പുതിയ കാലത്ത് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാത്ത ആളുകൾ കുറവാണ് അല്ലേ. അത്യാവശ്യത്തിന് പണം കടം തരുന്ന പ്രിയപ്പെട്ട ഒരു കൂട്ടുകാരനായി വേണമെങ്കിൽ ക്രെഡിറ്റ് കാർഡുകളെ കണക്കാക്കുകയും ചെയ്യാം. കടം കൃത്യമായി തിരിച്ചടച്ചാൽ കൂടുതൽ നേട്ടങ്ങളും ക്രെഡിറ്റ് കാർഡ് നൽകുകയും ചെയ്യും. ഉപഭോക്താക്കൾക്ക് കൂടുതൽ നേട്ടം ലഭിക്കുന്നത് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡിലൂടെയാണ്.
ബ്രാൻഡുകൾ, റീട്ടെയിലർ, സേവന ദാതാക്കൾ തുടങ്ങിയവരുമായി ക്രെഡിറ്റ് കാർഡ് കമ്പനികൾ സഹകരിച്ചാണ് കോ- ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കുന്നത്. കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുമായി ലിങ്ക് ചെയ്തിട്ടുള്ള ബ്രാൻഡിൽ നിന്നോ അനുബന്ധ കമ്പനികളിലോ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ അധിക കിഴിവുകൾ, റിവാർഡ് പോയിന്‍റുകൾ തുടങ്ങിയ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.

മുൻനിര ബാങ്കുകളുടെ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ ഏതൊക്കെയാണെന്നും അവ നൽകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്നും വിശദമായി പരിശോധിക്കാം.
1. ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ്
നേട്ടങ്ങൾ
1. ആമസോൺ പ്രൈം അംഗങ്ങൾക്ക് 5 ശതമാനം ക്യാഷ് ബാക്ക്
2. ആമസോണിൽ നോൺ-പ്രൈം അംഗങ്ങൾക്ക് 3 ശതമാനം ക്യാഷ്ബാക്ക്
3. ആമസോൺ പേയിൽ 2 ശതമാനം ക്യാഷ്ബാക്ക്
4. നിബന്ധനകൾക്ക് വിധേയമായി ചിലവുകളിൽ 1 ശതമാനം ക്യാഷ് ബാക്ക്
5. ഇന്ത്യയിലെ എല്ലാ പെട്രോൾ പമ്പുകളിലും 1% ഇന്ധന സർചാർജ് ഇളവ്
6. വാർഷിക ഫീസ് ഇല്ല എന്നതും നേട്ടമാണ്.
2. മിന്ത്ര കൊട്ടക് ക്രെഡിറ്റ് കാർഡ്
നേട്ടങ്ങൾ
1. ആദ്യ 30 ദിവസത്തിനുള്ളിൽ 500 രൂപ ചിലവഴിക്കുമ്പോൾ 500 രൂപയുടെ മിന്ത്ര വൗച്ചർ
2. കോംപ്ലിമെൻ്ററി മിന്ത്ര ഇൻസൈഡർ അംഗത്വം
3. മിന്ത്രയിലെ ഓരോ 750 രൂപയുടെ ഇടപാടിനും 7.5 ശതമാനം വരെ കിഴിവ്
4. സ്വിഗ്ഗി, സ്വിഗ്ഗി ഇൻസ്റ്റമാർട്ട്, പിവിആർ തുടങ്ങിയവയിൽ പ്രതിമാസം 1000 രൂപ ചിലവഴിക്കുമ്പോൾ 5 ശതമാനം ക്യാഷ് ബാക്ക്
5. വാടക, വാലറ്റ്, ഇന്ധനം എന്നിവ ഒഴികെയുള്ള മറ്റ് ചെലവുകൾക്ക് 1.25 ശതമാനം ക്യാഷ്ബാക്ക്
6. പ്രതിവർഷം 4 കോംപ്ലിമെൻ്ററി ആഭ്യന്തര എയർപോർട്ട് ലോഞ്ച് പ്രവേശനം
7. നിബന്ധനകൾക്ക് വിധേയമായി 250 രൂപയുടെ 2 കോംപ്ലിമെൻ്ററി പിവിആർ ടിക്കറ്റുകൾ.
3. പിവിആർ ഐനോക്സ് കൊട്ടക് ക്രെഡിറ്റ് കാർഡ്
നേട്ടങ്ങൾ
1. പിവിആർ ഐനോക്സ് തീയറ്ററിൽ നിന്നോ പിവിആർ ഐനോക്സ് ആപ്പിൽ നിന്നോ സിനിമാ ടിക്കറ്റുകൾക്ക് ബുക്ക് ചെയ്യുമ്പോൾ 5 ശതമാനം കിഴിവ്
2. പ്രീമിയം പിവിആർ ഐനോക്സ് സിനിമ ലോഞ്ചുകളിലേക്കുള്ള കോംപ്ലിമെൻ്ററി ആക്സസ്
3. ഒരു ബില്ലിംഗ് സൈക്കിളിൽ 10,000 ചെലവഴിക്കുമ്പോൾ 300 രൂപയുടെ സിനിമാ ടിക്കറ്റ് സൗജന്യമായി നേടാം.
4. സ്വിഗ്ഗി എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് വാർഷിക ഫീസ്
നേട്ടങ്ങൾ
1. 1,999 രൂപയുടെ കാർഡ് ആക്ടിവേഷനിൽ 3 മാസത്തെ സ്വിഗ്ഗി വൺ അംഗത്വം നേടാം
2. പ്രതിമാസം 1500 രൂപ സ്വിഗ്ഗി വഴി ചിലവഴിക്കുമ്പോഘ 10 ശതമാനം ക്യാഷ്ബാക്ക്
3. നിബന്ധനകൾക്ക് വിധേയമായി പ്രതിമാസം 5 ശതമാനം ക്യാഷ് ബാക്ക് നേടാനുള്ള അവസരം.
5. ഇക്സിഗോ എയു ബാങ്ക് ക്രെഡിറ്റ് കാർഡ്
നേട്ടങ്ങൾ
1. പ്രതിമാസം 300 രൂപയുടെ ബസ് ബുക്കിംഗിൽ 10 ശതമാനം വരെ കിഴിവ്
2. ഫ്ലൈറ്റ് ബുക്കിംഗുകൾക്ക് 10% കിഴിവ്
3. 1000 രൂപ വരെയുള്ള ഹോട്ടൽ ബുക്കിംഗുകൾക്ക് 10% കിഴിവ്
4. എല്ലാ വർഷവും 1 കോംപ്ലിമെൻ്ററി ഇൻ്റർനാഷണൽ ലോഞ്ച് പ്രവേശനം
5. എല്ലാ വർഷവും 16 കോംപ്ലിമെൻ്ററി ആഭ്യന്തര എയർപോർട്ട് ലോഞ്ച് പ്രവേശനം
6. നിബന്ധനകൾക്ക് വിധേയമായി 1% ഇന്ധന സർചാർജ് ഇളവ്

6. എയർടെൽ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്
നേട്ടങ്ങൾ
1. എയർടെൽ താങ്ക്സ് ആപ്പ് വഴി എയർടെൽ മൊബൈൽ, ബ്രോഡ്ബാൻഡ്, വൈഫൈ, ഡിടിഎച്ച് ബിൽ പേയ്മെൻ്റുകൾ എന്നിവയിൽ 25% ക്യാഷ്ബാക്ക്
2. എയർടെൽ താങ്ക്സ് ആപ്പ് വഴിയുള്ള യൂട്ടിലിറ്റി ബിൽ പേയ്മെൻ്റുകൾക്ക് 10% ക്യാഷ്ബാക്ക്
3. സ്വിഗ്ഗി, സൊമാറ്റോ, ബിഗ് ബാസ്കറ്റ് എന്നിവയിൽ 10% ക്യാഷ്ബാക്ക്
4. പ്രതിവർഷം 4 കോംപ്ലിമെൻ്ററി ആഭ്യന്തര എയർപോർട്ട് ലോഞ്ച് പ്രവേശനം
5. 1% ഇന്ധന സർചാർജ് ഒഴിവാക്കൽ
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!



Click it and Unblock the Notifications