ചെറിയ തുക നിക്ഷേപിച്ചുകൊണ്ട് വലിയൊരു ലാഭം നേടാൻ വേണ്ടി മനുഷ്യനെ സഹായിക്കുന്ന ഏറ്റവും മികച്ച നൂതന സമ്പാദ്യം ഒന്നാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ അഥവാ എസ്ഐപികൾ. ഏറ്റവും കുറഞ്ഞ നിരക്കിൽ തന്നെ നിക്ഷേപിക്കാം എന്നുള്ളതുകൊണ്ടുതന്നെ എസ്ഐപികൾ എല്ലാവർക്കും ഒരുപോലെ ഉപകാരപ്രദമാണ്.
എത്രകാലത്തേക്ക് കൂടുതൽ നിക്ഷേപിക്കുന്നു അത്രയും തന്നെ മികച്ച വരുമാനം എസ്ഐപികൾ തരുമെന്ന് അതിന്റെ ചരിത്രം വിശേഷിപ്പിക്കുന്നു. അതുകൊണ്ടുതന്നെ മൂന്ന് തരം എസ്ഐപികളും, വ്യത്യസ്തമായ വർഷങ്ങളിൽ നൽകുന്ന പലിശ നിരക്കുകളും ഇവിടെ ഉദാഹരണമായി നൽകുന്നു. അതിൽ നിന്ന് നിങ്ങൾക്ക് മികച്ച തിരഞ്ഞെടുക്കാനും അതുവഴി നിങ്ങളുടെ സമ്പത്ത് ഉയർത്താൻ സാധിക്കും.
എത്ര തുക നിക്ഷേപിക്കുന്നു എന്നതിലല്ല എത്രകാലം അത് നിക്ഷേപിക്കുന്നു എന്നതിലാണ് എസ്ഐപിയുടെ ലാഭം ഇരിക്കുന്നത്. അതുകൊണ്ടുതന്നെ, '11111, 22,222, 33,333', 'ഈ ഏയ്ഞ്ചൽ തുകകൾ വ്യത്യസ്ത വർഷങ്ങളിലേക്ക് നിക്ഷേപിക്കുമ്പോൾ ലഭിക്കുന്ന ലാഭം എത്രയാണെന്ന് നമുക്ക് മനസ്സിലാക്കാം.
30 വർഷം × ₹11,111 (₹3.92 കോടി)
*നിങ്ങൾക്ക് പ്രതിമാസം ₹11,111 നിക്ഷേപിക്കാൻ കഴിയുമോ? എങ്കിൽ 30 വർഷത്തിന് ശേഷം നിങ്ങൾക്ക് ലഭിക്കുക ₹3.92 കോടി!
*മൊത്ത നിക്ഷേപം: ₹40,00,000
*ലാഭം: ₹3.52 കോടി
*മൊത്ത ലാഭം: ₹3.92 കോടി
20 വർഷം × ₹22,222 (₹2.22 കോടി)
*ഇതിൽ നിങ്ങൾക്ക് കൂടുതൽ തുക നിക്ഷേപിക്കേണ്ടിവരും, പക്ഷേ സമയം കുറവാണ്.
*മൊത്ത നിക്ഷേപം: ₹53.33 ലക്ഷം
*ലാഭം: ₹1.69 കോടി
*മൊത്ത ലാഭം: ₹2.22 കോടി
10 വർഷം × ₹33,333 (₹77.45 ലക്ഷം)
ഇവിടെ നിങ്ങൾ വലിയ തുക നിക്ഷേപിക്കുന്നു, പക്ഷേ സമയം വളരെ കുറവാണ്.
*മൊത്ത നിക്ഷേപം: ₹40 ലക്ഷം
ലാഭം: ₹37.45 ലക്ഷം
മൊത്ത ലാഭം: ₹77.45 ലക്ഷം

ഇതിൽ വ്യക്തമായൊരു കാഴ്‌ച കിട്ടുന്നുണ്ട് കൂടുതൽ തുക നിക്ഷേപിച്ചാലും, കുറച്ച് കാലം കാത്തിരുന്നാൽ കംപൗണ്ടിങ് ശക്തമായി പ്രവർത്തിക്കില്ല. അതുകൊണ്ടുതന്നെ കൂടുതൽ കാലം കാത്തിരുന്നുകൊണ്ട് മികച്ച സമ്പാദ്യം നേടുന്നതാണ് എസ്ഐപി ഉചിതമായ തീരുമാനം.
ചുരുക്കത്തിൽ പറയുമ്പോൾ
*വളരെ കുറച്ച് തുകയായാലും, കാലയളവ് നീണ്ടാൽ, ഫലം വലിയതാകും.
*വേറെ ആർക്കും കാണാനാവാത്ത ധനസമൃദ്ധി, നിങ്ങളുടെ സമയപൂർവമായ നിക്ഷേപത്തിന്റെ ഫലമായി വരാം.
*കാലവും കോംപൗണ്ടിംഗും ചേർന്നാൽ അതൊരു സാമ്പത്തിക വിപ്ലവമാണ്.
ഒരു വർഷം കിട്ടുന്ന ലാഭം, അടുത്ത വർഷം പ്രിൻസിപ്പൽ തുകയോട് ചേരുകയും, അങ്ങനെ അതിന് വീണ്ടും ലാഭം കണക്കാക്കപ്പെടുകയും ചെയ്യുന്നു. ഇതിനെയാണ് "റിട്ടേൺ ഓൺ റിട്ടേൺ എന്ന് പറയപ്പെടുന്നത്. വർഷങ്ങൾക്ക് ശേഷം, അത് സൂക്ഷ്മമായി വലിയ തുകയായി മാറുന്നു.
ഇതിൽ നിന്നുള്ള വലിയ പാഠം:
*കോമ്പൗണ്ടിങ്ങിന് ഒന്നേൊരു ഉപാധി: സമയം
*നിങ്ങൾ കൂടുതൽ കാത്തിരിക്കുമ്പോൾ, അതിന് കൂടുതൽ വളരാൻ അവസരം ലഭിക്കും
*അവസാനവർഷങ്ങളിലാണ് അതിന്റെ യഥാർത്ഥ മാജിക് പ്രകടമാകുന്നത്
*അതിനാൽ തുടക്കം തന്നെ തീരുമാനിക്കുക, കൂടുതൽ കാത്തിരിക്കാനുള്ള സമയമുണ്ടാകും.
ക്ഷമ എന്ന മരുന്ന്
സത്യത്തിൽ എസ്ഐപിയിൽ ഇടിവുകൾ ഉണ്ടാകുമ്പോഴും അല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യം വരുമ്പോഴോ പെട്ടെന്ന് എസ്ഐപിയിൽ നിന്ന് പണം എടുക്കുന്നത് ലാഭം കുറയ്ക്കും. നാളുകൾ കൂടുമ്പോഴാണ് എസ് ഐ പി ലാഭം തരുന്നത്. അതുകൊണ്ട് തന്നെ കാത്തിരിക്കാനുള്ള ക്ഷമ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
ഇപ്പോൾ തന്നെ ഒരു എസ് ഐ പി തുടങ്ങൂ...നിങ്ങളുടെ ഭാവിയ്ക്കായി!
ശ്രദ്ധിക്കുക: എസ് സി പികൾ മാർക്കറ്റുമായി ബന്ധപ്പെട്ട് നിൽക്കുന്നത് കൊണ്ട് തന്നെ ലാഭ നഷ്ടങ്ങൾ സ്വഭാവികമാണ്. അറിഞ്ഞു പ്രവർത്തിക്കുക. അല്ലെങ്കിൽ വിദഗ്ധരുടെ അഭിപ്രായം തേടുക.
More From GoodReturns

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications