നിങ്ങളുടെ ഭാവിക്കായി ഒരു സമ്പാദ്യം ഉണ്ടാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, നിരവധി മികച്ച നിക്ഷേപ പദ്ധതികൾ ഇപ്പോൾ നിലവിലുണ്ട്. എന്നാൽ സുരക്ഷയുടെയും വിശ്വാസത്തിന്റെയും കാര്യം എടുത്തുനോക്കുമ്പോൾ, പോസ്റ്റ് ഓഫീസ് സേവിംഗ്സ് പദ്ധതി നിക്ഷേപത്തിനുള്ള ഏറ്റവും നല്ല തിരഞ്ഞെടുപ്പായിരിക്കും. കാരണം പോസ്റ്റ് ഓഫീസിന്റെ എല്ലാ പദ്ധതികളും നടത്തിവരുന്നത് ഗവണ്മെന്റാണ്. അതുകൊണ്ട് തന്നെ സുരക്ഷിതമായ നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നു. അതിനാൽ പോസ്റ്റ് ഓഫീസിൽ നിക്ഷേപിക്കുന്നതിൽ റിസ്ക് ഇല്ല. പോസ്റ്റ് ഓഫീസ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഈ പദ്ധതിയിൽ നിക്ഷേപിക്കുന്നതിലൂടെ, ലക്ഷങ്ങൾ വരുമാനമുണ്ടാക്കാൻ നിങ്ങൾക്ക് സാധിക്കും.
ഓണം ആഘോഷിക്കാൻ കയ്യിൽ പണമില്ലേ, 1 ലക്ഷം രൂപ ഗൂഗിൽ പേ നൽകും, എങ്ങനെ എന്ന് വിശദമായി അറിയാം
ഇന്ന് രാജ്യത്ത് ഏറ്റവും പ്രചാരമുള്ള സമ്പാദ്യ പദ്ധതിയാണ് പോസ്റ്റ് ഓഫീസിന്റെ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്. അതിൽ നിങ്ങൾക്ക് ഒരു നിശ്ചിത തുക മൊത്തമായി നിക്ഷേപിച്ച്, കാലാവധി പൂർത്തിയാകുമ്പോൾ ലക്ഷങ്ങളുടെ വരുമാനം നേടാൻ സാധിക്കുന്നു. 5 വർഷത്തെ കാലയളവിലാണ് പദ്ധതിയിൽ നിക്ഷേപം നടത്താൻ സാധിക്കുക. അതിൽ മികച്ച റിട്ടേണുകളോടൊപ്പം മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നു. 5 വർഷത്തെ നിക്ഷേപത്തിൽ 7.7 ശതമാനം വാർഷിക പലിശയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. പദ്ധതിയിൽ ഏറ്റവും കുറഞ്ഞത് 1,000 രൂപയിൽ നിങ്ങൾക്ക് നിക്ഷേപം ആരംഭിക്കാൻ സാധിക്കും. എങ്കിലും, പരമാവധി നിക്ഷേപതുകയ്ക്ക് പരിധിയില്ല. അതുകൊണ്ട് തന്നെ നിങ്ങൾക്ക് എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാവുന്നതാണ്.

രാജ്യത്തെ ഏതൊരു വ്യക്തിക്കും പോസ്റ്റ് ഓഫീസിന്റെ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് പദ്ധതിയിൽ നിക്ഷേപിക്കാം. ഈ പദ്ധതിക്ക് കീഴിൽ നിങ്ങൾക്ക് സിംഗിൾ അക്കൗണ്ടായും ജോയിന്റ് അക്കൗണ്ടായും നിക്ഷേപം ആരംഭിക്കാൻ സാധിക്കും. പദ്ധതിക്ക് ആദായനികുതി സെക്ഷൻ 80സി പ്രകാരം നികുതി ഇളവും ലഭിക്കുന്നു. അതുകൊണ്ട് തന്നെ സുരക്ഷിതമായൊരു നിക്ഷേപത്തോടൊപ്പം നിങ്ങൾക്ക് മികച്ച വരുമാനവും ലഭിക്കുന്നു. മാത്രമല്ല, ഈ പദ്ധതി ഒരു നിശ്ചിത പ്രായപരിധി നിബന്ധന വെക്കുന്നില്ല. അതുകൊണ്ട് തന്നെ പ്രായപൂർത്തിയാകാത്തവർക്കും പദ്ധതിയിൽ നിക്ഷേപം നടത്താൻ സാധിക്കുന്നു.
ഈ പദ്ധതിക്ക് കീഴിൽ 6.50 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ എത്ര വരുമാനം ലഭിക്കുമെന്ന് നോക്കാം.
നിങ്ങൾ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് പദ്ധതിക്ക് കീഴിൽ 6.50 ലക്ഷം രൂപ 5 വർഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കിൽ, 7.7 ശതമാനം നിരക്കിൽ പലിശയിൽ നിന്ന് മാത്രം 2,91,872 രൂപ ലഭിക്കും. നിങ്ങളുടെ നിക്ഷേപതുകയും കൂടി ഉൾപ്പെടുമ്പോൾ, നിങ്ങൾക്ക് ആകെ 9,41,872 രൂപ റിട്ടേൺ ലഭിക്കുന്നതാണ്. സെക്ഷൻ 80സി പ്രകാരം ഇളവുകളുള്ളത് കൊണ്ട് തന്നെ ഈ തുക നികുതിയില്ലാത്തതാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
