അപ്രതീക്ഷിത സാമ്പത്തിക ആവശ്യങ്ങൾ വരുമ്പോൾ ആളുകൾ വായ്പകളെയാണ് ആശ്രയിക്കാറ്. നിമിഷങ്ങൾക്കുള്ളിൽ പണം ഉറപ്പാക്കാം എന്നതാണ് അതിൻ്റെ കാരണം. പക്ഷേ ഉയർന്ന പലിശ നൽകേണ്ടി വരുന്നു. അതായത് നിങ്ങൾ എടുക്കുന്ന വായ്പയേക്കാൾ ഇരട്ടി പലിശ നൽകേണ്ടി വരുമെന്ന് അർത്ഥം. എന്നാൽ ബാങ്ക് വായ്പകളിൽ നിന്നും വ്യത്യസ്തമായി കെ.എസ്.എഫ്.ഇ വായ്പ നൽകുന്നുണ്ട്. ഇത് വ്യാപകമായി പലർക്കും അറിയില്ല എന്നതാണ് സത്യം.
കെ.എസ്.എഫ്.ഇ ഒരു സുരക്ഷിതമായ നിക്ഷേപ മാർഗമാണ്. കെ.എസ്.എഫ്.ഇ ഒരു ചിട്ടക്കമ്പനിയെന്ന നിലയിലാണ് പൊതുവേ അറിയപ്പെടുന്നത്. എന്നാൽ നിരവധി നിക്ഷേപ ഓപ്ഷനുകളും വായ്പാ മാർഗങ്ങളും കെ.എസ്.എഫ്.ഇ വാഗ്ദാനം ചെയ്യുന്നുണ്ട്. കെ.എസ്.എഫ്.ഇ ചിട്ടിയിൽ നിക്ഷേപിക്കുന്ന ഒരു വ്യക്തിക്ക് അത്യാവശ്യ ഘട്ടങ്ങളിൽ വായ്പ എടുക്കാം. ചിട്ടിയിൽ നിന്നും എങ്ങനെ വായ്പ എടുക്കാം?
100 മാസം വരെയാണ് സാധാരണയായി കെ.എസ്.എഫ്.ഇ ചിട്ടികളുടെ കാലാവധിയുള്ളത്. ഇത്രയും വലിയ കാലാവധിയുള്ള ചിട്ടിയിലെ അംഗങ്ങൾക്ക് അവരുടെ ആവശ്യത്തിന് അനുസരിച്ച് പണം ലഭിക്കണമെന്നില്ല. അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ വായ്പ എടുക്കാം.
കെ.എസ്.എഫ്.ഇ ചിട്ടി വായ്പകൾ....
പാസ്ബുക്ക് ലോൺ, ന്യൂ ചിട്ടി ലോൺ തുടങ്ങിയ രണ്ട് വായ്പാ മാർഗങ്ങളാണ് ചിട്ടിയിലൂടെ ലഭിക്കുന്നത്. സാധാരണ ബാങ്ക് വായ്പകൾക്ക് സെക്യൂരിറ്റിയായി വസ്തു, സ്വർണം തുടങ്ങിയവ ഹാജരാക്കണം. എന്നാൽ കെ.എസ്.എഫ്.ഇ ചിട്ടിയിൽ നിന്നും വായ്പ എടുക്കാൻ ഇത്തരം ജാമ്യം നൽകേണ്ട. ഈ രണ്ട് വായ്പകളെ കുറിച്ച് വിശദമായി നോക്കാം....

1. പാസ്ബുക്ക് ലോൺ
കെ.എസ്.എഫ്.ഇ ചിട്ടിയിൽ നിന്നും വായ്പ എടുക്കുന്ന മാർഗമാണിത്. നിങ്ങൾ അംഗമായിട്ടുള്ള ചിട്ടിയിൽ നിന്നും വായ്പ എടുക്കാൻ ചിട്ടി പാസ്ബുക്ക് സെക്യൂരിറ്റിയായി നൽകിയാൽ മതി. അതായത് നിങ്ങൾ 100 മാസത്തെ കാലാവധിയുള്ള ഒരു ചിട്ടിയിൽ ചേർന്ന് ഏകദേശം 15 അല്ലെങ്കിൽ 20 മാസത്തോളം പ്രതിമാസ തവണ അടച്ചിട്ടും ലേലത്തിൽ തുക നേടാൻ സാധിച്ചില്ല എന്ന് കരുതുക.
ഇത്തരം സാഹചര്യത്തിൽ 21ാം മാസം നിങ്ങൾക്ക് പണത്തിന് ആവശ്യം വന്നാൽ ഉടൻ തന്നെ പാസ്ബുക്ക് ലോൺ വഴി പണം സ്വന്തമാക്കാം. ഇതുവരെ നിക്ഷേപിച്ച തുകയുടെ 65 ശതമാനത്തോളമാണ് നിങ്ങൾക്ക് വായ്പയായി ലഭിക്കുന്നത്. ഈ വായ്പയ്ക്ക് പ്രതിമാസം 12% പലിശ ഈടാക്കുന്നുണ്ട്. അതിനാൽ നിക്ഷേപം വളരുന്ന ഘട്ടത്തിൽ വായ്പ എടുത്താൽ കൂടുതൽ പണം ഉറപ്പാക്കാം.
ലേലം വിളിക്കാത്തവർക്ക് മാത്രമേ ഈ രീതിയിൽ വായ്പ ലഭിക്കുകയുള്ളൂ. മാത്രമല്ല നിങ്ങൾ എല്ലാ മാസവും മുടങ്ങാതെ തവണകൾ അടക്കുന്നുണ്ടോ എന്നും പരിശോധിക്കും. വായ്പ എടുത്താൽ അധികം താമസിയാതെ ലേലം വിളിച്ചെടുക്കാൻ ശ്രമിക്കണം. അതിനാൽ വായ്പ തിരിച്ചടക്കുന്നതിനിടയിൽ നിങ്ങൾക്ക് ലേലം വിളിച്ച് ചിട്ടിപ്പണം കിട്ടിയാൽ വായ്പ അടച്ചു തീർക്കാൻ സാധിക്കും.
പാസ്ബുക്ക് ലോൺ എടുത്താൽ ചിട്ടിയിലെ തവണയും വായ്പയുടെ തിരിച്ചടവും എല്ലാ മാസവും കൃത്യമായി അടച്ചു തീർക്കേണ്ടി വരും. പ്രതിമാസ തിരിച്ചടവിൽ വീഴ്ച സംഭവിക്കുകയോ വായ്പാ പലിശ അടക്കാതിരിക്കുകയോ ചെയ്താൽ 2% പിഴ ഈടാക്കാനും സാധ്യതയുണ്ട്. അതിനാൽ തിരിച്ചടവുകൾ മുടക്കാതിരിക്കുക.
2. ന്യൂ ചിട്ടി ലോൺ (NCL)
കെ.എസ്.എഫ്.ഇ വാഗ്ദാനം ചെയ്യുന്ന മറ്റൊരു വ്യത്യസ്ത വായ്പാ മാർഗമാണിത്. ചിട്ടിയിൽ ചേർന്നയുടൻ തന്നെ വായ്പ എടുക്കാനും സാധിക്കും. അതായത് ചിട്ടിയിൽ ചേർന്ന് നിങ്ങൾ 5% പ്രതിമാസ തവണ അടച്ചാൽ ചിട്ടിത്തുകയ്ക്ക് അനുസരിച്ച് 50% വരെ വായ്പ ഉറപ്പാക്കാം. അപ്രതീക്ഷിതമായി എത്തുന്ന സാമ്പത്തിക ആവശ്യങ്ങൾ ഉടനെ പരിഹരിക്കാൻ സാധിക്കുമെങ്കിലും ഇതിന് സെക്യൂരിറ്റി നൽകണം. മോർട്ടേജ്, സാലറി സർട്ടിഫിക്കേറ്റ്, എൽ.ഐ.സി സറണ്ടർ വാല്യൂ എന്നിവ സമർപ്പിക്കാം.
ഈ രണ്ട് കെ.എസ്.എഫ്.ഇ ചിട്ടി വായ്പകളും ജനപ്രിയമാണ്. നിങ്ങളുടെ സാഹചര്യത്തിന് അനുസരിച്ച് ഇതിൽ നിന്നും വായ്പ സ്വീകരിക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications