സ്ഥിര നിക്ഷേപങ്ങൾ നിങ്ങൾക്ക് സാമ്പത്തിക സുരക്ഷ നൽകുന്നു. രാജ്യത്തെ എല്ലാ ബാങ്കുകളും എഫ്ഡി അഥവാ സ്ഥിര നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ പൊതുമേഖലാ ബാങ്കുകളും, സ്വകാര്യ ബാങ്കുകളും നൽകുന്ന എഫ്ഡി നിരക്കുകൾ താരതമ്യേന കുറവാണ്. ആർബിഐ അടിസ്ഥാന പലിശ നിരക്ക് വെട്ടിക്കുറച്ചതോടെയാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചത്. എങ്കിലും നിലവിൽ ഉയർന്ന പലിശ നിരക്കുള്ള സ്ഥിര നിക്ഷേപം വാഗ്ദാനം ചെയ്യുന്നത് ചെറുകിട ധനകാര്യ സ്ഥാപനങ്ങളാണ്.
ഏറ്റവും ഉയർന്ന പലിശ നിരക്കിൽ എഫ്ഡി സ്കീം വാഗ്ദാനം ചെയ്യുന്നത് ഏതെല്ലാം ചെറുകിട ധനകാര്യ സ്ഥാപനങ്ങളാണ്? ഓരോന്നും വിശദമായി അറിയാം. ഏറ്റവും പുതിയ പലിശ നിരക്കും താഴെ കൊടുക്കുന്നു;
ജന സ്‌മോൾ ഫിനാൻസ് ബാങ്ക്
ഈ ചെറുകിട ധനകാര്യ ബാങ്ക് 1 വർഷം മുതൽ 3 വർഷം വരെ കാലാവധിയിൽ വാഗ്ദാനം ചെയ്യുന്ന എഫ്ഡിയിൽ നിക്ഷേപിച്ചാൽ നിങ്ങൾക്ക് 7.77 ശതമാനം പലിശ നിരക്ക് ലഭിക്കും. ഇത് താരതമ്യേന ഉയർന്ന നിരക്കാണ്. ഇവിടെ നിങ്ങൾ 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ വാർഷിക വരുമാനം 7,770 രൂപ ലഭിക്കും.

സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്
ഈ ബാങ്ക് 1-3 വർഷത്തെ കാലാവധിയുള്ള എഫ്ഡിയിൽ നിക്ഷേപിച്ചാൽ നിക്ഷേപകന് ലഭിക്കുന്ന വാർഷിക പലിശ നിരക്ക് 7.75 ശതമാനമാണ്. ഈ സ്ഥിര നിക്ഷേപത്തിൽ 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ വർഷത്തിൽ ലഭിക്കുന്ന പലിശ വരുമാനം 7,750 രൂപയായിരിക്കും.
ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്
ഈ ചെറുകിട ധനകാര്യ ബാങ്കിൽ നിങ്ങൾ 1-3 വർഷം കാലാവധിയുള്ള എഫ്ഡിയിൽ നിക്ഷേപിച്ചാൽ പലിശ നിരക്ക് 7.65 ശതമാനം ലഭിക്കും. അതായത് ഈ സ്കീമിൽ 1 ലക്ഷം നിക്ഷേപിച്ചാൽ വർഷത്തിൽ ലഭിക്കുന്ന പലിശ വരുമാനം 7,872 രൂപയായിരിക്കും.
ഇക്വിറ്റാസ്, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്
ഈ രണ്ട് ധനകാര്യ ബാങ്കുകളും 7.6 ശതമാനം വാർഷിക പലിശ നിരക്ക് നൽകുന്നു. അതിനാൽ ഇവിടെ 1 ലക്ഷം നിക്ഷേപിച്ചാൽ ഒരു വർഷം ലഭിക്കുന്ന പലിശ വരുമാനം 7,819 രൂപയായിരിക്കും.
ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്
1-3 വർഷത്തെ കാലാവധിയുള്ള എഫ്‌ഡികൾക്ക് പ്രതിവർഷം 7.45 ശതമാനം പലിശ നിരക്കാണ് ഈ സ്മാൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഈ സ്കീമിൽ നിങ്ങൾ 1 ലക്ഷം നിക്ഷേപിച്ചാൽ ഒരു വർഷത്തിനുള്ളിൽ 7,450 രൂപ ലഭിക്കും.
എയു സ്മോൾ ഫിനാൻസ് ബാങ്ക്
ഈ ബാങ്ക് 1 മുതൽ 3 വർഷം വരെ വാഗ്ദാനം ചെയ്യുന്ന എഫ്ഡിക്ക് 7.1 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇതിൽ നിങ്ങൾ 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ ഒരു വർഷത്തിൽ 7,100 രൂപ ലഭിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
