപകർക്ക് ഒരു വർഷത്തെ എഫ്.ഡിയ്ക്ക് 6.6 ശതമാനവും, രണ്ട് വർഷത്തെ എഫ്.ഡി.ക്ക് 6.7 ശതമാനവും, മൂന്ന് വർഷത്തെ എഫ്.ഡിയ്ക്ക് 6.9 ശതമാനവുമാണ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് ഈ നിരക്കുകളിൽ 50 ബേസിസ് പോയിന്റുകൾ അധികമായി ലഭിക്കും.
അതായത് മുതിർന്ന പൗരൻമാർക്ക് 1 വർഷത്തെ എഫ്.ഡിയിൽ 7.10% പലിശ ലഭിക്കും. രണ്ട് വർഷത്തെ എഫ്.ഡിയ്ക്ക് 7.20% പലിശയും മൂന്ന് വർഷത്തെ എഫ്.ഡിയ്ക്ക്, മൂന്ന് വർഷത്തെ എഫ്.ഡിയ്ക്ക് 7.40% പലിശയും വാഗ്ദാനം ചെയ്യുന്നു. ഈ നിരക്കുകൾ 2025 ഏപ്രിൽ 19 മുതൽ പ്രാബല്യത്തിൽ വന്നു.

2. ഐസിഐസിഐ ബാങ്ക്
ഈ സ്വകാര്യ മേഖലയിലെ ബാങ്ക് ഒരു വർഷത്തെ എഫ്.ഡിക്ക് സാധാരണ നിക്ഷേപകർക്ക് 6.7 ശതമാനം പലിശ നൽകുന്നു. എന്നാൽ രണ്ട് വർഷത്തേക്ക് 7.05% എന്ന ഉയർന്ന നിരക്ക് നൽകുന്നു. മൂന്ന് വർഷത്തെ കാലാവധിയിൽ 6.9% പലിശയാണ് നൽകുന്നത്.
എന്നാൽ മുതിർന്ന പൗരന്മാർക്ക് ഒരു വർഷത്തേക്ക് 7.2 ശതമാനവും, രണ്ട് വർഷത്തേക്ക് 7.55 ശതമാനവും, മൂന്ന് വർഷത്തേക്ക് 7.4 ശതമാനവും വാഗ്ദാനം ചെയ്യുന്നു.
3. കൊട്ടക് മഹീന്ദ്ര ബാങ്ക്
ഈ ബാങ്ക് സാധാരണ നിക്ഷേപകർക്ക് ഒരു വർഷത്തേക്ക് 7.1% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. രണ്ട് വർഷത്തേക്ക് 7.15%, മൂന്ന് വർഷത്തേക്ക് 7% പലിശയും വാഗ്ദാനം ചെയ്യുന്നു.
എന്നാൽ ഒരു വർഷത്തേക്ക് മുതിർന്ന പൗരന്മാർക്ക് 7.6% പലിശയും, രണ്ട് വർഷത്തെ എഫ്.ഡിയ്ക്ക് 7.65 ശതമാനവും മൂന്ന് വർഷത്തെ എഫ്.ഡിയ്ക്ക് 7.5 ശതമാനവും പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. ഈ നിരക്കുകൾ 2025 ഏപ്രിൽ 9 ന് പ്രാബല്യത്തിൽ വന്നു.
4. ഫെഡറൽ ബാങ്ക്
ഈ ബാങ്കിൽ ഒരു വർഷത്തേക്ക് സാധാരണ നിക്ഷേപകർക്ക് 6.85 ശതമാനം പലിശ ലഭിക്കും. രണ്ട് വർഷത്തേക്കും മൂന്ന് വർഷത്തേക്കും 7% പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു.
ഇവിടെ മുതിർന്ന പൗരന്മാർക്ക് ഒരു വർഷത്തെ എഫ്.ഡിയ്ക്ക് 7.35% പലിശയും രണ്ട് വർഷത്തെയും മൂന്ന് വർഷത്തെയും എഫ്.ഡിയ്ക്ക് 7.5% പലിശയും ഉറപ്പാക്കാം. ഈ നിരക്കുകൾ 2025 ഏപ്രിൽ 17 മുതൽ പ്രാബല്യത്തിൽ വന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications