ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) സേവിംഗ് സ്കീമുകൾ സുരക്ഷയുടെയും വരുമാനത്തിന്‍റേയും കാര്യത്തിൽ വളരെ ജനപ്രിയമാണ്. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ പോളിസികൾ എൽഐസി വാഗ്ധാനം ചെയ്യുന്നു. അതോടൊപ്പം സ്ത്രീകൾക്കായി പ്രത്യേക പോളിസികളുമുണ്ട്.
ചെറിയ തുക നിക്ഷേപിച്ചാൽ പോലും ഉയർന്ന തുക സമ്പാദിക്കാൻ കഴിയുന്ന നിരവധി പദ്ധതികൾ എൽഐസിയിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജീവൻ ആനന്ദ് പോളിസി. അതോടൊപ്പം കുട്ടികളുടെ സാമ്പത്തിക സുരക്ഷയ്ക്കായുള്ള പദ്ധതിയായ അമൃത്ബാൽ പ്ലാനുമുണ്ട്. രണ്ട് പോളിസികളെക്കുറിച്ചും വിശദമായി അറിയാം.

1. ജീവൻ ആനന്ദ് പോളിസി
എൽഐസി ജീവൻ ആനന്ദ് തങ്ങളുടെ പണം വർഷങ്ങളോളം നിക്ഷേപിച്ച് അതിൽ നിന്ന് വരുമാനം ആഗ്രഹിക്കുന്ന ആളുകൾക്കുള്ളതാണ്. ഇത് ഒരു ദീർഘകാല സേവിംഗ്സ് പ്ലാൻ ആണ്. റിട്ടയർമെന്റ് ഫണ്ട് സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പോളിസി അനുയോജ്യമാണ്. നിക്ഷേപങ്ങളിൽ നിന്ന് തുടരെത്തുടരെ പണം പിൻവലിക്കാത്തവർക്കും ഇതിലൂടെ പ്രയോജനം ലഭിക്കും. പോളിസിയുടെ ലോക്ക് ഇൻ പിരീഡ് ദൈർഘ്യമേറിയതാണ് എന്നതിനോടൊപ്പം തന്നെ പോളിസിയ്ക്ക് ആനുകൂല്യങ്ങളും കൂടുതലാണ്.
പ്രതിദിനം 45 രൂപ
പദ്ധതിയിൽ ദിവസവും 45 രൂപ നിക്ഷേപിക്കണം.അതായത് പ്രതിമാസം 1358 രൂപ. 15 മുതൽ 35 വർഷം വരെയാണ് പോളിസി കാലാവധി. അതായത്, പ്രതിദിനം 45 രൂപ ലാഭിച്ച് 35 വർഷത്തേക്ക് ഈ പോളിസിക്ക് കീഴിൽ നിങ്ങൾ നിക്ഷേപിക്കുകയാണെങ്കിൽ, ഈ സ്കീമിൻ്റെ കാലാവധി പൂർത്തിയാകുമ്പോൾ 25 ലക്ഷം രൂപ ലഭിക്കും.
തുക ബോണസോടെ ലഭിക്കും
പ്രതിദിനം 35 രൂപയെന്നാൽ ഒരു വർഷം 16,300 രൂപയാണ് നിക്ഷേപിക്കേണ്ടി വരിക. 35 വർഷം കൊണ്ട് ആകെ നിക്ഷേപിക്കുന്ന തുക എന്നത് 5,70,500 രൂപയാകും. ഇപ്പോൾ പോളിസി ടേം അനുസരിച്ച്, അടിസ്ഥാന സം അഷ്വേർഡ് 5 ലക്ഷം രൂപ ആയിരിക്കും, മെച്യുരിറ്റി കാലയളവിന് ശേഷം നിങ്ങൾക്ക് 8.60 ലക്ഷം രൂപ റിവിഷണറി ബോണസും 11.50 ലക്ഷം രൂപ അന്തിമ ബോണസും നൽകും.
മറ്റ് ആനുകൂല്യങ്ങൾ
ജീവൻ ആനന്ദ് പോളിസി എടുക്കുന്ന പോളിസി ഹോൾഡർക്ക് നികുതി ഇളവിൻ്റെ പ്രയോജനം ലഭിക്കുന്നില്ല. എന്നാൽ ഇതിൽ നിങ്ങൾക്ക് നാല് തരം റൈഡറുകൾ ലഭിക്കും. ആക്‌സിഡൻ്റൽ ഡെത്ത് ആൻഡ് ഡിസെബിലിറ്റി റൈഡർ, ആക്‌സിഡൻ്റ് ബെനിഫിറ്റ് റൈഡർ, ന്യൂ ടേം ഇൻഷുറൻസ് റൈഡർ, ന്യൂ ക്രിട്ടിക്കൽ ബെനിഫിറ്റ് റൈഡർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മരണ ആനുകൂല്യത്തെക്കുറിച്ച് പറയുകയാണെങ്കിൽ, പോളിസി ഉടമ ഏതെങ്കിലും കാരണത്താൽ മരിക്കുകയാണെങ്കിൽ, പോളിസിയുടെ 125 ശതമാനം മരണ ആനുകൂല്യം നോമിനിക്ക് ലഭിക്കും.

2. എൽഐസി അമൃത്ബാൽ പ്ലാൻ
കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കും മതിയായ കോർപ്പസ് സൃഷ്ടിക്കുന്ന തരത്തിലാണ് പോളിസി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതൊരു നോൺ ലിങ്ക്ഡ്, നോൺ പാർട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത സേവിംഗ്‌സ്- ലൈഫ് ഇൻഷുറൻസ് പ്ലാനാണ്.
30 ദിവസം മുതൽ 13 വയസു വരെ പ്രായമുള്ള കുട്ടികളുടെ പേരിൽ പോളിസി എടുക്കാം. ഏറ്റവും കുറഞ്ഞ സം അഷ്വേർഡ് 2 ലക്ഷം രൂപയാണ്. പരമാവധി അടിസ്ഥാന സം അഷ്വേർഡ് (അണ്ടർ റൈറ്റിംഗ് തീരുമാനത്തിന് വിധേയമായി) ഇല്ല.
പോളിസി കാലാവധി പൂർത്തിയാകുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസും, കൂടിയ പ്രായം 25 വയസുമാണ്. പരിമിതമായ പ്രീമിയം പേയ്മെന്റിനുള്ള ഏറ്റവും കുറഞ്ഞ പോളിസി കാലാവധി 10 വർഷവും, ഒറ്റ പ്രീമിയം പേയ്മെന്റിന് അഞ്ച് വർഷവുമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications