പല തരത്തിലുള്ള വായ്പകള്‍ വീട്ടു ബഡ്ജറ്റിനെ പെട്ടെന്ന് താളം തെറ്റിക്കും. ഉയര്‍ന്ന പലിശ നിരക്കുകളുള്ള ക്രെഡിറ്റ് കാര്‍ഡുകളും വ്യക്തിഗത വായ്പ്പകള്‍ക്കുമായി വരുമാനത്തിന്റെ വലിയ വിഹിതം തന്നെ മാറ്റിവയ്ക്കേണ്ടതായി വന്നേക്കാം. ആര്‍ബിഐയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2025 ന്റെ തുടക്കത്തിലെ കണക്കുകള്‍ അനുസരിച്ച് തിരിച്ചടക്കാത്ത പേഴ്സണല്‍ ലോണുകളുടെ മൂല്യം 37 ലക്ഷം കോടി രൂപ കടന്നിരിക്കുകയാണ്. അതേ സമയം ക്രെഡിറ്റ് കാര്‍ഡ് വായ്പ വര്‍ഷാവര്‍ഷം 28 ശതമാനം വളരുകയും ചെയ്യുന്നു.
എന്നാല്‍ ഇന്ത്യന്‍ കുടുംബങ്ങളില്‍ ആകെ 10 ലക്ഷം കോടി രൂപയുടെ സ്വര്‍ണം വെറുതേ കിടക്കുകയാണെന്നതാണ് യാഥാര്‍ത്ഥ്യം. കുറഞ്ഞ നിരക്കില്‍ വായ്പ ലഭിക്കുവാനുള്ള എളുപ്പ മാര്‍ഗമാണ് സ്വര്‍ണം. വെറുതേ വീട്ടില്‍ വച്ചിരിക്കുന്ന സ്വര്‍ണം വായ്പ ലഭിക്കുന്നതിനുള്ള മാര്‍ഗമാണെന്ന് പലരും ആലോചിക്കുന്നില്ല. പല തരത്തിലുള്ള വായ്പകളാല്‍ തിരിച്ചടവില്‍ പ്രയാസം അനുഭവിക്കുന്ന എല്ലാവര്ക്കും ആ വായ്പകളെയെല്ലാം ഒരൊറ്റ സ്വര്‍ണ വായ്പയിലേക്ക് കണ്‍സോളിഡേറ്റ് ചെയ്യാവുന്നതാണ്. തിരിച്ചടിവിന് പ്രയാസങ്ങളില്ലാത്ത ഒരൊറ്റ വായ്പ. പലിശ നിരക്കോ വെറും 10.9 ശതമാനം മുതല്‍.

സ്വര്‍ണ വായ്പ ലളിതമാണ്. നിങ്ങളുടെ പക്കലുള്ള സ്വര്‍ണാഭരണങ്ങള്‍ ഈട് നല്കിയാല് ഇടനടി പണം ലഭിക്കും. പലിശ സഹിതം തുക തിരിച്ചടക്കുമ്പോള്‍ ആ സ്വര്‍ണം തിരികെ ലഭിക്കുകയും ചെയ്യും. എല്‍ടിവി നിരക്കാണ് ഈടിന്മേല് എത്ര തുക ലഭിക്കും എന്ന് നിശ്ചയിക്കുന്നത്. നിലവില്‍ ഇത് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 75 ശതമാനവും ബാങ്കുകള്‍ക്ക് 85 ശതമാനം വരെയുമാണ്.
ഗോള്‍ഡ് ലോണ്‍ ഉപയോഗിച്ചുകൊണ്ട് ഡെബ്റ്റ് കണ്സോളിഡേഷന് ചെയ്യുന്നത് നിങ്ങളുടെ സാമ്പത്തിക സമ്മര്‍ദ്ദം കുറയ്ക്കുവാനും പലിശ ലാഭിക്കുവാനും ലളിതമായ രീതിയിലുള്ള തിരിച്ചടവിനും സഹായിക്കും. എങ്ങനെയാണ് ഈ ഡെബ്റ്റ് കണ്സോളിഡേഷന് ചെയ്യുന്നതെന്ന് നമുക്ക് നോക്കാം.
ആദ്യമായി നിലവില്‍ നിങ്ങള്‍ക്കുള്ള എല്ലാ വായ്പകളും ലിസ്റ്റ് ചെയ്യണം. ക്രെഡിറ്റ് കാര്‍ഡുകള്‍, പേഴ്സണല്‍ ലോണുകള്‍, ഇഎംഐകള്‍ തുടങ്ങി എല്ലാ വായ്പകളും ഇതില്‍ ഉള്‍പ്പെടുത്തണം. ശേഷം ഇവയില്‍ ശേഷിക്കുന്ന തിരിച്ചടവ് തുക, പലിശ നിരക്ക്, മന്ത്ലി ഔട്ട്ഫ്ളോ എന്നിവ കണക്കാക്കാം. എത്രത്തോളം തുക കണ്‍സോളിഡേറ്റ് ചെയ്യണമെന്ന് ഇത് നിങ്ങളെ സഹായിക്കും.
രണ്ടാം ഘട്ടമായി ഈട് നല്‍കുന്നതിനായി നിങ്ങളുടെ പക്കലുള്ള സ്വര്‍ണത്തിന്റെ ഭാരവും പ്യൂരിറ്റിയും കണക്കാക്കണം. ശേഷം ഏതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ ചെന്ന് വായ്പയ്ക്കായി അപേക്ഷിക്കാം. ഗോള്‍ഡ് ലോണ്‍ വഴി ലഭിച്ചിരിക്കുന്ന തുക ഉപയോഗിച്ച് ഉടനടി ബാക്കി വായ്പകളുടേയും തിരിച്ചടവ് നടത്തി അവ ക്ലോസ് ചെയ്യാം.
10 മുതല്‍ 16 ശതമാനം വരെയാണ് സ്വര്‍ണ വായ്പകളുടെ പലിശ നിരക്ക്. മറ്റ് അണ്‍സെക്യേഡ് വായ്പകളേക്കാള്‍ നിരക്ക് കുറവാണിത്. ഇതുവഴി പലിശയിനത്തിലുള്ള തിരിച്ചടവില്‍ കുറവു വരുത്തുവാന്‍ ഗോള്‍ഡ് ലോണ്‍ ഉപയോഗപ്പെടുത്തിയുള്ള ഡെബ്റ്റ് കണ്‍സോളിഡേഷനില്‍ സാധിക്കും. പല മറ്റ് അണ്‍സെക്യേഡ് വായ്പകള്‍ ക്ലോസ് ചെയ്യുന്നത് നിങ്ങളുടെ ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോയില്‍ കുറവ് വരുത്തും.
സിബില്‍ സ്കോറിലെ നിര്‍ണായക ഘടകമാണിത്. ഗോള്‍ഡ് ലോണ്‍ കൃത്യമായി തിരിച്ചടക്കുന്നതിലൂടെ നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈല്‍ മെച്ചപ്പെടുകയും ചെയ്യും. വില്‍ക്കാതെ, ഈട് നല്‍കുക മാത്രം ചെയ്യുന്നതിനാല്‍ ഇവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ സ്വര്‍ണം നഷ്ടപ്പെടുന്നുമില്ല. ഏറ്റവും വേഗത്തില്‍ ലഭ്യമാകുന്ന വായ്പയാണ് ഗോള്‍ഡ് ലോണ്‍. മണിക്കൂറുകള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് പണം ലഭ്യമാകും.
തിരിച്ചടവിനുള്ള സാമ്പത്തിക സ്ഥിതിയനുസരിച്ച് വായ്പാ കാലയളവും തെരഞ്ഞെടുക്കാം. ഹ്രസ്വ കാലയളവില്‍ ഇഎംഐ തുക കൂടുതലായിരിക്കുമെങ്കിലും പലിശ ഇനത്തില്‍ ലാഭിക്കുവാന്‍ സാധിക്കും. ദീര്‍ഘകാലയളവില്‍ ഇഎംഐ തുക കുറവായിരിക്കും. നിങ്ങളുടെ വരുമാന സ്ഥിരതയും തിരിച്ചടവ് ശേഷിയും അനുസരിച്ച് അനുസോയജ്യമായത് തെരഞ്ഞെടുക്കാം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications