യാത്രകൾ ഇഷ്ടപ്പെടാത്തവർ ആരുണ്ട്? പലരും സാമ്പത്തിക പ്രതിസന്ധികൾ മൂലം പല സ്വപ്ന യാത്രകളും നിർത്തി വെച്ചതായിരിക്കും. നിങ്ങളുടെ ബജറ്റിനുള്ളിൽ തന്നെ ഒരു കിടിലൻ വിദേശ യാത്ര പോവാൻ സാധിച്ചാൽ അതൊരു സുവർണാവസരമല്ലേ? വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന ക്രെഡിറ്റ് കാർഡുകൾ നിങ്ങൾക്ക് മികച്ച ഓഫറുകളിലൂടെ യാത്രകൾ നടത്താൻ അവസരം നൽകും. അത്തരത്തിൽ കിടിലൻ ഓഫറുകൾ വാഗ്ദാനം ചെയ്യുന്ന ചില ക്രെഡിറ്റ് കാർഡുകൾ അറിയാം;
1. ഐസിഐസിഐ ബാങ്ക് MakeMyTrip ക്രെഡിറ്റ് കാർഡ് : 999 രൂപയും ജിഎസ്ടിയുമാണ് ഈ ക്രെഡിറ്റ് കാർഡിൻ്റെ ജോയിനിംഗ് ഫീസ്. ഈ തുക അടച്ചാൽ നിങ്ങൾക്ക് 1,000 രൂപയുടെ MakeMyTrip വൗച്ചർ ലഭിക്കും. ഇതിന് 1 വർഷത്തെ കാലാവധിയും ഉറപ്പാക്കാം. EaseMyTrip വഴി നിങ്ങൾക്ക് വിമാന ടിക്കറ്റ് ബുക്കിംഗുകളിൽ 10% ഇൻസ്റ്റൻ്റ് കിഴിവും, ഹോട്ടൽ ബുക്കിംഗുകളിൽ 20% ഇൻസ്റ്റൻ്റ് കിഴിവും ലഭിക്കും.
2. AU സ്മോൾ ഫിനാൻസ് ബാങ്ക് ഇക്സിഗോ ക്രെഡിറ്റ് കാർഡ് : ഈ ക്രെഡിറ്റ് കാർഡിൻ്റെ ജോയിനിംഗ് ഫീസും, വാർഷിക ഫീസും 999 രൂപ+ ജിഎസ്ടിയാണ്. ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഇക്സിഗോ ആപ്പ്/വെബ്‌സൈറ്റ് വഴി വിമാന ടിക്കറ്റ് ബുക്കിംഗുകൾക്കും ഹോട്ടൽ ബുക്കിംഗുകൾക്കും 10% കിഴിവ് സ്വന്തമാക്കാം.

3. എച്ച്ഡിഎഫ്സി ബാങ്ക് 6E റിവാർഡ്സ് XL ഇൻഡിഗോ ക്രെഡിറ്റ് കാർഡ് : നിങ്ങൾക്ക് വെബ്‌സൈറ്റ്/ആപ്പ് വഴി ഇൻഡിഗോ ഫ്ലൈറ്റ് ബുക്ക് ചെയ്യുമ്പോൾ 6E റിവാർഡ് ലഭിക്കുന്നു. പ്രതിവർഷം 5,000 രൂപ വരെ വിലയുള്ള സൗജന്യ Accor ഹോട്ടൽ സ്റ്റേ വൗച്ചറും ഈ ക്രെഡിറ്റ് കാർഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ കാർഡിന്റെ ജോയിനിംഗ് ഫീസ് 1,500 രൂപയും ജിഎസ്ടിയുമാണ്.
4. അമേരിക്കൻ എക്സ്പ്രസ് പ്ലാറ്റിനം ട്രാവൽ ക്രെഡിറ്റ് കാർഡ് : ഈ കാർഡിൻ്റെ ജോയിനിംഗ് ഫീസ് 3,500 + ജിഎസ്ടിയാണ്. നിങ്ങൾ ഒരു വർഷത്തിൽ 1.9 ലക്ഷം ചെലവഴിച്ചാൽ പ്ലാറ്റിനം ട്രാവൽ കളക്ഷനിലോ അമേക്സ് ട്രാവൽ ഓൺലൈനിലോ 15,000 അംഗത്വ റിവാർഡ് പോയിന്റുകൾ റിഡീം ചെയ്യാം. 4 ലക്ഷം ചെലവഴിക്കുമ്പോൾ, നിങ്ങൾക്ക് 25,000 അംഗത്വ റിവാർഡ് പോയിന്റുകൾ കൂടി ലഭിക്കും.
5. ആക്സിസ് ബാങ്ക് അറ്റ്ലസ് ക്രെഡിറ്റ് കാർഡ് : ഈ കാർഡ് ഉടമകൾക്ക് ട്രാവൽ എഡ്ജ് പോർട്ടൽ വഴിയുള്ള ഫ്ലൈറ്റ് ബുക്കിംഗുകളിൽ 100 രൂപക്ക് 5 EDGE മൈൽ ലഭിക്കും. ട്രാവൽ എഡ്ജ് വഴിയുള്ള ഹോട്ടൽ ബുക്കിംഗുകളിൽ 100 രൂപക്ക് 2.5 EDGE മൈലും ഉറപ്പാക്കാം. ഈ ക്രെഡിറ്റ് കാർഡിന്റെ ജോയിനിംഗ് ഫീസ് 5,000 രൂപയാണ്.
ഈ 5 ക്രെഡിറ്റ് കാർഡുകളും യാത്രകൾക്ക് ഉപയോഗിക്കാവുന്ന കിടിലൻ കാർഡുകളാണ്. മികച്ച ഓഫറുകളും സാമ്പത്തിക നേട്ടവും ഉറപ്പാക്കാൻ ഈ കാർഡുകളിലൂടെ സാധിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications