കോവിഡ് രോഗ വ്യാപനം രാജ്യാതിര്‍ത്തികള്‍ അടയ്ക്കുന്നതിനും രാജ്യാന്തര വിമാന സേവനങ്ങള്‍ തടസ്സപ്പെടുന്നതിനും കാരണമായിരുന്നത്. ആഗോളതലത്തില്‍ ലക്ഷോപലക്ഷം പേരുടെ യാത്രാ പദ്ധതികളാണ് ഇതോടെ താറുമാറായത്.
കോവിഡ് രോഗ വ്യാപനം രാജ്യാതിര്‍ത്തികള്‍ അടയ്ക്കുന്നതിനും രാജ്യാന്തര വിമാന സേവനങ്ങള്‍ തടസ്സപ്പെടുന്നതിനും കാരണമായിരുന്നത്. ആഗോളതലത്തില്‍ ലക്ഷോപലക്ഷം പേരുടെ യാത്രാ പദ്ധതികളാണ് ഇതോടെ താറുമാറായത്. എന്നാല്‍ എല്ലാവരും ആ സാഹചര്യവുമായി പതുക്കെ പൊരുത്തപ്പെട്ടു വരികയും തങ്ങളുടെ അവധിക്കാല പ്ലാനുകള്‍ അതനുസരിച്ച് ആസൂത്രണം ചെയ്യുകയും ചെയ്തു.

നിലവില്‍ ഇന്ത്യക്കാര്‍ക്ക് വിദേശത്ത് അവധിക്കാലം ആഘോഷിക്കുവാന്‍ സാധിക്കുന്ന ഏറ്റവും മികച്ച രണ്ട് രാജ്യങ്ങള്‍ മാലിദ്വീപുകളും ദുബായുമാണ്. അതേ സമയം ഇന്ത്യക്കാരുടെ ഇഷ്ട രാജ്യങ്ങളായ ജപ്പാന്, സൗത്ത് ആഫ്രിക്ക എന്നിവയും വൈകാതെ തന്നെ ഇന്ത്യന്‍ വിനോദ സഞ്ചാരികളെ സ്വീകരിച്ചു തുടങ്ങും. ദൂരക്കുറവും നേരിട്ടുള്ള ഫ്ലൈറ്റുകളുടെ ലഭ്യതയുമാണ് ദുബായും മാലിദ്വീുകളും ഇന്ത്യന്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട യാത്രാ ലക്ഷ്യമായി മാറുവാന്‍ കാരണം. എന്നാല്‍ വിദേശത്ത് അവധിക്കാലം ആഘോഷിക്കാന്‍ പദ്ധതിയിടുന്നവര്‍ നിര്‍ബന്ധമായും ഓര്‍ക്കേണ്ട കാര്യമാണ് യാത്രാ ഇന്‍ഷുറന്‍സ്.
കോവിഡ് 19 മായി ബന്ധപ്പെട്ടോ മറ്റേതെങ്കിലും ആരോഗ്യ ആത്യാഹിതം സംഭവിച്ചാലോ ഉള്ള പരിരക്ഷയ്ക്ക് വേണ്ടിയാണ് കോവിഡ് 19, മറ്റ് മെഡിക്കല്‍ എമര്‍ജന്‍സീസ് കവറേജുകള്‍ എടുക്കുന്നത്. നിങ്ങള്‍ സന്ദര്‍ശിക്കാനിരിക്കുന്ന രാജ്യത്ത് വച്ച് നിങ്ങള്‍ക്ക് ആശുപത്രി വാസം വേണ്ടി വന്നാല്‍ അതിനുള്ള പരിരക്ഷയാണ് ഇതിലൂടെ ലഭിക്കുക. പരമാവധി പരിരക്ഷ ഉറപ്പു നല്കുന്ന ട്രാവല്‍ പോളിസി തന്നെ വാങ്ങികകുവാന് ശ്രദ്ധിക്കേണ്ടതാണ്.എന്തെന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഇന്ത്യയിലേതിനേക്കാള്‍ ആശുപത്രി ചികിത്സാ ചിലവുകള്‍ ഏറെ ഉയര്‍ന്നതാണ്.
കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ തന്നെ എന്തെങ്കിലും മെഡിക്കല്‍ എമര്‍ജന്‍സി കൊണ്ടോ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടതിനാലോ നിങ്ങളുടെ യാത്ര മുടങ്ങേണ്ടുന്ന ഒരു സാഹചര്യം ഉണ്ടാകുവാനുള്ള സാധ്യതകളും ഏറെയാണ്. അത്തരം സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഇന്‍ഷുറന്‍സ് കമ്പനി ക്യാന്സലേഷന് ചാര്‍ജുകള്‍ നിങ്ങള്‍ക്ക് തിരികെ തരുന്നതായിരിക്കും.
സാധാരണ ഗതിയില്‍ നിങ്ങളുടെ ബാഗേജുകള്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ നിങ്ങളുടെ എയര്‍ലൈന്‍ കമ്പനിയാണ് അതിന് നഷ്ടപരിഹാരം നല്‍കുക. എങ്കിലും കമ്പനി നല്കുന്ന പരിക്ഷയ്ക്ക് പരിമിതിയുണ്ടാകും. എന്നാല്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് വഴി നിങ്ങളുടെ ബാഗേജുകള്‍ക്കും മതിയായ സുരക്ഷ ലഭിക്കും. എയര്‍ലൈന്‍ നല്കുന്നതിനേക്കാള് ഏറെ ഉയര്‍ന്ന തുകയായിരിക്കും തീര്‍ച്ചയായും ഇത്. പാസ്പോര്‍ട്ട്, വിസ തുടങ്ങിയ പ്രധാന രേഖകള്‍ക്കും ഇതുവഴി കവറേജ് ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
