ഇന്‍ഷുറന്‍സും ടോപ്പ് അപ്പ് ചെയ്യാമല്ലോ! — കൂടുതല്‍ അറിയാം

ടോപ്പ് അപ്പ് എന്നത് ഇന്നത്തെ തലമുറയ്ക്ക് അപരിചിതമായ ഒരു വാക്കല്ല. നാമേവരും മൊബൈലിലും ടെലിവിഷന്‍ പ്ലാനുകളിലുമൊക്കെ ബാലന്‍സ് കഴിയാറാകുമ്പോള്‍ ടോപ്പ് അപ്പ് റീച്ചാര്‍ജ് ചെയ്യാറുണ്ട്.

ടോപ്പ് അപ്പ് എന്നത് ഇന്നത്തെ തലമുറയ്ക്ക് അപരിചിതമായ ഒരു വാക്കല്ല. നാമേവരും മൊബൈലിലും ടെലിവിഷന്‍ പ്ലാനുകളിലുമൊക്കെ ബാലന്‍സ് കഴിയാറാകുമ്പോള്‍ ടോപ്പ് അപ്പ് റീച്ചാര്‍ജ് ചെയ്യാറുണ്ട്. നമ്മുടെ ഇന്‍ഷുറന്‍സ് പോളിസികളിലും ഇതേ മാതൃകയില്‍ ടോപ്പ് അപ്പ് ചെയ്യാന്‍ ഇപ്പോള്‍ സാധിക്കും. പോളിസി കവറേജ് തുക പര്യാപ്തമാകുന്നില്ല എന്ന സാഹചര്യങ്ങളില്‍ നമ്മുടെ രക്ഷയ്‌ക്കെത്തുവാന്‍ ടോപ്പ് അപ്പ് പോളിസിയ്ക്ക് സാധിക്കും. എന്താണ് ടോപ്പ് അപ്പ് പോളിസി എന്ന് നമുക്ക് നോക്കാം.

ടോപ്പ് അപ്പ് പോളിസി

ടോപ്പ് അപ്പ് പോളിസി

നിലവില്‍ നിങ്ങള്‍ക്ക് ഒരു നിശ്ചിത തുകയുടെ ഇന്‍ഷുറന്‍സ് പോളിസി ഉണ്ട്. അതിനെ ബേസ് പോളിസി എന്ന് പറയാം. 5 ലക്ഷം രൂപയുടെ ബേസ് പോളിസിയാണ് നിങ്ങള്‍ക്കുള്ളത് എന്ന് വിചാരിക്കുക. അപ്രതീക്ഷിതമായി വന്ന ഒരു രോഗത്താല്‍ നിങ്ങള്‍ക്ക് ചികിത്സ തേടേണ്ടി വരികയും ആശുപത്രി വാസം ആവശ്യമായി വരികയും ചെയ്യുന്നു. ആകെ 7 ലക്ഷം രൂപ ചികിത്സയ്ക്കായി ആശുപത്രിയില്‍ ചിലവായി. പക്ഷേ നിങ്ങള്‍ക്ക് പോളിസി തുക 5 ലക്ഷം രൂപ മാത്രമേ ഉള്ളൂ താനും . ഇത്തരം സാഹചര്യങ്ങളിലാണ് ടോപ്പ് അപ്പ് പോളിസിയുടെ പ്രാധാന്യം. അതായത് നിങ്ങളുടെ ബേസ് പോളിസിക്കൊപ്പം മറ്റൊരു ടോപ്പ് അപ്പ് പോളിസി കൂടി നിങ്ങള്‍ എടുത്തിരുന്നുവെങ്കില്‍ ചികിസ്തയ്ക്കായി ചിലവഴിക്കേണ്ടി വന്ന മുഴുവന്‍ തുകയും നിങ്ങള്‍ക്ക് ക്ലെയിം ചെയ്യാന്‍ സാധിച്ചേനെ.

ഡിഡക്ടബിള്‍ തുക

ഡിഡക്ടബിള്‍ തുക

ഇത് എങ്ങനെയാണ് സംഭവിക്കുന്നത് എന്നാണോ ഇപ്പോള്‍ ആലോചിക്കുന്നത്. ടോപ്പ് അപ്പ് പോളിസി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് നമുക്ക് വിശദമായി പരിശോധിക്കാം. ഇവിടെ നിങ്ങള്‍ ചെയ്യേണ്ടത് നിലവിലുള്ള നിങ്ങളുടെ ബേസ് പോളിസിക്കൊപ്പം ഒരു ടോപ്പ് അപ്പ് പോളിസി കൂടി എടുക്കുക എന്നതാണ്. ടോപ്പ് അപ്പ് പോളിസിയില്‍ ഡിഡക്ടബിള്‍ തുകയായി 5 ലക്ഷം രൂപ തെരഞ്ഞെടുക്കുക. ശേഷം ടോപ്പ് അപ്പ് ഇന്‍ഷുറന്‍സ് ആയി രണ്ടോ, അഞ്ചോ ,പത്തോ, ഇരുപതോ ലക്ഷം രൂപ വേറെയും തെരഞ്ഞെടുക്കുക. സാധാരണയായി ഡിഡക്ടബിള്‍ തുകയായി എത്ര രൂപ തെരഞ്ഞെടുക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉപയോക്താക്കളെ അനുവദിക്കാറുണ്ട്.

എത്ര തുക കവറേജ് ലഭിക്കും?

എത്ര തുക കവറേജ് ലഭിക്കും?

ടോപ്പ് അപ്പ് ഇന്‍ഷുറന്‍സ് മുഖേന നിങ്ങള്‍ക്ക് ഒരു രോഗം പിടിപെടുന്ന സാഹചര്യത്തില്‍ ഡിഡക്ടബിള്‍ തുകയ്ക്ക് തുല്യമായ തുക ലഭിക്കുകയില്ല. മറിച്ച് ഡിഡക്ടബിള്‍ തുകയ്ക്ക് മുകളില്‍ വരുന്ന തുക ടോപ്പ് അപ്പ് ഇന്‍ഷുറന്‍സ് പരിധിയില്‍ നിന്നും ലഭിക്കുകയും ചെയ്യും. നേരത്തെ പറഞ്ഞ ഉദാഹരണത്തിലാണെങ്കില്‍ മൊത്തം ചികിത്സാ തുകയായ 7 ലക്ഷം രൂപയില്‍ 5 ലക്ഷം നിങ്ങളുടെ ബേസ് ഇന്‍ഷുറന്‍സ് മുഖേനയും, ബാക്കിയുള്ള 2 ലക്ഷം രൂപ ടോപ് അപ്പ് ഇന്‍ഷുറന്‍സ് മുഖേനയും നിങ്ങള്‍ക്ക് ലഭിക്കും.

ബേസ് പോളിസി ഇല്ലാതെയും ടോപ്പ് അപ്പ് ഇന്‍ഷുറന്‍സ് പോളിസി എടുക്കാം

ബേസ് പോളിസി ഇല്ലാതെയും ടോപ്പ് അപ്പ് ഇന്‍ഷുറന്‍സ് പോളിസി എടുക്കാം

ഇനി ബേസ് പോളിസി ഇല്ലാതെയും നിങ്ങള്‍ക്ക് ടോപ്പ് അപ്പ് ഇന്‍ഷുറന്‍സ് പോളിസി എടുക്കുവാന്‍ സാധിക്കും. അതെങ്ങനെയാണ് ഒരു ഇന്‍ഷുറന്‍സ് പോളിസി ഇല്ലാതെ ടോപ്പ് അപ്പ് പോളിസി എടുക്കുക എന്നായിരിക്കും ഇപ്പോള്‍ മനസ്സില്‍ വരുന്ന സംശയം. എന്റെ കൈയ്യില്‍ കുറച്ച് തുകയുണ്ട്. അതുകൊണ്ട് തന്നെ എന്തെങ്കിലും അസുഖം പിടിപെട്ട് ചികിത്സ നടത്തേണ്ടി വന്നാലും ഒരു അഞ്ച് ലക്ഷം രൂപ വരെയൊക്കെയാണെങ്കില്‍ അത് വഹിക്കാന്‍ എനിക്ക് സാധിക്കും. അതിനായി ഒരു ഇന്‍ഷുറന്‍സ് പോളിസിയുടെ ആവശ്യമില്ല എന്നാണ് നിങ്ങളുടെ തീരുമാനം എന്ന് കരുതുക. 

അധിക തുക ഇന്‍ഷുറന്‍സ് വഴി

അധിക തുക ഇന്‍ഷുറന്‍സ് വഴി

പക്ഷേ ചികിത്സാ തുക 5 ലക്ഷത്തിന് മുകളിലേക്ക് പോയാല്‍ പണി പാളുമെന്നും നിങ്ങള്‍ക്ക് അറിയാം. കാരണം അത്രയും തുക നിങ്ങളുടെ കൈയ്യില്‍ ഇല്ല എന്നത് കൊണ്ട് തന്നെ. അപ്പോള്‍ നിങ്ങള്‍ക്ക് മുന്നിലുള്ള വഴിയാണ് ബേസ് പോളിസി ഇല്ലാതെ ടോപ്പ് അപ്പ് ഇന്‍ഷുറന്‍സ് വാങ്ങിക്കുക എന്നത്. ഡിഡക്ടബിള്‍ തുകയായി 5 ലക്ഷം രൂപ തെരഞ്ഞെടുത്ത് ഒരു ടോപ്പ് അപ്പ് പോളിസി എടുത്താല്‍ ആ തുകയ്ക്ക് മുകളില്‍ വരുന്ന അധിക തുക ഇന്‍ഷുറന്‍സ് കമ്പനി നിങ്ങള്‍ക്ക് നല്‍കും.

പ്രീമിയം തുക

പ്രീമിയം തുക

ഇത്രയും കേട്ടപ്പോള്‍ നിങ്ങളുടെ മനസ്സില്‍ വരുന്ന ഒരു ചോദ്യമുണ്ടാകും. എന്തിനാണ് പോളിസിയ്ക്ക് മേലെ വേറെ ഒരു പോളിസിയൊക്കെ എടുക്കുന്നത്, എല്ലാം ചേര്‍ത്ത് ആ തുകയ്ക്ക് മതിയായ ഒരൊറ്റ് ഇന്‍ഷുറന്‍സ് പോളിസി മാത്രം എടുത്താല്‍ പോരേ എന്നതായിരിക്കും അത്. എന്നാല്‍ അവിടെയും ടോപ്പ് അപ്പ് പോളിസി എടുക്കുന്നത് കൊണ്ട് ഒരു നേട്ടമുണ്ട് അവയുടെ പ്രീമിയം തുക താരതമ്യേന കുറവാണ് എന്നതാണ് ആ നേട്ടം. 

കുറഞ്ഞ പ്രീമിയം

കുറഞ്ഞ പ്രീമിയം

അതായത് 5 ലക്ഷം രൂപയുടെ ബേസ് പോളിസിയ്ക്ക് 15000 രൂപയാണ് പ്രീമിയം വരുന്നതെങ്കില്‍, 5 ലക്ഷം ടോപ് അപ്പ് ഇന്‍ഷുറന്‍സിന്റെ പ്രീമിയം തുക പരമാവധി 2500 രൂപ വരെ മാത്രമേ ഉണ്ടാവുകയുള്ളൂ. ഡിഡക്ടബിള്‍ തുകയ്ക്ക് മുകളിലേക്ക് ചികിത്സാ ചിലവ് വരുവാനുള്ള സാധ്യതകള്‍ താരതമ്യേന കുറവായിരിക്കും. അതുകൊണ്ടു തന്നെ ഇന്‍ഷുറന്‍സ് കമ്പനിയുടെ റിസ്‌കും കുറവാണ്. പ്രീമിയം തുക കുറയുന്നതിനുളള കാരണമാണത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X